കെ.സുരേന്ദ്രന് ജാമ്യം; ജയില്‍മോചനം സാധ്യമല്ല.സുരേന്ദ്രനെ ജയിലില്‍ തളയ്ക്കാന്‍ നീക്കം!!

കണ്ണൂര്‍: പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈഎസ്പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം ലഭിച്ചത്. കേസില്‍ സുരേന്ദ്രനെതിരെ പ്രൊഡക്ഷന്‍ വാറണ്ടുണ്ടായിരുന്നു. അത് പ്രകാരമാണ് പൊലീസ് സുരേന്ദ്രനെ ഹാജരാക്കിയത്.

അതേസമയം, ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കില്ല. 52കാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.അതിനാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കും. ചൊവ്വാഴ്ച്ച വീണ്ടും സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.
അതേസമയം ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജയിലില്‍ തളയ്ക്കാന്‍ നീക്കം. ഒന്നിന് പിറകെ ഒന്നായി കേസെടുത്ത് സുരേന്ദ്രനെ അടുത്തൊന്നും ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കാനാണ് നീക്കം നടക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിന് ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടുണ്ടത്രെ. സുരേന്ദ്രന്‍ പങ്കെടുത്ത സമരത്തില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും. ശബരിമല കേസില്‍ അറസ്റ്റിലായ സുരേന്ദ്രനെ ഇപ്പോള്‍ കണ്ണൂരിലെത്തിച്ചിരിക്കുകയാണ്. കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് കോഴിക്കോടെത്തിച്ച ശേഷമാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. പോലീസില്‍ പ്രത്യേക സംഘം സുരേന്ദ്രനെ പൂട്ടാന്‍ നീക്കം നടത്തുന്നുവെന്നാണ് വിവരം..ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചു. എന്നാല്‍ അപ്പോഴേക്കും 52കാരിയ സന്നിധാനത്ത് തടഞ്ഞുവെന്ന കേസ് ചുമത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

സ്ത്രീയെ തടഞ്ഞുവെന്ന കേസിലാണ് കോടതി റിമാന്റില്‍ കഴിയുന്നത്. കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റിയ സുരേന്ദ്രനെതിരെ കണ്ണൂരിലും കേസുണ്ട്. കണ്ണൂരില്‍ പോലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസാണ്. ഈ കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.
കണ്ണൂര്‍ കേസില്‍ ജാമ്യം ലഭിച്ചിട്ടും സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കില്ല. തിരിച്ചു കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. സ്ത്രീയെ തടഞ്ഞ കേസില്‍ രണ്ടുതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. സുരേന്ദ്രനെതിരെ പോലീസിന്റെ കൈയ്യില്‍ വ്യക്തമായ തെളിവുണ്ടെന്നാണ് പറയുന്നത്. ചൊവ്വാഴ്ച പരിഗണിക്കും സുരേന്ദ്രന്‍ കുറ്റം ചെയ്തതിന് വീഡിയോ തെളിവായുണ്ടെന്നും ഹാജരാക്കാമെന്നും കോടതിയെ പോലീസ് അറിയിച്ചിരിക്കുകയാണ്. തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് പൂജപ്പുരയിലേക്ക് മാറ്റണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. ഇക്കാര്യം ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.

അതിനിടെയാണ് സുരേന്ദ്രനെതിരെ കൂടുതല്‍ കേസെടുക്കാന്‍ നീക്കം നടക്കുന്നത്. അതിനിടെ പമ്പയില്‍ ടോള്‍ പിരിവിനെതിരെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട സുരേന്ദ്രനെതിരെ കേസുണ്ട്. ഈ കേസില്‍ കഴിഞ്ഞദിവസം പത്തനംതിട്ട കോടതി ജാമ്യം നല്‍കി. ഇനിയും കൂടുതല്‍ കേസെടുക്കാനാണ് ശ്രമം. ജാമ്യം ലഭിക്കുന്ന മുറയ്ക്ക് ഓരോ കേസിലും ജാമ്യം ലഭിക്കുന്ന മുറയ്ക്ക് അടുത്ത കേസ് കോടതിയിലെത്തിക്കും. എല്ലാ പോലീസ് സ്‌റ്റേഷനിലും സുരേന്ദ്രനെതിരെ കേസുണ്ടോ എന്ന് പോലീസിലെ ഒരുവിഭാഗം പരിശോധിക്കുന്നുണ്ട്. പോലീസില്‍ സിപിഎമ്മുമായി ബന്ധമുള്ളവരാണ് ഈ അന്വേഷണം നടത്തുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

