ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; ശിലാഫലകം തല്ലിത്തകർത്ത ജില്ലാ പഞ്ചായത്തംഗം റിമാൻഡിൽ

തിരുവനന്തപുരം: ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെന്ററിൽ സ്ഥാപിച്ച ശിലാഫലകം തല്ലിത്തകർത്ത ജില്ലാ പഞ്ചായത്തംഗം അറസ്റ്റിൽ. ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ അംഗമായ കോൺഗ്രസ് നേതാവ് കാരിക്കോണം കൃഷ്ണകൃപയിൽ ശശിധരൻ നായരെയാണ് (വെള്ളനാട് ശശി -75) പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

വെള്ളനാട് പഞ്ചായത്തിലെ കിടങ്ങൂമ്മൽ ആരോഗ്യ സബ് സെന്റരിന്റെ ഉദ്ഘാടന ശിലയാണ് തല്ലിത്തകർത്തത്. ഈ ആരോഗ്യ സബ് സെന്ററിന്റെ ഉദ്ഘാടനത്തിന് ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. ശിലാഫലകത്തിൽ പേര് ചേർക്കാതിരുന്നതിന്റെ വിരോധമാണ് ഇപ്പോൾ ശിലാഫലകം തല്ലിത്തകർത്തതിനു പിന്നിലെന്നാണ് ലഭിച്ചതെന്നാണ് സൂചന.

സബ് സെന്ററിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ശിലാഫലകവും ജനൽ ഗ്ലാസും ഇദ്ദേഹം തല്ലിത്തകർക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് അനുസരിച്ച് കേസെടുത്തു. തുടർന്നു, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഭരണസമിതിയാണ് 48 ലക്ഷം രൂപ മടക്കി റോഡ് നിർമ്മിച്ചത്.

ഈ സബ് സെന്റർ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ 11 ന് വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജലക്ഷ്മി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ്, ജില്ലാ പഞ്ചായത്തംഗം ചുറ്റികയും ഉളിയും ഉപയോഗിച്ച് കെട്ടിടം തല്ലിത്തകർത്തത്.

Top