മോദി തരംഗം!!മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരും. ബിജെപി വിജയം ഉറപ്പിച്ച് വിവിധ സര്‍വേ ഫലങ്ങള്‍!!സോണിയ കോണ്‍ഗ്രസ് തകർന്നു തരിപ്പണമാകും.

ഇന്ത്യയിൽ മോദി തരംഗം അരക്കിട്ടുറപ്പിക്കുകയാണ് . രണ്ട് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് സര്‍വേ ഫലങ്ങള്‍. കോണ്‍ഗ്രസിനോ മറ്റ് പാര്‍ട്ടികള്‍ക്കോ എതിരാളിയാകാന്‍ പോലും സാധിക്കില്ലെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ 142 മുതല്‍ 147 സീറ്റ് വരെ ബിജെപി നേടുമെന്നാണ് ജന്‍ കി ബാത്തിന്റെ പ്രവചനം. എന്‍ഡിഎ കക്ഷിയായ ശിവസേന 83 മുതല്‍ 85 സീറ്റ് വരെ നേടും. കോണ്‍ഗ്രസ് എന്‍സിപി സഖ്യം 48 മുതല്‍ 52 സീറ്റ് വരെ നേടും. അതേസമയം ഇവര്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ഇതിലേറെ സീറ്റുകള്‍ നേടിയിരുന്നു. അടുത്തിടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും ബിജെപിയിലേക്ക് പോയിരുന്നു. അതും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

Top