മണ്ഡലകാലം തീരുംവരെയെങ്കിലും സുരേന്ദ്രനെ പുറത്തിറക്കാതിരിക്കാനാണ് നീക്കം നടക്കുന്നത്. അതിനിടെ, സുരേന്ദ്രന് ബന്ധമില്ലാത്ത കേസുകള്‍ വരെ കോടതിയിലെത്തിച്ചത് പോലീസിന് തിരിച്ചടിയായിരുന്നു. പിന്നീട് കുറ്റപത്രം തിരുത്തുന്ന സാഹചര്യവുമുണ്ടായി. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ പങ്കെടുത്തതും സംഘര്‍ഷമുണ്ടായതുമായ ബിജെപി പൊതുപരിപാടികളുടെ പട്ടിക തയ്യാറാക്കുന്നത്. ബിജെപിക്ക് അകത്തും ഒരുവിഭാഗം സുരേന്ദ്രനെതിരെ ബിജെപിക്ക് അകത്തും ഒരുവിഭാഗം നീങ്ങുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. സുരേന്ദ്രനെ ജയിലിലടച്ചിട്ടും… പുതിയ കേസുകള്‍ ചുമത്തിയിട്ടും സംസ്ഥാന നേതൃത്വം വേണ്ടത്ര ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നില്ല. ദേശീയ പാത ഉപരോധം മാത്രമാണ് സംഘടിപ്പിച്ചത്. ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയെ അറസ്റ്റ് ചെയ്ത വേളയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. നേതാക്കള്‍ക്കിടയില്‍ അമര്‍ഷം എന്നാല്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും കൂടുതല്‍ കേസുകള്‍ ചുമത്തുകയും ചെയ്തിട്ടും സംസ്ഥാന നേതൃത്വം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നില്ല.

ഇക്കാര്യത്തില്‍ ചില സംസ്ഥാന നേതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സുരേന്ദ്രനെ പോലുള്ള ഊര്‍ജസ്വലനായ ഒരു നേതാവിനെ ജയിലിലടച്ചിട്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്താത്തത് ഗ്രൂപ്പ് പോരിന്റെ ഫലമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ശ്രീധരന്‍ പിള്ള ജയിലിലെത്തി സുരേന്ദ്രന്റെ മോചനത്തിന് വേണ്ടി രാഷ്ട്രീയമായും നിയമപരമായും ശ്രമിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കഴിഞ്ഞദിവസവും ആവര്‍ത്തിച്ചു. എന്നാല്‍ പ്രത്യക്ഷ സമരം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെയാണ് കൂടുതല്‍ കേസുകള്‍ ചുമത്താന്‍ പോലീസ് നീങ്ങുന്നത്. സുരേന്ദ്രനെ കഴിഞ്ഞദിവസം ശ്രീധരന്‍ പിള്ള ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അറസ്റ്റിലായി ആറ് ദിവസം കഴിഞ്ഞായിരുന്നു സന്ദര്‍ശനം. കേന്ദ്രനേതൃത്വത്തെ അറിയിക്കും സുരേന്ദ്രന്റെ മോചനത്തിന് പ്രത്യക്ഷ സമരവുമായി സംസ്ഥാന നേതൃത്വം രംഗത്തുവന്നില്ലെങ്കില്‍ സ്വന്തമായി സമരം പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന നേതാവ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മുരളീധര പക്ഷം ശ്രമം നടക്കുന്നതായുള്ള വിവരവും പുറത്തുവന്നിരുന്നു.

 

Top