ബിജെപി കോൺഗ്രസ് ബന്ധം പുറത്തായി !ഗുരുവായൂരില്‍ കെ.എൻ.എ ഖാദർ ജയിക്കണം; തലശേരിയില്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത്’: സുരേഷ് ഗോപി

തൃശൂര്‍: ബിജെപി കോൺഗ്രസ് ബന്ധം മറനീക്കി പുറത്ത് വന്നു .ബിജെപി നേതാവ് യുഡിഎഫ് സ്ഥാനാർഥി വിജയിക്കണമെന്ന് പരസ്യമായി പറയുന്നു . തലശേരിയിലെ സിപിഎം സ്ഥാനാര്‍ഥിയായ എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. ന്യൂസ് 18 കേരളത്തിന്റെ ‘ഗ്രൗണ്ട് റിയാലിറ്റി’ എന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ‘നോട്ട’യ്ക്ക് വോട്ട് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാതിരുന്ന നിവേദിത സുബ്രഹ്മണ്യന് പോകേണ്ട വോട്ടുകളത്രയും നോട്ടയ്ക്കാണ് നല്‍കേണ്ടതെന്നും അതൊരു ശിക്ഷയാണ്. ചരിത്രം കുറിക്കുന്ന നോട്ട വോട്ടായി അത് മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടന്‍ പറയുന്നു.

നോട്ടയ്ക്കല്ലെങ്കില്‍ ആര്‍ക്ക് നല്‍കണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് തലശേരിയില്‍ ആര് ജയിക്കണം എന്ന ചോദ്യത്തിന് അവിടെ ആരൊക്കെയാണ് എതിര്‍ സ്ഥാനാര്‍ഥികളെന്ന് അവതാരകരോട് ചോദിച്ചു. എഎന്‍ ഷംസീറാണ് എതിര്‍ സ്ഥാനാര്‍ഥിയെന്ന ഉത്തരം കേട്ടപ്പോള്‍ ‘ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ എന്‍ഡിഎ വിജയം നേടുമെന്നും സുരേഷ് ഗോപി പറഞ്ഞു. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

 

Top