എസ്.ഐയെ ഭീഷണിപ്പെടുത്തിയ കേസ്; സുധാകരനടക്കമുള്ളവരെ വെറുതെ വിട്ടു

കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എസ്.ഐയുടെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ കെ. സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും വെറുതെവിട്ടു. വളപട്ടണം എസ്.ഐയായിരുന്ന ബി.കെ. സിജുവിനെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ഭീഷണിപ്പെടുത്തി എന്ന കേസിലാണ് പ്രതികളെ വെറുതെ വിട്ടത്.

2012 ഒക്‌ടോബര്‍ 31-നായിരുന്നു കേസിനാസ്‌പദമായ സംഭവം.
മണല്‍ ലോറി പോലീസ്‌ പിടികൂടിയതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ വളപട്ടണം സ്‌റ്റേഷനിലെത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ അഴീക്കോട്‌ നിയോജകമണ്‌ഡലം പ്രസിഡന്റ്‌ കല്ലിക്കോടന്‍ രാഗേഷിനെ ലോക്കപ്പിലിട്ടു മര്‍ദിച്ചെന്നാരോപിച്ചാണു കോണ്‍ഗ്രസ്‌ നേതാക്കള്‍ സ്‌റ്റേഷനിലെത്തിയത്‌.എന്നാല്‍, സ്‌റ്റേഷനില്‍ അതിക്രമിച്ചുകയറി കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസില്‍, പരാതിക്കാരനായ എസ്‌.ഐ: ബി.കെ. സിജുവിനു പലതവണ സമന്‍സ്‌ അയച്ചിട്ടും ഹാജരാകാത്തതിനേത്തുടര്‍ന്നാണു സുധാകരനടക്കമുള്ള പ്രതികളെ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി (രണ്ട്‌) വെറുതേവിട്ടത്‌.
മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ കെ. പ്രമോദ്‌, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ്‌ ജോസഫ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ ലോക്‌സഭാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ റിജില്‍ മാക്കുറ്റി, ഡി.സി.സി. പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍, കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്‌ സുദീപ്‌ ജെയിംസ്‌, ഡി.സി.സി. ജനറല്‍ സെക്രട്ടറി സുരേഷ്‌ബാബു എളയാവൂര്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ ചിറയ്‌ക്കല്‍ മണ്ഡലം പ്രസിഡന്റ്‌ ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, വളപട്ടണം പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.വി. നൗഷാദ്‌ തുടങ്ങിയവരായിരുന്നു മറ്റു പ്രതികള്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഗേഷിനെ മോചിപ്പിക്കാന്‍ അന്ന് എം.പിയായിരുന്ന കോണ്‍ഗ്രസ് നേതാവ് സുധാകരന്‍െറ നേതൃത്വത്തില്‍ ഒരു സംഘം സ്റ്റേഷനിലത്തെി എസ്.ഐയെ ഭീഷണിപ്പെടുത്തുകയും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top