ചടുലമായ രാഷ്ട്രീയ നീക്കം !കേരളത്തില്‍ പുതിയ കൂട്ടുകെട്ട് .കോണ്‍ഗ്രസിനെ കുഴിച്ച് മൂടാന്‍ മോദി തന്ത്രം.

ന്യുഡല്‍ഹി :ചടുലമായ രാഷ്ട്രീയ നീക്കം !കേരളത്തില്‍ പുതിയ കൂട്ടുകെട്ട് .കോണ്‍ഗ്രസിനെ കുഴിച്ച് മൂടാന്‍ മോദി തന്ത്രം. കോണ്‍ഗ്രസിനെപ്പോലെ അഴിമതിയെ തലോടില്ല !..കോണ്‍ഗ്രസ് മറന്ന് അഴിമതിക്ക് ഓശാനപാടിയ ഭരണ സംസ്കാരത്തെ മോദി കുഴിച്ച് മൂടുന്നു .മോഡി നടപ്പിലാക്കുന്ന ഭരണ തന്ത്രം വീണ്ടും ഭരണം പിടിക്കാന്‍ വേണ്ടി ജനകീയരെയും മികവുള്ളവരെയും കണ്ടെത്തിയുള്ള ചടുലന്‍ നീക്കം തന്നെ.ഇനിയുള്ള കാലം അടുത്ത ഭരണം പിടിക്കുന്നതിനുള്ള തന്ത്രങ്ങള്‍ തന്നെയാണ് .വിട്ടുവീഴ്ച്ചയില്ലാത്ത നടപടികള്‍ .ജരാനരകള്‍ ബാധിച്ച അഴിമതി മുഖക്കാരെ പരിപാലിച്ച് അധികാരവും പാര്‍ട്ടിയും ഇന്ത്യയില്‍ നിന്നും തുടച്ചു നീങ്ങിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് പഠനവിഷയമാക്കാം മോദിയുടെയും അമിത് ഷായുടെയും കര്ശനമായതും വിട്ടുവീഴ്ച്ചയില്ലാത്തതുമായാ നീക്കവും തന്ത്രങ്ങളും .അധികാരത്തില്‍ മൂന്നു വര്‍ഷം തികച്ചതിനു പിന്നാലെ കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളും അതുള്‍പ്പെടെയുള്ള അഴിച്ചുപണികളുമാണ് ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. ഭരണത്തില്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കെ അദ്ദേഹം നടത്തിയ ഒഴിവാക്കലുകളെയും കൂട്ടിച്ചേര്‍ക്കലുകളെയും എപ്രകാരം വായിച്ചെടുക്കാമെന്ന ഗവേഷണത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, തന്ത്രപരമായ ചില നീക്കങ്ങള്‍ ഈ പുനഃസംഘടനയ്ക്കു പിന്നിലുമുണ്ട് .

കണ്ണന്താനം, കേരളത്തിനുള്ള ഓണസമ്മാനം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അല്‍ഫോന്‍സ് കണ്ണന്താനത്തെ അപ്രതീക്ഷിതമായാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്. ശക്തമായ സൂചനകള്‍ കേരളത്തിലെ ബിജെപിക്ക് ഇതിലൂടെ നല്‍കാന്‍ അമിത് ഷായും മോദിയും ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരു കാരണം പൊറുതിമുട്ടിയ കേന്ദ്രനേതൃത്വം വിഭാഗീയതയില്‍ പങ്കാളിയല്ലാത്ത കണ്ണന്താനത്തെയാണ് കേരളത്തിന്റെ പ്രതിനിധിയാക്കിയത്. സംസ്ഥാനത്തെ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളുമായി ആലോചിക്കാതെയായിരുന്നു തീരുമാനം. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

