കൃഷ്ണദാസ് പക്ഷത്തെ വെട്ടിനിരത്തി !ബിജെപിയിൽ കലാപം തുടരുന്നു !

പത്താം തീയതി നടക്കുന്ന ഭാരവാഹി യോഗത്തിന് മുമ്പേ ബിജെപിയിലെ ഭിന്നത പറഞ്ഞ് തീര്‍ക്കാന്‍ നീക്കം. ഭാരവാഹി നിര്‍ണയത്തില്‍ പക്ഷപാതം ആരോപിച്ചു ബിജെപിയിലുണ്ടായ ഭിന്നത ശക്തി പ്രാപിച്ചു. മുരളീധര പക്ഷത്തിനു മാത്രമാണു പരിഗണന കിട്ടിയതെന്നു ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കു പരാതി നല്‍കി.

എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച പട്ടിക അംഗീകരിക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ പ്രശ്നങ്ങളുണ്ടാക്കാതെ സുരേന്ദ്രനുമായി തല്‍കാലം കൃഷ്ണദാസ് പക്ഷം സഹകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പു വരെ നിലവിലെ സ്ഥിതി തുടരാനാണു ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. അതുവരെ ചുമതലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ എം ടി. രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരോടു നിര്‍ദ്ദേശിക്കും.

Top