ബിനീഷിനെതിരെ തെളിവില്ല…!മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ പിന്തുണച്ച് പിണറായി വിജയൻ ;കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് യു.ഡി.എഫിന് അറിയാത്ത കാര്യമല്ലെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷിനെതിരെ തെളിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊടകര കള്ളപ്പണക്കേസ് ഒത്തുതീർക്കാൻ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറഞ്ഞ് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളെ വിർശിച്ചും ബിനീഷിനെ പൂർണമായും പിന്തുണച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.

അതേസമയം അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കൊടകരയിൽ കവർച്ചചെയ്യപ്പെട്ട കളളപ്പണം ബിജെപിയുടേത് തന്നെയാണെന്നും കേസിലെ നാലാം പ്രതി ബിജെപി പ്രവർത്തകനാണ്.

പരാതിക്കാരനായ ധർമരാജൻ ബിജെപി അനുഭാവിയും. കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളയാളുമാണ്. തുടരന്വേഷണത്തിൽ സാക്ഷികൾ തന്നെ പ്രതികളായേക്കാമെന്നും മുഖ്യന്ത്രി വ്യക്തമാത്തി.

കേസ് അന്വേഷണം തുടരുകയാണ്. കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ എന്ത് സംഭവിക്കുമെന്ന് യുഡിഎഫിന് അറിയാത്ത കാര്യമല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

എന്നാൽ കൊടകരകേസിൽ കെ സുരേന്ദ്രന് രക്ഷപ്പെടാൻ എല്ലാവഴികളും ഒരുക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

Top