15 ലക്ഷം കിട്ടില്ലെങ്കിലും അക്കൗണ്ടില്‍ പണമെത്തും: പദ്ധതിയുമായി മോദി സര്‍ക്കാര്‍; സാര്‍വ്വത്രിക അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വിയില്‍ നിന്നും കരകയറാനും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തല ഉയര്‍ത്തി നില്‍ക്കാനും പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് മോദി. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നിശ്ചിത വരുമാനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.

എല്ലാപേര്‍ക്കും സാര്‍വത്രിക അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. നിശ്ചിത അടിസ്ഥാന വരുമാനമില്ലാത്തവര്‍ക്ക് ആ തുക അവരുടെ അക്കൗണ്ടുകളിലേക്ക് നല്‍കുന്നതാണ് മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനുള്ള പുതിയ പദ്ധതി മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അടിസ്ഥാന വരുമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം പിടിച്ചെടുത്ത് എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറവും ഈ വാഗ്ദാനം നടപ്പിലായിട്ടില്ല. ഇതിന് പകരമായാണ് പുതിയ പദ്ധതിയെന്നും സൂചനയുണ്ട്.

Top