സോളാര്‍ ചൂടും ട്വന്റി ട്വന്റിയും ബെന്നിബഹനാന്‍ ചാലക്കുടി മണ്ഡലത്തില്‍ വിയര്‍ക്കും;തോല്‍വി മണത്ത് യുഡിഫ് നേതൃത്വം

കൊച്ചി: കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ ചാലക്കുടിയില്‍ ബെന്നി ബെഹനാന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ച് ട്വിന്റി ട്വന്റി സ്ഥാനാര്‍ത്ഥിയും സോളാര്‍ വിവാദവും. സോളാര്‍ കേസില്‍ ഇടനിലക്കാരനായി പ്രശ്‌ന പരിഹാരത്തിന് ബെന്നി ബഹനാന്‍ ശ്രമിച്ച ഓഡിയോ ക്ലിപ്പുകളടക്കം മണ്ഡലത്തില്‍ വീണ്ടും വൈറലാകുമെന്ന ആശങ്കയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. അതേ സമയം കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളന്‍ വിഴ്ത്തിയാണ് കിറ്റെക്‌സ് കമ്പനിയുടെ ട്വന്റി ട്വന്റി ജേക്കബ് തോമസ് ഐപിഎസിനെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. ജേക്കബ് തോമസിന്റെ പെട്ടിയില്‍ വീഴുന്ന ഒരോ വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇന്നസെന്റിന്റെ വിജയമാണ് ഉറപ്പാക്കുക. കാടിളക്കിയുള്ള പ്രചരണത്തിനില്ലെന്ന് ട്വന്റി ട്വന്റി പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ കാലത്തെ നവ മാധ്യമ സാധ്യതകളാണ് ട്വിന്റി ട്വന്റി ഈ തെരെഞ്ഞുടുപ്പില്‍ പരീക്ഷിക്കുക. മണ്ഡലത്തില്‍ പ്രചരണത്തില്‍ ഒന്നാം ഘട്ടം ഇടതുമുന്നണി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഡിജിറ്റല്‍ സാധ്യതകളും ഇടതുമുന്നണി പരമാവധി മണ്ഡലത്തില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നവമാധ്യമ ലോകത്ത് സുപരിചതനല്ലാത്ത ബെന്നിബെഹനാന്‍ ഇതോടെ പഴയകാല പ്രചരണവുമായി മണ്ഡലത്തില്‍ ഒാടിയെത്താന്‍ കിതയ്ക്കുകയാണ്.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിച്ച് ഒരു ഗ്രാമ പഞ്ചായത്തിന്റെ ഭരണം കൈപ്പിടിയിലൊതുക്കിയ പ്രസ്ഥാനമാണ് ട്വന്റി ട്വന്റി. ഇവരുടെ തിരഞ്ഞെടുപ്പ് ഗോഥയിലെ തന്ത്രങ്ങളും ജേക്കബ് തോമസിന്റെ ജനകീയതയും നല്ലൊരു ശതമാനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ വോട്ടുചോര്‍ച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കാണ് പാരയാവുക. ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുന്‍കൂട്ടയറിഞ്ഞ് കൊണ്ട് തന്നെയാണ് ഇന്നസെന്റിനെ ഇടതുമുന്നണി വീണ്ടും രംഗത്തിറക്കിയത്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലത്തില്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടായാല്‍ വിജയസാധ്യത ഇന്നസെന്റിന് തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കാലുവാരലും സിപിഎം കോട്ടകളിലെ ഭൂരിപക്ഷവുമാണ് ഇന്നസെന്റിന് തുണയായത്. ഇടതുമുന്നണിയുടെ മണ്ഡലങ്ങളില്‍ പരമാവധി ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയും കോണ്‍ഗ്രസ് കോട്ടകലുണ്ടാകുന്ന വോട്ടുചോര്‍ച്ച മുതലാക്കുകയുമാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. Benny_Behanan_BNC
ചാലക്കുടി മണ്ഡലത്തില്‍ മത്സരിക്കാനൊരുന്ന സരിതാ എസ് നായരും ബെനിബഹനാന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പുകള്‍ക്കായി ബെന്നിബഹനാന്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ സരിത പുറത്ത് വിട്ടിരുന്നു. അന്നാരും ശ്രദ്ധ നല്‍കാതിരുന്ന ഓഡിയോ ക്ലിപ്പുകളും ഇടപെടലുകളും തിരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ചര്‍ച്ചയാകുമെന്നുറപ്പ്.
Top