Connect with us

mainnews

2019 ലും മോദി തരംഗം !…300 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തില്‍ വരും; അമ്പരപ്പിക്കുന്ന സര്‍വേഫലം

Published

on

ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിക്ഷ പാർട്ടികളെ നിഷ്പ്രഭരാക്കി മോദി തരംഗം 2019 ലും ആവർത്തിക്കും.2019 തെരെഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് ബിജെപിയുടെ സര്‍വേഫലത്തില്‍ വ്യക്തമാക്കുന്നത്. എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎക്കു ലഭിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. അതായത് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12% അധികവോട്ട്. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകളും എന്‍ഡിഎ 336 സീറ്റുകളുമാണ് നേടിയത്. ഇന്ധനവില വര്‍ധനവ്, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നീ വിഷയങ്ങള്‍ക്ക് നടുവിലേക്കാണ് പുതിയ സര്‍വേയുമായി ബിജെപി എത്തുന്നത്. ഇതിന് മുമ്പ് മറ്റുള്ളവര്‍ നടത്തിയിട്ടുള്ള സര്‍വേകള്‍ എന്‍ഡിഎക്ക് 300ല്‍ താഴെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.

മെയ് മാസത്തില്‍ എബിപി ന്യൂസ് നടത്തിയ ‘ രാജ്യത്തിന്റെ വികാരം ‘ എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്‌സഭാ സീറ്റുകളില്‍ എന്‍ഡിഎ 274 സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകള്‍ നേടുമെന്നും സര്‍വേഫലം വ്യക്തമാക്കിയിരുന്നു. 47% ആളുകളും മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുന്നത് ഇഷ്‌പ്പെടുന്നില്ല എന്നും കണ്ടെത്തി.

ജൂലൈ മാസത്തില്‍ ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ 2019 ല്‍ എന്‍ഡിഎ 282ഉം യുപിഎ 122ഉം സീറ്റുകള്‍ നേടുമെന്നാണ് കണ്ടെത്തിയത്. 83 സീറ്റുകളായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക എന്നും സര്‍വേ കണ്ടെത്തി. മോദി എന്ന ബ്രാന്‍ഡ്, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍, നായകനില്ലാത്ത പ്രതിപക്ഷം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും ബിജെപി പോരിനിറങ്ങുക. ഭരിക്കാന്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

2019ലും ശക്തമായ ബിജെപി തരംഗം രാജ്യത്ത് ആഞ്ഞടിക്കുമെന്നും എന്‍ഡിഎയ്ക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നും തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് ലോക്‌സഭാ മണ്ഡലത്തിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

‘ അജയ്യ ഭാരതം, അടല്‍ ബിജെപി ‘ എന്ന പുത്തന്‍ പ്രതീക്ഷ വാനോളമുയര്‍ത്തി ഭരണനേട്ടങ്ങളും വികസനമുദ്രാവാക്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്. അല്‍പം കൂടി കടന്ന് പാര്‍ട്ടി 50 വര്‍ഷം രാജ്യം ഭരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 2019ല്‍ വീണ്ടും അധികാരമേറുമെന്ന ആത്മവിശ്വാസം പോലും വെറുതെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിന് പിന്നാലെ തുടര്‍ച്ചയായി വരുന്ന വിവാദങ്ങളും രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നുണ്ട്. ബിജെപി ഏത് വിധേനേയും തളക്കുന്നതിനായി പാര്‍ട്ടികള്‍ സഖ്യ രൂപീകരണ പദ്ധതികളും തുടങ്ങി കഴിഞ്ഞു. അധികാരത്തിലെത്തിയതിന് ശേഷം ബിജെപിയുടെ ഭരണത്തിലുണ്ടായ പാളിച്ചകള്‍ ഉര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം ലോക്സഭാ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. കര്‍ഷ ആത്മഹത്യയും, ഗോഹത്യയും, ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇന്ധനവിലയും ഇനിവരുന്ന തെരെഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്നതിന് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് ഭൂരിഭാഗത്തിന്റെയും വിലയിരുത്തല്‍ ഉണ്ടായിരുന്നത് .അതിനെ തകിടം മറിക്കുന്ന അമ്പരപ്പിക്കുന്ന സർവേ ഫലം ആണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .

