ജോസ് കെ മാണിക്ക് മറുപടിയുമായി ബെന്നി ബെഹനാന്‍: രാഹുലിനോട് ഒരു സീറ്റും ആരും ചോദിക്കില്ല

കൊച്ചി: രാഹുലിനോട് സീറ്റ് ചോദിക്കുമെന്ന് പറഞ്ഞ ജോസ് കെ മാണിക്ക് മറുപടി നല്‍കി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. രാഹുലിനോട് ആരും ഒരു സീറ്റുപോലും ചോദിക്കില്ല. ഇതു സംബന്ധിച്ചുള്ള എല്ലാ ചര്‍ച്ചകളും കേരളത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുന്ന നിലവിലെ സീറ്റിനെ കൂടാതെ ഒരു സീറ്റുകൂടി വേണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏതു സീറ്റു നല്‍കിയാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലേയാണ് ഇതേ ആവശ്യവുമായി ജോസ് കെ. മാണിയും രംഗത്തെത്തിയത്. കോട്ടയം മാത്രം പോരെന്നും ഇടുക്കിയോ ചാലക്കുടിയോ കൂടി വേണമെന്നും ജോസ് കെ മാണ് പറഞ്ഞിരുന്നു. ഇക്കാര്യം ഇന്ന് രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Top