ദീർഘദർശിയും ബഹുമുഖ പ്രതിഭയുമാണ് നരേന്ദ്ര മോദിയെന്ന് സുപ്രീം കോടതി ജസ്‌റ്റിസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. ആഗോളതലത്തിൽ ചിന്തിക്കുകയും തദ്ദേശീയ തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ്‌മോദിയെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട ദ്വിദിന അന്താരാഷ്ട്ര ജുഡീഷ്യൽകോൺഫറൻസ് 2020ന്റെ ഉദ്ഘാടനച്ചടങ്ങിൽ കൃതജ്ഞതാ പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് മിശ്ര. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്‌ജിമാരിൽ ഒരാളാണ് ജസ്റ്റിസ് അരുൺ മിശ്ര. പ്രധാനമന്ത്രിയാണ് അന്താരാഷ്ട്ര ജുഡീഷ്യൽകോൺഫറൻസ് 2020 ഉദ്ഘാടനം ചെയ്‌തത്.

പ്രധാനമന്ത്രിയെ കൂടാതെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു, അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ, വിവിധ ഹൈക്കോടതി ജഡ്ജിമാർ, 24 വിദേശ രാജ്യങ്ങളിൽനിന്നുള്ള ജഡ്‌ജിമാർ, അഭിഭാഷകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Top