ക്രിസ്ത്യാനികളെ പിടിക്കാൻ ജോര്‍ജ് ജോര്‍ജ് കുര്യൻ !..പ്രാദേശിക സഖ്യത്തിന് തയാറെടുത്ത് ബിജെപി.

കൊച്ചി:ക്രിസ്ത്യൻ മുഖം കാട്ടി ക്രിസ്ത്യാനികളെ ആകർഷിക്കാൻ ബിജെപി നീക്കം !സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോര്‍ജ് കുര്യനെ മുന്നിൽ നിർത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തെ ബിജെപി മുന്നണിയിൽ എത്തിക്കാനുള്ള പുതിയ നീക്കം തുടങ്ങിയിരിക്കയാണ് ക്രിസ്ത്യാനിയായ അൽഫോൻസ് കണ്ണന്താനത്തിനെ മാത്രിയാക്കിയിട്ട് എന്ത് സംഭവിച്ചു എന്ന് ചോദിക്കുന്നവരും ഉണ്ട് . തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യത്തിന് തയാറെടുക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പില്‍ സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കും. സമുദായ നേതാക്കളെ ബിജെപി സ്വതന്ത്രരായി മത്സരിപ്പിക്കും.

ക്രിസ്ത്യന്‍ സഭാ പ്രതിനിധികളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച ആരംഭിച്ചു. ഇതിന്റെ ഏകോപനത്തിന് സംസ്ഥാന തലത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചു. ജോർജ്ജ് കുര്യനാണ് ഏകോപന ചുമതല. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് സമുദായ സംഘടനകളെ ഒപ്പം ചേര്‍ത്ത് പ്രാദേശിക സഖ്യം രൂപീകരിക്കുന്നതിനുള്ള നീക്കം. പഞ്ചായത്ത്, ബൂത്ത് തലങ്ങള്‍ മുതല്‍ ഇതിനായി നീക്കം നടത്തും. ഹിന്ദു സമുദായ സംഘടനകളിലെ പ്രധാനപ്പെട്ട നേതാക്കളെ ബിജെപി സ്വതന്ത്രരായി മത്സരത്തിന് ഇറക്കും.ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പ്രദേശിക തലത്തില്‍ കണ്‍വന്‍ഷനും പഠന ക്യാമ്പുകളും സംഘടിപ്പിക്കും. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് പങ്കെടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

Top