പിണറായി നടത്തുന്നത് ആ​സൂ​ത്രി​ത കൊ​ള്ള​യെന്ന് കെ.​സു​രേ​ന്ദ്ര​ൻ..

കൊച്ചി: കേരളത്തിൽ പ്രതിപക്ഷമുഖമാകാനുള്ള ഒരുക്കത്തിലാണ് ബിജെപിയും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ സുരേന്ദ്രനും .കേറാത്തതിലെ പിണറായി ഭരണത്തിനെതിരെയുള്ള കരുത്തുറ്റതാ നീക്കത്തിലുമാണ് .ഭരണത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കയാണ് സുരേന്ദ്രൻ .ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന വ​ർ​ഷം പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​സൂ​ത്രി​ത കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ. തൃ​ശൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​നി​യൊ​രി​ക്ക​ലും ഭ​ര​ണ​ത്തി​ൽ വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് പി​ണ​റാ​യി​ക്ക് ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് സ​ർ​വ​മേ​ഖ​ല​യി​ലും അ​ഴി​മ​തി ന​ട​ത്തി പ​ണം കൊ​ള്ള​യ​ടി​ക്കു​ന്ന​ത്. കെ​ൽ​ട്രോ​ണി​നെ മ​റ​യാ​ക്കി സം​സ്ഥാ​ന​ത്ത് ഉ​ന്ന​ത​ർ ന​ട​ത്തു​ന്ന അ​ഴി​മ​തി തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഒ​രു ടെ​ൻ​ഡ​റും ഇ​ല്ലാ​തെ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ​യെ​ല്ലാം ഉ​ന്ന​ത​ർ​ക്ക് കോ​ടി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കാ​തെ ഒ​ന്നും പു​റ​ത്തു​വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോ​ലീ​സ് ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ​യും പേ​രി​ൽ വ​ലി​യ തോ​തി​ൽ സം​സ്ഥാ​ന​ത്തി​ന് പ​ണം ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തെ​ല്ലാം പി​ണ​റാ​യി വി​ജ​യ​ൻ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ പ​ർ​ചേ​സു​ക​ളെ​ല്ലാം ന​ട​ക്കു​ന്ന​ത്. ഇ​തു​വ​ഴി കോ​ടി​ക​ളാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നേ​ടി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​ന്നും ഒ​ളി​ക്കാ​നി​ല്ലെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ ഭ​യ​പ്പെ​ടു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കേ​ണ്ട അ​ഴി​മ​തി​യാ​ണോ പോ​ലീ​സ് വ​കു​പ്പി​ൽ ന​ട​ന്ന​ത്. സോ​ളാ​ർ ത​ട്ടി​പ്പ് കാ​ല​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​നും നീ​ങ്ങു​ന്ന​ത്. ഇ​ത്ത​രം ചെ​പ്പ​ടി​വി​ദ്യ​കൊ​ണ്ട് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ശ​ക്ത​മാ​യി പ്ര​ക്ഷോ​ഭ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Top