പത്തനംതിട്ടയും തിരുവനന്തപുരത്തും ബിജെപി ജയിക്കും…!! പിസി ജോര്‍ജിന്റെ പിന്തുണ കെ സുരേന്ദ്രന്

ഈരാറ്റുപേട്ട: പി.സി ജോര്‍ജ് എം.എല്‍.എയുടെ കേരള ജനപക്ഷം പാര്‍ട്ടി എന്‍.ഡി.എയിലേക്ക് പ്രവേശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന നിലപാടുമായി ജോര്‍ജ്. പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പത്തനംതിട്ടയില്‍ തന്റെ പിന്തുണ എന്‍.ഡി.എയ്ക്ക് തന്നെയാണ്. മറ്റ് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ഈരാറ്റുപേട്ടയിലെ തന്റെ വീട്ടിലെത്തി സുരേന്ദ്രന്‍ സന്ദര്‍ശിച്ചപ്പോഴാണ് പി.സി.ജോര്‍ജിന്റെ പ്രതികരണം. കെ.സുരേന്ദ്രന് വേണ്ടിയാണ് താന്‍ മത്സര രംഗത്ത് നിന്നും പിന്മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയില്‍ യുവതികളെ കൊണ്ടപോവുകയും അതിനെ എതിര്‍ത്ത അയ്യപ്പഭക്തരെ തല്ലിച്ചതയ്ക്കുകയും ചെയ്ത പിണറായിയുമായി നമുക്ക് യോജിക്കാന്‍ കഴിയില്ല. പിന്നെ ഒറ്റയ്ക്ക് മത്സരിക്കണം. അടുത്ത പോംവഴി ബി.ജെ.പിയുടെ ഘടകകക്ഷിയാവുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരള നേതാക്കളുമായി സംസാരിച്ചിട്ടില്ല. എന്നാല്‍ കേന്ദ്ര നേതാക്കളെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ പിന്തുണയില്‍ അവര്‍ക്ക് കോട്ടയത്തും പത്തനംതിട്ടയിലും ജയിക്കാം. കാമരാജ് പാര്‍ട്ടി കൂടി പിന്തുണച്ചാല്‍ തിരുവനന്തപുരത്ത് കുമ്മനവും ജയിക്കും. ബി.ജെ.പിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

ജനപക്ഷത്തിന്റെ 14 ജില്ലാ പ്രസിഡന്റുമാരില്‍ അഞ്ചപേരും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്കാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയാകാന്‍ കൂടുതല്‍ താല്പര്യം. ബി.ജെ.പിയുടെ കൂടെ ചേര്‍ന്നാല്‍ തങ്ങളുടെ മുസ്ലിം വോട്ട് നഷ്ടപ്പെടില്ല. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും നിന്നായി 75,000 വോട്ടിലധികം ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് കിട്ടും. പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും ഞങ്ങള്‍ക്ക് നല്ല സംഘടനാ സംവിധാനമുണ്ടെന്നും ജോര്‍ജ് വ്യക്തമാക്കി.

Top