 

Advertisement
National8 hours ago

ജനങ്ങള്‍ ടോള്‍ നല്‍കണം, സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല..!! തുറന്നുപറഞ്ഞ് നിതിന്‍ ഗഡ്കരി

Crime9 hours ago

13കാരിയെ പീഡിപ്പിച്ച പ്രതിയെ സൗദിയിലെത്തി കസ്റ്റഡിയിലെടുത്ത് മെറിന്‍ ജോസഫ് ഐപിഎസ്; ഇന്റര്‍പോളിന്റെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്

Kerala9 hours ago

സിപിഎം വ്യാജ പ്രചരണങ്ങളെ തള്ളി അന്വേഷണ ഉദ്യോഗസ്ഥര്‍; സാജന്‍ ആത്മഹത്യ ചെയ്തത് കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനാല്‍

Kerala10 hours ago

പോലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരായി; രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

Offbeat10 hours ago

ലൈംഗീകബന്ധത്തിനായി നല്‍കിയ ഉറപ്പ് ലംഘിച്ച് നടത്തിയ വേഴ്ച്ച ലൈംഗീക പീഡനമാകും; കാനഡ സുപ്രീം കോടതിയുടെ വിധി ചര്‍ച്ചയാകുന്നു

International15 hours ago

വിമാനം ആകാശഗര്‍ത്തതില്‍ വീണു; നിരവധിപ്പേര്‍ക്ക് പരിക്ക് സാധനങ്ങള്‍ തെറിച്ചുവീണു

Entertainment16 hours ago

ഡേറ്റിങിന് താത്പര്യമുണ്ടോയെന്ന് വിജയ് ദേവരകൊണ്ടയോട് സനുഷ; ഇതൊക്കെ പരസ്യമായോ എന്ന കമന്റുമായി മലയാളികള്‍

National16 hours ago

വിമത എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് കുമാരസ്വാമി പോലീസ്..!! എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

Kerala17 hours ago

സമാന്തര അധികാര കേന്ദ്രമായി എസ്എഫ്‌ഐ..!! സകലതിലും കൃത്രിമത്വവും അട്ടിമറിയും

National17 hours ago

പാക് വ്യോമപാത തുറന്നു; പാകിസ്ഥാനൊപ്പം എയര്‍ ഇന്ത്യയ്ക്കും ആശ്വാസമായി നടപടി

Entertainment4 weeks ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Offbeat2 weeks ago

ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

Kerala3 weeks ago

കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചു..!! ഉപതെരഞ്ഞെടുപ്പില്‍ താത്പര്യമില്ല; ബിജെപിയുടെ മുസ്ലീം മുഖമാകാന്‍ എപി അബ്ദുള്ളക്കുട്ടി

Offbeat2 weeks ago

ബ്രിട്ടീഷ് പൗരനുമായുള്ള സൗഹൃദം; മരണഭയത്തില്‍ ദുബായ് രാജ്ഞി നാടുവിട്ടു

Crime4 weeks ago

തലസ്ഥാനത്ത് 17കാരനെ 45കാരി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചു..!! പോക്‌സോ നിയമപ്രകാരം കേസെടുത്ത് പോലീസ്

Kerala2 weeks ago

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നു..!! റിമി ടോമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Crime4 weeks ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

National4 days ago

ആര്‍എസ്എസ് നേതാവിന്റെ ലൈംഗീക കേളികള്‍ ചോര്‍ന്നു..!! യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് കോണ്‍ഗ്രസ്

National1 week ago

രാമലിംഗ റെഡ്ഡിമുഖ്യമന്ത്രി, 6 പേര്‍ക്ക് മന്ത്രി സ്ഥാനം!! കര്‍ണാടകയിലെ ഒത്ത്തീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നു

Kerala4 weeks ago

പ്രവാസിയെ കൊലയ്ക്കുകൊടുത്ത ഇടത്ത് മന്ത്രിയുടെ മകന്‍ കെട്ടിപ്പൊക്കുന്നത് കൊട്ടാരം..!! ആന്തൂരിലെ ഇരട്ട നീതി ഇങ്ങനെ

Trending

Copyright © 2019 Dailyindianherald