തവനൂരിൽ തട്ടി മലപ്പുറത്തെ പതിനാറ് മണ്ഡലങ്ങളിലും കരിനിഴൽ.നന്മമരം മലപ്പുറം ജില്ല നഷ്ടപ്പെടുത്തുമെന്ന് അണിയറ സംസാരം.മുസ്ലിംലീഗ് നേതാക്കളുടെ അഴിമതി കണക്കുകൾ ജനസംസാരമകുന്നു.

കണ്ണൂർ :യുഡിഎഫിൽ കോൺഗ്രസ്സും മുസ്ലിംലീഗും അഭിമാന വിഷയമായെടുത്ത തവനൂർ മണ്ഡലത്തിൽ സ്ഥാനർത്ഥി നിർണ്ണയം തന്നെ പാളിയതായി വിലയിരുത്തലുകൾ.മുസ്ലിം ലീഗിന്റെ നെടും കോട്ടയായ കുറ്റിപ്പുറത്ത് മുസ്ലിംലീഗ് വിട്ട് പുറത്തു വന്ന കെടി ജലീൽ, പികെ കുഞ്ഞാലികുട്ടിയെ പരാജയപ്പെടുത്തിയ നാളുതൊട്ട് ജലീലിനെ തളക്കാനുള്ള യുഡിഎഫ് വാശി ഇപ്പോൾ തീർത്തും കൈവിട്ടു പോയിരിക്കുന്നു.

ചാരിറ്റി പ്രവർത്തനത്തിലൂടെ നന്മമരമെന്ന വിശേഷം ചാർത്തിയ ഫിറോസ് കുന്നുംപറമ്പലിനെ തവനൂരിൽ കെടി ജലീലിനെതിരെ മത്സരിപ്പിക്കുമ്പോൾ മുസ്ലിംലീഗ് നേതാക്കളുടെ അഴിമതികളും അഴിമതി കേസ്സുകളും ജനസംസാരമായി മാറുന്നു.രോഗികൾക്ക് ചാരിറ്റി യിലൂടെ ധനസഹായം എത്തിക്കുമ്പോൾ അതിന്റെ മറവിൽ പലരുടേയും കോടികണക്കിന് കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നുവെന്ന ആരോപണം ഫിറോസിനെതിരെ നേരത്തെ തന്നെ ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗികളെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും തന്റെ വരുതിയിൽ നിർത്താൻ ശ്രമിക്കുന്ന ഫിറോസ് കുന്നംപറമ്പിൽ രോഗികളെ ചൂഷണം ചെയ്ത് ജീവിക്കുന്ന പഠിച്ച കള്ളനാണെന്നു വരെ പഴി കേൾക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല വാക്കിന് സ്ഥിരതയില്ലാത്തവനാണെന്നും ഇത്തരം ആളുകളേയും ഇത്തരക്കാരെ പിന്തുണക്കുന്നവരേയും നിയമസഭയിലെത്താൻ അനുവദിക്കരുതെന്ന പ്രചരണങ്ങൾ മണ്ഡലത്തിൽ ശക്തമാകുന്നു.

സഭ്യമല്ലാത്ത ആഗ്യഭാഷയും, പ്രസംഗവും യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു എന്നും, അകറ്റി നിർത്തേണ്ടവനെ മടിയിലിരുത്തിയ മുസ്ലിംലീഗും കോൺഗ്രസ്സും മലപ്പുറം ജില്ലയിൽ പാടെ തകരുമെന്നുമുള്ള മുന്നറിയിപ്പുകളും വോട്ടർമാരുടെ ഭാഗത്തു നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നു.

ക്രിമിനൽ കേസിലടക്കം പ്രതിയായായിരിക്കുന്ന ഫിറോസ് കുന്നംപറമ്പിൽ തന്റെ വാഹനത്തെ കുറിച്ചും രാഷ്ട്രീയ പ്രവർത്തനത്തെ കുറിച്ചും എല്ലാം ഒരിക്കൽ പറഞ്ഞതല്ല പിന്നെ പറയുന്നത് എന്നതു സബന്ധിച്ചുള്ളതും, വാക്കിന് വില കല്പ്പിക്കാതെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതുമായതും രോഗികളേയും അവരുടെ ബന്ധുക്കളേയും ഭീഷണിപ്പെടുത്തുന്നതും അവരെ മോശമായി പരമാർശിക്കുന്നതുമായ എല്ലാ വീഡിയേകളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നു.

ചികിത്സ സഹായത്തിന് രോഗികളുടെ അക്കൗണ്ടിലെത്തുന്ന പണത്തിൽ നിന്ന് ബാക്കി ഭീഷണി പെടുത്തിയും അല്ലാതെയും കൈക്കലാക്കുന്ന ഫിറോസിന്റെ ചെയ്തികൾകൊണ്ട് മറ്റ് മണ്ഡലങ്ങളിലേയും യുഡിഎഫ് വിജയ സാദ്ധ്യത ഇല്ലാതാകുന്ന വിലയിരുത്തലുകൾക്ക് മലപ്പുറം സാക്ഷിയാകുന്നു. ഒപ്പം അഴിമതി കേസ്സുകൾ കൊണ്ട് ഇതിനകം തന്നെ നാണംകെട്ട മുസ്ലിംലീഗ് കോൺഗ്രസ്സിനെ ഉപയോഗിച്ച് കൂടെ കൂട്ടിയത് മറ്റൊരു വലിയ അഴിമതിക്കാരനെ എന്ന പേരു ദേഷവും കേൾപ്പിച്ചിരിക്കുന്നു.

കെടി ജലീലിന്റെ പ്രവർത്തന ശൈലിയും, സംസാര ശൈലിയും ജനങ്ങൾ നെഞ്ചോടുചേർക്കുമ്പോൾ അകറ്റി നിർത്തപ്പെടുന്നതും വെറുക്കപ്പെട്ടുന്നതും UDF ന്റെ തവനൂരിലെ സ്ഥാനാർത്ഥിയെ മാത്രമല്ല എന്നതും പാളിപ്പോയ സ്ഥാനാർത്ഥി നിർണ്ണയമാണെന്നതും ചർച്ചയാകുന്നു. നന്മമരം എന്നത് സ്വയം എടുത്തണിഞ്ഞ മേലാങ്കിയാണെന്നും പലപ്പോഴും പ്രകോപിതനാകുന്ന ഫിറോസിന്റെ യഥാർത്ഥ ക്രിമിനൽ പശ്ചാത്തലം നോമിനേഷനിലൂടെ ഇതിനകം പുറ ലോകം അറിഞ്ഞെന്നും അത് കനത്ത തിരിച്ചടിക്ക് കാരണമാകും എന്നും പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്.

കേന്ദ്ര ഏജൻസികൾ തലകുത്തി മറിഞ്ഞ് ചോദ്യം ചെയ്തിട്ടും ഒരു പോറലും ഏല്പിക്കാൻ കഴിയാത്ത ഉടയാത്ത വ്യക്തിത്വവുമായി KT ജലീൽ തവനൂരിൽ വീണ്ടും ജനവിധി തേടുകയാണ്. പോലീസ് എന്നെങ്കിലും ചോദ്യം ചെയ്യപ്പെട്ടാൽ നിരവധി കള്ളത്തരങ്ങൾ വെളിപ്പെടുമെന്ന സംശയത്തിന്റെ നിഴൽവീണ ഫിറോസ് കുന്നംപറമ്പിൽ ഇതിനകം UDF ന് ബാധ്യതയായി മാറിക്കഴിഞ്ഞു.

Top