ക്രൈസ്തവ ന്യൂനപക്ഷവുമായി അടുപ്പമുണ്ടാക്കാനുള്ള ബിജെപിയുടെ താല്‍പര്യത്തിന്റെ സൂചന കൂടിയാണു നിയമനം. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കു കണ്ണന്താനം മിഴിവും ബലവും നല്‍കുമെന്നു പാര്‍ട്ടി കരുതുന്നു. പത്താംക്ലാസ് പരീക്ഷയില്‍ ജയിക്കാന്‍ 210 വേണ്ട സ്ഥാനത്ത് 252 മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിയാണ് കണ്ണന്താനം. 1979 ല ഐഎഎസ് പരീക്ഷയില്‍ എട്ടാം റാങ്ക് നേടി. 1994 ല്‍ ടൈം മാസിക ലോകത്തിലെ ചെറുപ്പക്കാരായ നൂറു പ്രതിഭകളെ തിരഞ്ഞെടുത്തപ്പോള്‍ പട്ടികയില്‍ ഇടംപിടിച്ച രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍. മുകേഷ് അംബാനിയായിരുന്നു കണ്ണന്താനത്തിനൊപ്പം പട്ടികയില്‍ ഉണ്ടായിരുന്ന അടുത്തയാള്‍.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നിരിക്കെ, കഠിനാധ്വാനം ചെയ്യണമെന്നുതന്നെയാണു തന്റെ ടീം അംഗങ്ങളോടു പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. മികവ് കാണിക്കാത്തവരുടെ വകുപ്പുമാറ്റവും മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കലും ഇനിയും തുടരാനാണു സാധ്യതയെന്ന മുന്നറിയിപ്പ് കൂടിയുണ്ട് ഇപ്പോഴത്തെ പുനഃക്രമീകരണത്തില്‍. സ്ഥാനമൊഴിയുന്ന മന്ത്രിമാരിലൊരാള്‍ അഴിമതി കാട്ടിയതായി സിബിഐ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളെയും ഇതിനോടു ചേര്‍ത്തു വായിക്കണം.

പരിഗണിച്ചത് സമുദായവും രാഷ്ട്രീയവും

പുതിയ മന്ത്രിമാരുടെ തിരഞ്ഞെടുപ്പില്‍ സമുദായ പരിഗണനകളും മോദി കണക്കിലെടുത്തിട്ടുണ്ട്. ശിവ് പ്രതാപ് ശുക്ല, അശ്വനി കുമാര്‍ ഛൗബെ, വിരേന്ദ്ര കുമാര്‍, ഗജേന്ദ്ര സിങ് ശെഖാവത്ത്, ആനന്ദ് ഹെഗ്ഡെ എന്നിവരാണ് ഇങ്ങനെ പ്രവേശനം ലഭിച്ചവര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ എതിര്‍പക്ഷത്ത് നിലയുറപ്പിച്ചയാളാണ് ശിവ് പ്രതാപ് ശുക്ല. ഗോരഖ്പുരില്‍ രണ്ടുപേര്‍ക്കും തുല്യ സ്വാധീനമുണ്ട്. മഹേന്ദ്ര നാഥ് പാണ്ഡെ യുപി ബിജെപി അധ്യക്ഷനായതോടെയാണ് ശിവ് പ്രതാപിന് നറുക്ക് വീണത്. മോദി സര്‍ക്കാരില്‍ ബ്രാഹ്മണ പ്രാതിനിധ്യമാണ് ഇദ്ദേഹത്തിലൂടെ ഉറപ്പാക്കിയത്.MODI TRICKS -CONGRESS

