ഹിമാലയത്തിലെ തണുപ്പിനെ കടത്തിവെട്ടും ട്രോളുകള്‍: മോദിക്ക് വീണ്ടും ട്രോളാക്രമണം

കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദിയുടെ അഭിമുഖം പുറത്ത് വന്നത്. 17-ാം വയസ്സില്‍ വീട്ടുകാരെ വിട്ട് ഹിമാലത്തില്‍ പോയതും, പുലര്‍ച്ചെ മൂന്നിനും മൂന്നേ മുക്കാലിനും ഇടയില്‍ കൊടും തണുപ്പുള്ള വെള്ളത്തില്‍ കുളിച്ചതും ഒക്കെ വെളിപ്പെടുത്തിയ ആ അഭിമുഖം. അതിന് പിന്നാലെ നരേന്ദ്ര മോദി വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നു. ട്രോളുകള്‍ കൊണ്ട്. നിരവധി ട്രോളുകളാണ് മോദിക്കെതിരെ രംഗത്ത് വന്നത്.

അല്ലെങ്കില്‍ തന്നെ മോദിജി പറയുന്നത് മുഴുവന്‍ തള്ളുകളാണെന്ന് പരിഹസിക്കുന്നവരാണ് കേരളത്തിലെ ട്രോളന്‍മാര്‍. ഹിമാലയത്തിലെ കുളിയൊക്കെ കിട്ടിയതോടെ ട്രോള്‍ ഗ്രൂപ്പുകള്‍ സേവ് ആലപ്പാട് കാമ്പയിന്‍ പോലും മറന്ന മട്ടാണ്.

ഹിമാലയത്തെയും കടത്തിവെട്ടുന്നതാണ് ട്രോളുകള്‍. ഈ തണുപ്പത്തും രാവിലെ മൂന്ന് മണിയ്ക്ക് എഴുന്നേറ്റ് കുളിക്കാന്‍ ആരാണ് തയ്യാറാവുക എന്ന് ചോദിച്ചതാ… ഉത്തരവുമായി ആ ബാലന്‍ എത്തി… ബാല്‍ നരേന്ദ്ര….ജനുവരിയില്‍ എന്താണ് ഇത്രയും തണുപ്പ് എന്ന് അല്ലാവരും ചോദിച്ചില്ലേ… ഇതാണത്രെ കാരണം! മോദിജി തളളിത്തള്ളി ഹിമാലയം ഇങ്ങെത്തിച്ചുവെന്ന്!….ഇത്രയൊക്കെ ചെയ്യാന്‍ പറ്റുന്ന ആളാണെങ്കില്‍ ഐസ് കട്ടയില്‍ പെയിന്റ് അടിക്കാനും പറ്റും. ഹിമാലയ സാനുക്കളില്‍ നിന്ന് എടുത്ത ഐസ് കട്ടകളില്‍ പെയിന്റ് അടിച്ച് അത് വിറ്റായിരുന്നത്രെ അന്ന് ജീവിച്ചിരുന്നത്!..ഇങ്ങനെയൊക്കെയാണ് ട്രോളുകളും കമന്റുകളും.

 

modi 4modi 3modi1

Top