അറസ്റ്റ് ചെയ്തത് മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അക്രമികളെയെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തത് മാധ്യമപ്രവര്‍ത്തകരുടെ വേഷമണിഞ്ഞ അക്രമികളെയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഒറിജിനല്‍ മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയില്‍ രേഖകള്‍ പോലീസ് പരിശോധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം.’ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവർ ക്ളാസസ്’-കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോലീസ് കസ്റ്റഡിയില്‍ എടുത്തത് കേരളത്തില്‍ നിന്നുള്ള വ്യാജ മാധ്യപ്രവര്‍ത്തകരെയാണുള്ള കര്‍ണാടകയില്‍ നിന്നുള്ള ഇംഗ്ലീഷ് ചാനലിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.കേരളത്തില്‍ നിന്നുള്ള 50 ഓളം മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തതായും ഇവർ വ്യാജ മാധ്യമ പ്രവർത്തകരാണെന്നുമാണ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. ഇവരിൽ നിന്നും മാരകായുധങ്ങങ്ങള്‍ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ഈ ട്വീറ്റ് ചാനലിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top