രാഷ്ട്രീയ’ക്കാരെ പുറത്തിരുത്തിയ മുഖം മാറ്റം

മോദിയുടെ മന്ത്രിസഭാ പുനഃസംഘടനാ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണെന്നു പറഞ്ഞാല്‍ അതു പൂര്‍ണമായി ശരിയാവില്ല. ഈയൊരു ലക്ഷ്യത്തോടെയുള്ള ‘രാഷ്ട്രീയ’ കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും മാത്രമല്ല ഞായറാഴ്ച നടന്ന പുനഃസംഘടനയില്‍ മോദി വരുത്തിയത്. പുതുതായി മന്ത്രിസഭയില്‍ എത്തിയ ഒന്‍പതു പേരെ നോക്കുക. അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ നാലു പേരും മുന്‍ സിവില്‍ സര്‍വീസുകാര്‍. ഭരണകാലം അവസാന ലാപ്പിലേക്കു കടക്കാനിരിക്കെ മോദി ലക്ഷ്യമിട്ടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക എന്നതു മാത്രമാണെന്ന് വ്യക്തം. ഉറങ്ങിപ്പോയ വകുപ്പുകളെ ഭരണത്തില്‍ മുന്‍പരിചയമുള്ള കണ്ണന്താനത്തെപ്പോലുള്ളവരുടെ സഹായത്തോടെ ‘ഉണര്‍ത്താനാണ്’ മോദിയുടെ ശ്രമം.
തനി രാഷ്ട്രീയക്കാരെ’ പ്രധാനമന്ത്രി തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും ശ്രദ്ധേയം. നാലു പേരെ കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയതിലൂടെ, തനിക്കൊപ്പം പ്രവര്‍ത്തന മികവുള്ളവര്‍ മതി എന്ന വ്യക്തമായ സന്ദേശവും അദ്ദേഹവും നല്‍കി. മുന്‍ സിവില്‍ സര്‍വീസുകാരെ ഉള്‍പ്പെടുത്തിയതിലൂടെ വകുപ്പുകളില്‍ അടുക്കും ചിട്ടയും കൊണ്ടുവരാനാകും. കേന്ദ്രമന്ത്രിമാരെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥര്‍ ഭരിക്കുന്ന വകുപ്പുകളെ വീണ്ടെടുക്കുകയാണ് ഇവരുടെ നിയോഗം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ മോദിയും ഷായും നേരിട്ടാണ് നിരീക്ഷിക്കുന്നതും മാര്‍ക്കിടുന്നതും.

ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് നരേന്ദ്ര മോദി ‘ന്യൂ ഇന്ത്യ’ (നവ ഭാരതം) എന്ന ആശയം മുന്നോട്ടുവച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022നകം രാജ്യത്തെ പുതുക്കുപ്പണിയാമെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സഫലമാക്കാമെന്നുമാണ് മോദി പറഞ്ഞത്. ആ സ്വപ്നത്തിലേക്ക് ചെറിയൊരു ചുവടുവയ്പാണ് മന്ത്രിസഭാ പുനഃസംഘടനയിലൂടെ മോദി നടത്തിയതെന്നാണ് ബിജെപി വൃത്തങ്ങളുടെ ഭാഷ്യം.

അപ്രതീക്ഷിതമാണ് മോദിയുടെ നീക്കങ്ങള്‍. സഹപ്രവര്‍ത്തകര്‍ക്കുപോലും ആലോചിക്കാനോ പ്രവചിക്കാനോ സാധിക്കില്ല. വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ട മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ പ്രധാനമന്ത്രി ചൈനയിലേക്കു പറന്നു; ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍. ഇത്തവണ പുനഃസംഘടനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുറുകെപ്പിടിച്ചത് ഇംഗ്ലിഷ്‍ അക്ഷരം ‘പി’യില്‍ ആരംഭിക്കുന്ന നാലു പോയിന്റുകളിലാണ്: പാഷന്‍ (അഭിനിവേശം), പ്രൊഫിഷന്‍സി (നൈപുണ്യം), പ്രൊഫഷനല്‍ (തൊഴി‍ല്‍ വൈദഗ്ധ്യം), പൊളിറ്റിക്കല്‍ അക്യുമന്‍ (രാഷ്്ട്രീയ വൈദഗ്ധ്യം) എന്നിവയാണ് ആ നാല് പോയിന്റുകള്‍.

