നിയമസഭയില്‍ രാജഗോപാലിന്റെ മണ്ടന്‍ ചോദ്യം; ഫെയ്‌സ്ബുക്കിലൂടെ പണി കൊടുത്ത് മന്ത്രി

കേന്ദ്രത്തില്‍ നിന്ന് അനുവദിക്കാത്ത ഫണ്ടിനെക്കുറിച്ച് ചോദ്യം ചോദിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. സംസ്ഥാനത്തെ സഹകരണമേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ അനുവദിച്ചെന്നും ഇതില്‍ ചെലവാക്കിയ തുകയുടെ കണക്കുമാണ് രാജഗോപാല്‍ സഭയില്‍ ചോദ്യമായി ഉന്നയിച്ചത്. മുഴുവന്‍ തുകയും ചെലവാക്കിയില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കണെമന്നും രാജഗോപാല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് ചോദ്യത്തിലെ അബദ്ധം രാജഗോപാലും തിരിച്ചറിയുന്നത്. കേന്ദ്രത്തില്‍ നിന്നും സഹകരണമേഖലയുടെ വികസനത്തിനായി പണമൊന്നും അനുവദിച്ചിട്ടില്ലെന്നായിരുന്നു സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി നല്‍കിയത്. എന്നാല്‍ മറുപടി ലഭിച്ച് കഴിഞ്ഞപ്പോഴാണ് അത്തരമൊരു ഫണ്ടില്ലെന്ന കാര്യം രാജഗോപാല്‍ അറിയുന്നത്. തുടര്‍ന്ന് ഈ ചോദ്യവും അതിന് നല്‍കിയ മറുപടിയും മന്ത്രി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പൊതുജനം അറിഞ്ഞത്. ബിജെപിയുടെ ഏകാംഗ എംഎല്‍എ ഒ രാജഗോപാല്‍ മന്ത്രിമാരുടെ മറുപടിയില്‍ പരിഹാസ കഥാപത്രമാകുന്നത് ഇത് മൂന്നാം തവണയാണ്. സഹകരണ മേഖലയെ സംബന്ധിച്ച ചോദ്യമാണ് രാജഗോപാലിനെ ഇപ്പോള്‍ അബദ്ധത്തില്‍ ചാടിച്ചതെങ്കില്‍ മുമ്പ് കുഴപ്പത്തിലായത് ലാവലിനെപ്പറ്റിയും ന്യൂനപക്ഷ വിധവകളെപ്പറ്റിയും ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു വെട്ടിലായത്. 2014-15 കാലയളവ് മുതല്‍ 2017-18 കാലയളവു വരെ സംസ്ഥാനത്തെ സഹകരണമേഖലയ്ക്ക് എത്ര തുക കേന്ദ്രഫണ്ടായി കിട്ടിയെന്നാണ് ഒ.രാജഗോപാല്‍ സഭയില്‍ ചോദിച്ചത്. ലഭിച്ച തുകയില്‍ ചെലവഴിച്ച തുകയും മുഴുവന്‍ ചെലവഴിച്ചില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കണമെന്നും ചോദ്യത്തില്‍ ഉന്നയിച്ചിരുന്നു. മന്ത്രിയുടെ മറുപടി ലഭിച്ചതോടെ ഉന്നയിച്ച രണ്ടാമത്തെ ചോദ്യം അപ്രസക്തമായി.

Top