ഉമ്മന്‍ചാണ്ടി ജാഗ്രതൈ;സോളാറില്‍ സിബിഐ വരുന്നു?..

കൊച്ചി:സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയേറുന്നു.സംസ്ഥാന സര്‍ക്കാരിലെ പ്രമുഖരെല്ലാം ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ കേരളത്തില്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പോരെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതാക്കളെ അറിയിച്ചു.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ് കേന്ദ്രനേതാക്കളുമായി കേരളത്തിലെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ച ചെയ്തത്.എങ്ങിനെ കേസ് സിബിഐയെ കൊണ്ട് ഏറ്റെടുപ്പിക്കാമെന്നതിനെ കുറിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായാണ് സൂചന.

 

 

ഇതിന്റെ തുടക്കമെന്നോണം കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണ്ണറോട് വിശദീകരണം തേടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സോളാര്‍ കേസില്‍ തുടര്‍ അന്വേഷണത്തെ കുറിച്ച് ആലോചിക്കാമെന്നാണ് മന്ത്രിസഭയിലെ ഒരു ഉന്നതന്‍ രാജഗോപാലിന് നല്‍കിയ ഉറപ്പ്.വിജിലന്‍സും സര്‍ക്കാരും ഈ വിഷയത്തില്‍ ഒത്തുകളിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.കേസ് കേരലത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നുണ്ട്.തട്ടിപ്പിലെ പണം കൈമാറ്റം ഉള്‍പ്പെടെ ഗൂഡാലോചനകളെല്ലാം രാജ്യതലസ്ഥാനത്താണ് നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സരിത മുഖ്യമന്ത്രിക്ക് പണം കൈമാറിയത് ഡല്‍ഹിയില്‍ വച്ചാണെന്ന് അവരുടെ മൊഴിയില്‍ വ്യക്തമാണെന്നിരിക്കെ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണത്തിന് യാതൊരു തടസവുമില്ലെന്നും ബിജെപി നേതാക്കള്‍ വാദിക്കുന്നുണ്ട്.കേന്ദ്രസര്‍ക്കാരും ഈ വിഷയത്തില്‍ അനുകൂല സമീപനമാണുള്ളത്.ഡല്‍ഹി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ പോലും അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിന് ഉത്തരവിടാം.ഈ കാരണം തന്നെയായിരിക്കും സിബിഐ അന്വേഷണം എന്ന ആവശ്യമുയര്‍ത്താന്‍ ബിജെപി നേതൃത്വം പ്രധാനമായും ഉന്നയിക്കുക.അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്.സിബിഐ വന്നാല്‍ അത് ഇരുമുന്നണികള്‍ക്കും വലിയ തിരിച്ചടിയാകും.

 

കതിരിരൂര്‍ മനോജ് വധകേസില്‍ ഉള്‍പ്പെടെ സിബിഐ ആര്‍എസ്എസ് ചട്ടുകമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്.കോണ്‍ഗ്രസ്സ് ആണെങ്കില്‍ സിബിഐയെ എതിര്‍ക്കാന്‍ ഇത് വരെ തയ്യാരായിട്ടുമില്ല.അങ്ങിനെ വന്നാല്‍ രാഷ്ട്രീയമായി ബിജെപിക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്ന് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു.കുമ്മനത്തിന്റെ ജാഥ സമാപിക്കുന്നതോടെ കേരളത്തില്‍ വലിയ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.സോളാര്‍ കേസില്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ സിബിഐ അന്വേഷണം കൊണ്ട് മാത്രമേ കഴിയൂ എന്നാണ് ബിജെപി നേതാക്കളുടെ വാദം.അങ്ങിനെ വന്നാല്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും അത് തിരഞ്ഞെടുപ്പില്‍ വലിയ വാരികുഴിയാകുമെന്ന് ഉറപ്പാണ്.

Top