പാളിപ്പോയ നോട്ടുനിരോധനവും കുത്തനെ ഇടിഞ്ഞ സാമ്പത്തിക വളര്‍ച്ചാനിരക്കും മറ്റു വിവാദങ്ങളും ഭരണത്തിന്റെ നിറം കെടുത്തി തുടങ്ങുമ്പോഴാണ് മന്ത്രിസഭാ പുനഃസംഘട എന്ന മുഖംമിനുക്കലിനേക്കുറിച്ച് മോദി ആലോചിച്ചത്. ആരെല്ലാം തുടരുമെന്നോ പുറത്തു പോകുമെന്നോ മന്ത്രിമാര്‍ക്കു പോലും നിശ്ചയമുണ്ടായിരുന്നില്ല. എല്ലാം തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന അച്ചുതണ്ട് തന്നെ. അങ്ങനെയാണ് ആറു പേരെ ഒഴിവാക്കിയും നാലു പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയും ഒന്‍പത് പേരെ പുതുതായി ഉള്‍പ്പെടുത്തിയും മന്ത്രിസഭയെ പുതുക്കിപ്പണിയാന്‍ മോദി തയാറെടുത്തത്. ഇതോടെ മന്ത്രിമാരുടെ എണ്ണം 73ല്‍ നിന്ന് 76 ലേക്ക് ഉയര്‍ന്നു. പരമാവധി മന്ത്രിമാരുടെ എണ്ണം 81 വരെയാകാം.modi-cardinal-bishop-

ബിഹാര്‍ സ്വദേശിയായ അശ്വനി കുമാര്‍ ഛൗബെയും ബ്രാഹ്മണ സമുദായക്കാരനാണ്. ബിഹാറില്‍നിന്ന് ബ്രാഹ്മണ‍ര്‍ ആരും കേന്ദ്രമന്ത്രിസഭയില്‍ ഇല്ലെന്ന പരാതിക്കാണ് ഇപ്പോള്‍‌ പരിഹാരമായത്. ബിഹാറിലെ ബിജെപിയിലും സമുദായ സന്തുലനം പാലിക്കുകയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിലൂടെ ലക്ഷ്യമിട്ടത്. മധ്യപ്രദേശിലെ ബുന്ദല്‍ഖമണ്ഡ് മേഖലയിലെ ദലിത് നേതാവാണ് വിരേന്ദ്ര കുമാര്‍. ആറു തവണ ലോക്സഭാംഗം ആയിട്ടുണ്ട് ഇദ്ദേഹം. രാജ്യസഭയിലേക്ക് ആദിവാസി നേതാവ് സാംപ്തിയ ഉക്കെയിനെ (ശമ്പ്റ്റിയ ഉികെയ്) നിയോഗിച്ച് ഒരു മാസത്തിനുശേഷമാണ് മധ്യപ്രദേശില്‍നിന്നുള്ള മറ്റൊരു നേതാവിനെ കേന്ദ്ര മന്ത്രിയാക്കുന്നത്. ദലിത്–ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നത് മധ്യപ്രദേശിലെ ലോക്സഭാ സ്വപ്നങ്ങളെ സഹായിക്കുമെന്നാണ് ബിജെപി കണക്കുക്കൂട്ടുന്നത്.

രാജസ്ഥാനില്‍ നിന്നുള്ള രജ്പുത് നേതാവാണ് ഗജേന്ദ്ര സിങ് ശെഖാവത്. ജോധ്പുരില്‍ നിന്നുള്ള എംപിയാണ് അധ്ദേഹം. രാജസ്ഥാന് കേന്ദ്രത്തില്‍ കൂടുതല്‍ സ്ഥാനം നല്‍കാന്‍ മോദി ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് ഇദ്ദേഹത്തിന്റെ സ്ഥാനലബ്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയ്ക്കുമുണ്ട് അര്‍ഹമായ പ്രാതിനിധ്യം. ആനന്ദ ഹെഗ്ഡെ ശക്തനായ ആര്‍എസ്എസ് നേതാവാണ്. കടുത്ത ഹിന്ദുത്വവാദികളെ ഹെഗ്ഡെയുടെ കേന്ദ്രമന്ത്രിസ്ഥാനം സന്തോഷിപ്പിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

