കേരളത്തിൽ ഇടതു മുന്നേറ്റം.. പത്ത് ജില്ലകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം, വയനാട്ടിലും മലപ്പുറത്തും എറണാകുളത്തും യുഡിഎഫ്.പാലായിൽ മാണി സി കാപ്പൻ മുന്നിൽ. തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ്.തൃശൂരില്‍ സുരേഷ് ഗോപി; ധര്‍മജനും ശോഭാ സുരേന്ദ്രനും പിന്നില്‍

കൊച്ചി:കേരളത്തിൽ ഇടതു മുന്നേറ്റം ആണ് ആദ്യ സൂചകൾ കാണിക്കുന്നത് . വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുപക്ഷത്തിന് കൃത്യമായ മുന്‍തൂക്കം. പത്ത് ജില്ലകളില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും കണ്ണൂരിലും ഇടതുപക്ഷം വളരെ മുന്നിലാണ്. തലസ്ഥാന നഗരിയിലെ നേമത്ത് കടുത്ത പോരാട്ടമാണ് നടക്കുന്നത്. കണ്ണൂരില്‍ ഇരിക്കൂര്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് 89 സീറ്റില്‍ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. യുഡിഎഫ് 48 ഇടത്തും ലീഡ് ചെയ്യുന്നു. കഴക്കൂട്ടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ മുന്നില്‍. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഡോ. എസ്.എസ് ലാലാണ് രണ്ടാമത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മൂന്നാമതാണ്. ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പിന്നിലാക്കി കെഎം സച്ചിന്‍ദേവ് ലീഡ് ചെയ്യുന്നു. 20 വോട്ടുകളുടെ ലീഡാണ് സച്ചിന്‍ദേവിന്.

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് മുന്നിലാണ്. താനൂരില്‍ പികെ ഫിറോസും മങ്കടയില്‍ മഞ്ഞളാംകുഴി അലിയും മുന്നിലാണ്. നിലമ്പൂരില്‍ വിവി പ്രകാശും തൃത്താലയില്‍ യുഡിഎഫ് 397 വോട്ടിനും ലീഡ് ചെയ്യുന്നു. പെരുമ്പാവൂരില്‍ യുഡിഎഫ് 483 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. കൊച്ചിയില്‍ കെജെ മാക്‌സിന്‍ 1422 വോട്ടിനും മുന്നിലാണ്. വടക്കാഞ്ചേരിയില്‍ 2814വോട്ടിന് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ് മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ സമയം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. ഏകേദേശം എഴുപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫിന് മൂന്ന് ജില്ലകളില്‍ ശക്തമായി ആധിപത്യമുണ്ട്. എറണാകുളത്തും വയനാട്ടിലും മലപ്പുറത്തുമാണ് യുഡിഎഫ് മുന്നേറുന്നത്. വയനാട്ടിലെ മൂന്ന് സീറ്റിലും യുഡിഎഫിനാണ് മുന്നേറ്റം. അതേസമയം മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. തൃശൂരില്‍ സുരേഷ് ഗോപി മുന്നിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തില്‍ കൈവിട്ട വടക്കാഞ്ചേരിയില്‍ 3179 വോട്ടിനാണ് എല്‍ഡിഎഫ് മുന്നിലുള്ളത്. പത്തനംതിട്ട ജില്ലയിലെ അഞ്ചിടത്തും എല്‍ഡിഎഫിനാണ് മുന്നേറ്റം. കോട്ടയത്ത് ആറിടത്ത് എല്‍ഡിഎഫ് മുന്നേറ്റമാണ്. പാലായില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മുന്നില്‍ മാണി സി കാപ്പനാണ്. 3453 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ജോസ് മുന്നിലെത്തിയിരുന്നു. പൂഞ്ഞാറില്‍ പിസി ജോര്‍ജ് മൂന്നാം സ്ഥാനത്താണ്. ഇവിടെ മൂവായിരം വോട്ടിനടത്ത് ലീഡ് ചെയ്യുകയാണ് എല്‍ഡിഎഫ്.

എറണാകുളത്തെ 12 മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. കൊച്ചി, കോതമംഗലം സീറ്റുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡുള്ളത്. തൃപ്പൂണിത്തുറയില്‍ എം സ്വരാജ് 523 വോട്ടുകള്‍ക്ക് പിന്നിലാണ്. കെ ബാബുവിന് 4597 വോട്ടുകളും സ്വരാജിന് 4067 വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഉദുമയില്‍ സിപിഎമ്മിനെ ഞെട്ടിച്ച് പെരിയ ബാലകൃഷ്ണന്‍ വന്‍ ലീഡ് നേടിയിരിക്കുകയാണ്. 2500 വോട്ടില്‍ അധികം മുന്നിലാണ് ബാലകൃഷ്ണന്‍. അതേസമയം ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. ബാക്കിയെല്ലാം എല്‍ഡിഎഫിനൊപ്പമാണ്. ഇതിനിടെ പട്ടാമ്പിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്‌സിന്‍ മുന്നിലെത്തിയിരിക്കുകയാണ്. 377 വോട്ടിനാമ് മുഹ്‌സിന്‍ മുന്നിലുള്ളത്. കുന്നത്തുനാട്ടില്‍ ട്വന്റി 20 മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിന്റെ വിപി സജീന്ദ്രന്‍ 527 വോട്ടുകള്‍ക്ക് ഇവിടെ ലീഡ് ചെയ്യുന്നു. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയും പിന്നിലാണ്.

Top