ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ശക്തി!!ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്നു.

ന്യൂഡൽഹി: ഇന്ത്യ കുതിക്കുകയാണ് .മോദിയുടെ ഡിജിറ്റൽ ഇന്ത്യ ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്നു അഞ്ചാം സ്ഥാനത്ത് എത്തി .2019ലെ സാമ്പത്തിക റിപ്പോർട്ട് പ്രകാരം ആണ് ഇന്ത്യ ബ്രിട്ടനേയും ഫ്രാൻസിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി മാറിയത് . അമേരിക്കയിലെ വേൾഡ് പോപ്പുലേഷൻ റിവ്യുവിന്റെ റിപ്പോർട്ട് പ്രകാരമാണിത്. ഇന്ത്യയിലെ സാമ്പത്തിക നയത്തിൽ മാറ്റങ്ങൾ രാജ്യത്തെ കുതിപ്പിലേക്ക് നയിക്കുകയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു.

2019ൽ 2.94 ലക്ഷം കോടി യു.എസ് ഡോളറാണ് ഇന്ത്യയുടെ ജി.ഡി.പി. അതേസമയം ബ്രിട്ടന്റേത് 2.83 ലക്ഷം കോടി യു.എസ് ഡോളറും ഫ്രാൻസിന്റേത് 2.71 ലക്ഷം കോടി യു.എസ് ഡോളറുമാണ്.വാങ്ങൽ ശേഷിയിൽ (പർച്ചേസിംഗ് പവർ പാരിറ്റി)​ ജപ്പാനെയും ജർമനിയെയും മറികടന്ന് ഇന്ത്യയുടെ ജി.ഡി.പി 10.51 ലക്ഷം കോടി യു.എസ് ഡോളറിലെത്തി. അതേസമയം ഇന്ത്യയുടെ ജി,.ഡി.പി വളർച്ചയിൽ തുടർച്ചയായ മൂന്നാം വർഷവും ഇടിവുണ്ടാകുമെന്ന് (7.5 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക്)​ റിപ്പോർട്ട് സൂചിപ്പിക്കുന്നു.1990കളിലെ പുത്തൻ സമ്പത്തിന നയങ്ങളാണ് ഇന്ത്യയെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യു.എസ് കേന്ദ്രമായിട്ടുള്ള വേൾഡ് പോപ്പുലേഷൻ റിവ്യു രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു സ്വതന്ത്യ്ര സ്ഥാപനമാണ്.

Top