സുരേന്ദ്രനും ബിജെപിയും കുടുങ്ങി !എം ഗണേശനെ നേരിട്ട് കുടുക്കുന്ന ഓഡിയോയും പുറത്ത്; രണ്ടും കല്‍പിച്ച് പ്രസീത

കണ്ണൂര്‍: കെ സുരേന്ദ്രനും സികെ ജാനുവിനും ഇനി പിടിച്ച് നിൽക്കാനാവില്ല .സുല്‍ത്താന്‍ ബത്തേരി സീറ്റില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് ബിജെപി കോഴ നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോട്.
എം ഗണേശിന്റെ പേര് കെ സുരേന്ദ്രന്‍ പരാമര്‍ശിക്കുന്ന ടെലിഫോണ്‍ ശബ്ദരേഖ ആയിരുന്നു കഴിഞ്ഞ തവണ പ്രസീത പുറത്ത് വിട്ടത്.എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ടിരിക്കുന്നത് എം ഗണേശുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ്. ഇതോടെ ആര്‍എസ്എസ് നേരിട്ട് പ്രതിസന്ധിയില്‍ ആകുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്.

ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷുമായുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. വെളിപ്പെടുത്തലുകളില്‍ വിവാദം ശക്തമാവുമ്പോഴാണ് വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുന്നത്. സി കെ ജാനുവുമായി സംസാരിച്ച് പണത്തിന്റെ കാര്യം ധാരണയാക്കിയിട്ടുണ്ട് എന്ന് എം ഗണേഷ് പറയുന്നതാണ് പുതിയ ശബ്ദരേഖയിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണത്തിന്റെ കാര്യത്തിന് എം ഗണേഷുമായി ബന്ധപ്പെടാന്‍ കെ സുരേന്ദ്രന്‍ പറയുന്ന ശബ്ദ രേഖ പ്രസീത നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിന് ശേഷം എം ഗണേഷുമായി സംസാരിച്ചതിന്റെ തെളിവാണ് പുതിയ ശബ്ദ രേഖയിലുള്ളത്. ‘സി കെ ജാനു എന്നെ വിളിച്ചിരുന്നു, എല്ലാം ശരിയാക്കി’ എന്ന് ഗണേഷ് പറയുന്നതാണ് ശബ്ദരേഖയിലെ പ്രധാന പരാമര്‍ശം. ‘ സുരേന്ദ്രന്‍ സാര്‍ നിങ്ങളെ വിളിക്കാന്‍ പറഞ്ഞു, നിങ്ങളെ ഒന്ന് കാണണമായിരുന്നു’ എന്നാണ് പ്രസീത പറയുന്നത്.

ഇതിന് മറുപടിയായി ‘ എല്ലാം കൃത്യമായി ധാരണയായിട്ടുണ്ട്. ജാനു ചേച്ചിയോട് ചോദിച്ചാല്‍ മതി. അവര്‍ ജാനു ചേച്ചിയെ കാണും. എന്നെ ജാനു ചേച്ചി വിളിച്ചിരുന്നു. അവര്‍ നേരിട്ട് കാണുകയും ചെയ്യും. എത് സമയം എന്ത് എന്നെല്ലാം അവര്‍ തീരുമാനിക്കും. ഞാനത് സുരേഷുമായി സംസാരിച്ചിട്ടുണ്ട്.’ എന്ന് എം ഗണേഷ് മറുപടി പറയുന്നതുമാണ് ശബ്ദ രേഖയിലുള്ളത്.

തെരഞ്ഞെടുപ്പ് കോഴ ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ ശബ്ദ രേഖ പുറത്ത് വരുന്നത്. സികെ ജാനുവിന് എന്‍ഡിഎയിലേക്ക് മടങ്ങി വരാന്‍ ബിജെപി പണം നല്‍കി എന്ന വ്യക്തമാക്കുന്നതാണ് ശബ്ദരേഖ ഉള്‍പ്പെടുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറിയെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 26ന് രാവിലെ ബത്തേരി മണിമല ഹോം സ്റ്റേയില്‍ വെച്ച് ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ സി കെ ജാനുവിന് പണം കൈമാറിയെന്ന പ്രസീത അഴിക്കോട് വെളിപ്പെടുത്തിയിരുന്നു.

സി കെ ജാനുവിന് വേണ്ടി നടത്തിയ പൂജയുടെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയില്‍ പണം നല്‍കിയത്. പണത്തിന് മുകളില്‍ ചെറുപഴം അടുക്കിവച്ചിരുന്നു എന്നും ഈ സമയം ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, കോഓര്‍ഡിനേറ്റര്‍ ബിജു അയ്യപ്പന്‍ എന്നിവരും മുറിയിലുണ്ടായിരുന്നു എന്നുമായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍.

Top