മുഖഛായ മാറ്റിയവര്‍ക്ക് പ്രമോഷന്‍

മെഗാ പുനഃസംഘടനയില്‍ നാലുപേര്‍ക്കാണ് മികവിനുള്ള അംഗീകാരം ലഭിച്ചത്. ധര്‍മേന്ദ്ര പ്രധാന്‍, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവര്‍ക്ക് കാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ഉറപ്പാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ അശ്രാന്തപരിശ്രമം നടത്തിയതിനുള്ള പ്രതിഫലമാണ് ഇവര്‍ക്കു ലഭിച്ച സ്ഥാനക്കയറ്റം. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും ഇവരില്‍ പൂര്‍ണ വിശ്വാസമാണെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.എല്ലാ ഗ്രാമങ്ങളിലും വൈദ്യതി എത്തിക്കുക എന്ന ബൃഹദ് പദ്ധതി വിജയിപ്പിച്ചതാണ് പിയൂഷ് ഗോയലിനെ മോദിയുടെ കണ്ണിലുണ്ണിയാക്കിയത്. സുരേഷ് പ്രഭു റെയില്‍വേ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചതോടെ ആ സ്ഥാനത്തേക്കു പിയൂഷ് ഗോയലിനെ നിയോഗിച്ചു. മോദിക്കു കീഴില്‍ ഇനിയും ‘ശരിയാകാത്ത’ റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതലയാണ് ഗോയലിന് നല്‍കിയിരിക്കുന്നത്. വിവാദക്കരി പുരണ്ടിരുന്ന കല്‍ക്കരിപ്പാടം ലേലം പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കതും സദാ സമയം ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന പിയൂഷ് ഗോയലിന് തുണയായി.
അഴിമതിയുടെ വിളനിലമായ പെട്രോളിയം, പ്രകൃതിവാതക വകുപ്പിനെ ശുദ്ധീകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ധര്‍മേന്ദ്ര പ്രധാനു കയ്യടി നേടിക്കൊടുത്തത്. മാത്രമല്ല, മോദിയുടെ മുഖ്യപ്രചാരണ വിഷയമായ ‘ഗിവ് ഇറ്റ് അപ്’ എന്ന പാചകവാതക സബ്സിഡി സ്വമേധയാ ഒഴിവാക്കുന്ന പദ്ധതി വിജയിപ്പിച്ചതിലും ധര്‍മേന്ദ്ര പ്രധാന്‍ ചുക്കാന്‍ പിടിച്ചു. ബിജെപിയുടെ മുഖ്യ വക്താവ് കൂടിയായ നിര്‍മല സീതാരാമന്‍ വാണിജ്യ മന്ത്രിയെന്ന നിലയിലും മികവ് കാണിച്ചെന്നാണ് വിലയിരുത്തല്‍. നിര്‍മല സീതാരാമന് സുപ്രധാന വകുപ്പായ പ്രതിരോധം സമ്മാനിച്ചാണ് മോദി ഏവരെയും ഞെട്ടിച്ചത്. രാജ്യത്ത് ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധം കയ്യാളുന്ന വനിതയെന്ന ചരിത്രവും നിര്‍മലയിലൂടെ ബിജെപി സൃഷ്ടിച്ചിരിക്കുന്നു.bishops-pm-modi

