പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും മോദി…20 സൈനികരുടെ മരണത്തിന് ഉത്തരം വേണം’ പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി മോദി .ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും. മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന യോഗത്തിനു മുന്നോടിയായാണ് രാജ്യം മൗനം ആചരിച്ചത്.

സൈനികരുടെ ത്യാഗം വെറുതെയാകില്ല. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമാണ് പ്രധാനം.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നത്. ഇന്ന് 15 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം ചൈനയുമായുണ്ടായ സംഘര്‍ഷത്തിൽ ഇരുപത് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ വ്യക്തത തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘സംഭവത്തിൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന വിമർശനവും അദ്ദേഹം ട്വിറ്ററിലൂടെ ഉന്നയിച്ചു. ‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് ? എന്തിനാണ് ഒളിച്ചിരിക്കുന്നത്? എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം.. നമ്മളുടെ സൈനികരെ കൊല്ലാൻ ചൈനയ്ക്ക് എങ്ങനെ ധൈര്യം വന്നു ? രാഹുൽ ട്വിറ്ററിൽ കുറിച്ചു.

തിങ്കളാഴ്ച രാത്രിയോടെ ലഡാക്കിലെ ഗാൽവൻ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ കുറഞ്ഞത് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായാണ് റിപ്പോർട്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്കും ചൈനക്കും ആൾനാശമുണ്ടായതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 43 ചൈനിസ് സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്.

Top