ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രൻ !! ശ്രീധരന്‍പിള്ളയെ തെറിപ്പിക്കും

കൊച്ചി:ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ശ്രീധരൻ പിള്ളയെ വെട്ടി മലർത്തി കെ സുരേന്ദ്രൻ പ്രസിഡന്റാകാൻ സാധ്യത . അണികളുടെ മനസറിയുന്ന പോരാളിയും ജനകീയനായ കെ സുരേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തണം എന്നാണ് എല്ലാവരുടെയും താല്പര്യവും .തദ്ദേശ ഭരണ, നിയമസഭാ തിര‌ഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് പി എസ് ശ്രീധരൻപിള്ളയെ മാറ്റുമെനാണിപ്പോൾ വരുന്ന സൂചന. ഇത്തവണ കേന്ദ്രനേതൃത്വം സംസ്ഥാന പ്രസിഡന്റിനെ നേരിട്ട് നോമിനേറ്റ് ചെയ്യുമെന്നാണ് വിവരം. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആയ ഒഴിവിലാണ് ഒരു വര്‍ഷം മുമ്പ് ശ്രീധരന്‍ പിള്ള സംസ്ഥാന പ്രസിഡന്റായത്.

കുമ്മനം ഒഴിഞ്ഞശേഷം മൂന്ന് മാസത്തോളം ബിജെപിക്ക് സംസ്ഥാന പ്രസിഡന്റ് ഉണ്ടായിരുന്നില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവരിലൊരാളെ പ്രസിഡന്റാക്കാനാണ് സാദ്ധ്യത . സുരേന്ദ്രനാണ് കൂടുതല്‍ സാദ്ധ്യതയെന്നാണ് സൂചന. പി.കെ.കൃഷ്ണദാസ് വിഭാഗമാണ് രമേശിനെ പിന്തുണയ്ക്കുന്നത്. എം.എസ് കുമാറിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തില്‍ സംഘടനാ തിര‌ഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങുന്നതിനിടയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് പ്രതീക്ഷയ്ക്കനുസരിച്ച്‌ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Top