സുരേന്ദ്രൻ ദയനീയ പരാജയം.കേരള ബിജെപി തകരുന്നു.സുരേന്ദ്രനെതിരെ നീക്കം ശക്തമാകുന്നു.

കോ​ഴി​ക്കോ​ട്: കെ.സുരേന്ദ്രൻ ബി ജെ പി പ്രസിഡണ്ട് ആയതോടെ സംസ്ഥാന ബിജെപി നിർജീവം   ആയിരിക്കയാണ്.ഗ്രൂപ്പിസം മറ നീക്കി പുറത്ത് വന്നിട്ടില്ല എങ്കിലും നേതൃത്വം കടുത്ത വിഭാഗീതയിലാണ്. കേരളത്തിലെ ബി ജെ പി ഇല്ലാതായിരിക്കയാണ് എന്നതാണ് സത്യം . കോ​വി​ഡ് കാ​ല​ത്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​നെ​കു​റി​ച്ച് ബി​ജെ​പി​ക്കു​ള്ളി​ല്‍ അ​സ്വാ​ര​സ്യം ശക്തമായിരിക്കുന്നു .

കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളി​ധ​ര​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ള്‍​ക്കു​മെ​തി​രേ അ​നു​ദി​ന​മെ​ന്നോ​ണം മു​ഖ്യ​മ​ന്ത്രി ക​ന​ത്ത മ​റു​പ​ടി ന​ല്‍​കു​മ്പോ​ഴും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ എ​ത്തു​ന്നി​ല്ല എ​ന്ന​ത് ശേീ​യ​നേ​തൃ​ത്വം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സുരേ​ന്ദ്ര​ന്‍ മാ​ത്ര​മാ​ണ് പ​ഴ​യ ‘ശൗ​ര്യ​മി​ല്ലെ’​ങ്കി​ലും പ്ര​തി​രോ​ധ നി​ര​യി​ലു​ള്ള​ത്. മ​റ്റ് നേ​താ​ക്ക​ളാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടി​ല്ല.

മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ര്‍ കോ​വി​ഡ് കാ​ല​ത്തെ സാ​മ്പ​ത്തി​ക പാ​ക്കേ​ജി​നെ​തി​രേ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ക്കേ​ജി​നെ​ക്കുറി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നും ജ​നപി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​നും ശ്ര​മി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന നേ​തൃ​ത്വം​ ആകെപാ​ടെ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഉ​ള്ള​ത്.

പി.​കെ.​കൃ​ഷ്ണ​ദാ​സ്, എം.​ടി.​ര​മേ​ശ് തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മൗ​ന​ത്തി​ലാ​ണ്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ക​ട്ടെ സ​ര്‍​ക്കാ​രി​നെ നി​ര​ന്ത​രം വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്യു​ന്നു. ഒ​പ്പം കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​ള്‍​പ്പൈ​ടു​യു​ള്ള​വ​രും പി​ന്തു​ണ​യു​മാ​യി എ​ത്തു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ നി​ര​ന്ത​രം ഉ​ന്ന​യി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സാ​ണ്.

കെ.​സു​രേ​ന്ദ്ര​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ​ശേ​ഷം മ​റ്റു​നേ​താ​ക്ക​ള്‍ പ്ര​സ്താ​വ​ന​ക​ളി​ല്‍ നി​ന്നും ഏ​താ​ണ്ട് പി​ന്‍​വ​ലി​ഞ്ഞ​അ​വ​സ്ഥ​യാ​ണ്. സ്പ്രി​ന്‍​ക്‌​ള​ര്‍ വി​വാ​ദ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ തു​ട​ര്‍​ന്ന ഭി​ന്ന​ത അ​തേ​ അ​വ​സ്ഥ​യി​ല്‍ ത​ന്നെ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

ഇ​ട​പാ​ട് സി​ബി​ഐ ആ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നെ മ​റി​ക​ട​ന്ന് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ല്‍ പാ​ര്‍​ട്ട നേ​താ​ക്ക​ള്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കു​ക​യും ചെ​യ്തു.

ഈ ​വി​ഷ​യ​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു​നേ​താ​ക്ക​ള്‍ പി​ന്നാക്കം പോ​കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

നി​ല​വി​ല്‍ വി. ​മു​ര​ളീ​ധ​ര​നും കെ.​സൂ​രേ​ന്ദ്ര​നും മാ​ത്രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കേ​ണ്ട​അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ത് വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പാ​ര്‍​ട്ടി​ക്ക് ക​ന​ത്തി തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നു​റ​പ്പാ​ണ്.

Top