കോണ്‍ഗ്രസിന്റെ എക്കാലത്തെയും ശക്തയായ നേതാവായ ഇന്ദിരാ ഗാന്ധി കൈകാര്യം ചെയ്ത വകുപ്പാണ് തങ്ങളുടെ വനിതാ നേതാവിന് ബിജെപി നല്‍കിയത്. ഇതിലൂടെ കോണ്‍ഗ്രസിന് രാഷ്ട്രീയമായൊരു പ്രഹരം നല്‍കാനും സ്ത്രീകളുടെ കാര്യപ്രാപ്തിയെ വിലമതിക്കുന്നതാണ് തന്റെ സര്‍ക്കാരെന്നു തെളിയിക്കാനും പ്രധാനമന്ത്രിക്കു സാധിച്ചു. മന്ത്രിസഭയിലെ മുസ്‌ലിം മുഖമായ മുക്താര്‍ അബ്ബാസ് നഖ്‌വി, പാര്‍ലമെന്റിലും പുറത്തും ബിജെപിക്ക് എതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന നേതാവാണ്.

വസ്ത്രം മാറിയാലും അകം പഴയതുതന്നെ

വലിയ അഴിച്ചുപണിയെന്ന് ഈ പുനഃസംഘടനയെ വിശേഷിപ്പിക്കാമെങ്കിലും ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കാര്യമായ വ്യത്യാസം വരുത്തില്ലെന്നു കരുതുന്നവരുണ്ട്. അടിമുടി മാറ്റാതെ, ചില മിനുക്കുപണികള്‍ മാത്രമാണു ഞായറാഴ്ച നടത്തിയതെന്നാണ് ഇവരുടെ മതം. അതേസമയം, നിര്‍മല സീതാരാമനെ പ്രതിരോധ വകുപ്പ് ഏല്‍പ്പിച്ചതിലൂടെ ഏവരെയും ഞെട്ടിക്കാനും ബിജെപി നേതൃത്വത്തിനു സാധിച്ചു. സുപ്രധാന വകുപ്പുകളായ പ്രതിരോധ, ധന മന്ത്രാലയങ്ങളില്‍ അരുണ്‍ ജയ്റ്റ്‌ലി തുടരുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കോര്‍ ഗ്രൂപ്പായ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയില്‍ (സിസിഎസ്) ഇനി ചെറിയ മാറ്റമുണ്ടാകും. പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവരോടൊപ്പം പുതിയ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കൂടി സിസിഎസ് അംഗമാകും.

തന്റെ മന്ത്രിമാരെ പൂര്‍ണമായി വിശ്വസിക്കാന്‍ തയാറല്ലെന്നു കൂടി പുനഃസംഘടനയിലൂടെ മോദി വ്യക്തമാക്കുന്നുണ്ട്. ബിജെപി നേതാക്കളേക്കാള്‍ ഉദ്യോഗസ്ഥ മേധാവികളായിരുന്ന രാഷ്ട്രീയക്കാരെ അദ്ദേഹം തിരഞ്ഞെടുത്തതും അതിനാലാണ്. കേന്ദ്രമന്ത്രിമാര്‍ പൂര്‍ണമായും തനിക്കു കീഴിലായിരിക്കണമെന്ന മോദിയുടെ ആഗ്രഹവും ഇതിലൂടെ വെളിപ്പെടുന്നുണ്ട്. ആര്‍എസ്എസിന്റെ നിയന്ത്രണങ്ങള്‍ പോലും ഗൗരവത്തില്‍ എടുക്കാതെയാണ് മോദി സഹമന്ത്രിമാര്‍ക്കു മുകളില്‍ മേധാവിത്വം സ്ഥാപിക്കുന്നത്. ആരുടെയും മന്ത്രിസ്ഥാനം സ്ഥായിയല്ല എന്നും മോദി ആവര്‍ത്തിക്കുന്നു. </പ്>
സഖ്യ കക്ഷികള്‍ക്ക് പ്രതീക്ഷ, നഷ്ടം
സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ബിജെപി ഒരുക്കിയ ‘കെണിയില്‍’ വീണ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുനഃസംഘടന സമ്മാനിച്ചത് കടുത്ത നിരാശ. ബിഹാറിലെ ജെഡിയു, തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ, ശിവസേന തുടങ്ങിയ കക്ഷികളാണ് നിരാശരായത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചുവടുമാറ്റവും എന്‍ഡിഎ പ്രവേശനവും കടുത്ത പ്രത്യാഘാതമാണ് പ്രതിപക്ഷ നിരയില്‍ വരുത്തിയത്. കാലുവാരി കൂടെയെത്തിയ ജെഡിയുവിനെ മോദിയും കാലുവാരിയ കാഴ്ചയാണ് മന്ത്രിസഭാ പുനഃസംഘടന അവശേഷിപ്പിക്കുന്നത്.
നിതീഷ് കുമാറിന്റെ ജെഡിയുവിന് രണ്ടു മന്ത്രിസ്ഥാനം കിട്ടുമെന്ന് ശനിയാഴ്ച രാത്രി വരെ കേട്ടിരുന്നു. എന്നാല്‍, അവരെ കയ്യകലത്തില്‍ നിര്‍ത്താനാണ് മോദി തീരുമാനിച്ചത്. പ്രധാനമന്ത്രി മോദിയില്‍നിന്നു വിളിയൊന്നു വന്നില്ലെന്നും പുനഃസംഘടനയില്‍ നിരാശയുണ്ടെന്നും നിതീഷ് കുമാര്‍ തുറന്നടിച്ചു. ജനതാദള്‍ യുണൈറ്റഡിന് ലോക്സഭയില്‍ രണ്ടും രാജ്യസഭയില്‍ ഏഴും എംപിമാരുണ്ട്. ഇതില്‍ ഒരാള്‍ക്ക് കാബിനറ്റ് റാങ്കും മറ്റൊരാള്‍ക്ക് സഹമന്ത്രി സ്ഥാനവും കിട്ടുമെന്ന് നിതീഷ് കുമാര്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

ശിവസേനയാണ് നിരാശരായ മറ്റൊരു കൂട്ടര്‍. 18 എംപിമാരുള്ള ശിവസേനയെ ആലോചനയുടെ ഒരുഘട്ടത്തിലും ബിജെപി പരിഗണച്ചതേയില്ല. അധികാരത്തോട് ആര്‍ത്തിയില്ലെന്നാണ് ഇതിനോടു ശിവസേന മേധാവി ഉദ്ധവ് താക്കറെ പ്രതികരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നു വിട്ടുനിന്ന് ശിവസേന പ്രതിഷേധമറിയിച്ചു. ബിജെപി പുനഃസംഘടനയാണ് നടന്നതെന്നും എന്‍ഡിഎയുടെ അല്ലെന്നും തുറന്നടിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതിഷേധം കനപ്പിക്കുകയും ചെയ്തു.തമിഴ്നാട്ടില്‍ കാവിക്കൊടി പാറിക്കാന്‍ പദ്ധതികളൊരുക്കുന്ന ബിജെപി വഴിവെട്ടുന്നത് അണ്ണാ ഡിഎംകെയിലൂടെയാണ്. ഇടഞ്ഞുനിന്നിരുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒ.പനീല്‍സെല്‍വവും ലയിച്ചതിനു പിന്നില്‍ ബിജെപിയാണ്. ഇപിഎസും ഒപിഎസും ലയിച്ചാല്‍ എന്‍ഡിഎ മുന്നണിയില്‍ എടുക്കാമെന്നും കേന്ദ്ര മന്ത്രിസഭയില്‍ അംഗമാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍, തമിഴ്നാട്ടിലെ ഭരണത്തില്‍ ഇപ്പോഴുള്ള അനിശ്ചിതത്വം തീര്‍ന്ന ശേഷം മാത്രം മന്ത്രിസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിഗണിക്കാമെന്നാണു ബിജെപിയുടെ തീരുമാനം.

 

Top