ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ഥിയാക്കരുത് !!ചാമക്കാല കാലുവാരിതോൽപ്പിച്ചൻ’ കെപിസിസിസിക്കും എഐസിസിക്കും പരാതി

കൊല്ലം: പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാലയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ കെപിസിസിക്ക് പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊല്ലം ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് അഞ്ചല്‍ സോമനാണ് കെപിസിസിക്ക് പരാതി നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥികളെ കാലുവാരിയ പാരമ്പര്യമുള്ളയാണ് ജ്യോതികുമാറെന്നും, അതുകൊണ്ട് ചാമക്കാലയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും എന്നുള്ള മുന്നറിയിപ്പാണ് അഞ്ചല്‍ സോമന്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജ്യോതികുമാറിനെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഐസിസി പ്രസിഡന്റിനും കെപിസിസി പ്രസിഡന്റിനും സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്കും കത്തയച്ചു. ചടയമംഗലം സീറ്റ്‌ ലീഗിന്‌ നൽകുന്നതിനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ്‌അംഗം പ്രയാർ ഗോപാലകൃഷ്‌ണനും യൂത്ത്‌ കോൺഗ്രസും പരസ്യമായി പ്രതിഷേധിച്ചതിനു‌ പിന്നാലെയാണ്‌ പത്തനാപുരത്തും എതിർപ്പുയർന്നത്‌. നേരത്തെ പുനലൂരിൽനിന്നു‌ പേടിച്ചോടിയ ലീഗിന്‌ ഒടുവിൽ പുനലൂരിലേക്ക്‌ മടങ്ങേണ്ടിവരുമോ എന്ന ആശങ്കയുണ്ട്‌. എന്തുവന്നാലും പുനലൂരിൽ കാലുകുത്തിക്കില്ലെന്ന നിലപാടിലാണ്‌ ഇവിടത്തെ സ്ഥാനാർഥിമോഹികൾ. ലീഗിന്‌ ജില്ലയിൽ സീറ്റ്‌ നൽകരുതെന്ന്‌ നേരത്തെ ആവശ്യപ്പെട്ട കോൺഗ്രസ്‌ നേതാക്കളും ഇതിനെ പിന്തുണയ്‌ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചലില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ് ചാമക്കാലയെന്നും ഈ സംഭവങ്ങളില്‍ അന്വേഷണം നടത്തിയ കമ്മറ്റികള്‍ ജ്യോതികുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നെന്നും അഞ്ചല്‍ സോമന്‍ പറഞ്ഞു. എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ലന്നും അഞ്ചല്‍ സോമന്‍ വ്യക്തമാക്കി. ഈ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഞ്ചല്‍ സോമന്‍ കെപിസിസിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പിന്‍വാതിലിലൂടെ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയാവാനാണ് ജ്യോതികുമാര്‍ ശ്രമിക്കുന്നത്. അഞ്ചലിലും ഇടമുളയ്ക്കലിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാന്‍ ജ്യോതികുമാറാണ് കാരണമായത്. കെപിസിസി ഭാരവാഹിത്വം ഇദ്ദേഹം നേടിയതും പിന്‍വാതിലിലൂടെയാണെന്നും അഞ്ചല്‍ സോമന്‍ ആരോപിച്ചു. ജ്യോതികുമാറിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനടക്കം എഐസിസി അധ്യക്ഷനും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കും അഞ്ചല്‍ സോമന്‍ കത്തയച്ചിട്ടുണ്ട്. അതേസമയം പത്തനാപുരത്ത് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളെ അനുവദിക്കില്ലെന്ന് പറഞ്ഞ് കൊണ്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പിൻവാതിലൂടെ പത്തനാപുരത്ത്‌ സ്ഥാനാർഥിയാകാൻ ചാമക്കാല ‌ ശ്രമിക്കുകയാണെന്ന്‌ അഞ്ചൽ സോമൻ ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ചുമതല ഉണ്ടായിരുന്ന സ്വന്തം വാർഡിൽ പോലും യുഡിഎഫ്‌ സ്ഥാനാർഥിയെ ജയിപ്പിക്കാൻ ‌കഴിഞ്ഞില്ല. അഞ്ചലിലും ഇടമുളയ്‌ക്കലിലും യുഡിഎഫിന്റെ തകർച്ചയ്‌ക്കു‌ പ്രധാന കാരണം ചാമക്കാലയാണ്‌. കോൺഗ്രസിനെ മൂന്നാം സ്ഥാനത്ത്‌ എത്തിച്ചതിൽ ഇയാൾക്കു‌ പങ്കുണ്ട്‌. പത്തനാപുരത്തേക്ക്‌ ‌തൽക്കാലം താമസം മാറ്റിയാൽ മാത്രം ഇവിടെയുള്ളവരുടെ മനസ്സ്‌‌ മാറില്ല. കെപിസിസി ഭാരവാഹിത്വം ചാമക്കാല നേടിയതും പിൻവാതിലിലൂടെയാണ്‌. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂരിൽ യുഡിഎഫ്‌ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചത്‌ പിന്നീട്‌ നേതൃത്വത്തിന്‌ ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും അഞ്ചൽ സോമൻ കത്തിൽ ആരോപിക്കുന്നു. കേരള കോൺഗ്രസ്‌ ബിയിൽനിന്ന്‌ കോൺഗ്രസിലെത്തിയ ശരണ്യാ മനോജിനെ പത്തനാപുരത്ത്‌ സ്ഥാനാർഥിയാക്കാൻ കൊടിക്കുന്നിൽ സുരേഷ്‌ എംപി ചരടുവലിക്കുന്നുണ്ട്‌.

ബാബുദിവാകരൻ സ്ഥാനാർഥിയാകുമെന്നു‌ പ്രഖ്യാപിച്ച ഇരവിപുരത്തും എതിർപ്പ്‌ ശക്തമായി. ആർഎസ്‌പി ജില്ലയിൽ മൂന്നു സീറ്റിലാണ്‌ മത്സരിക്കുന്നത്‌. ചവറയിൽ ഷിബു ബേബിജോണും കുന്നത്തൂരിൽ ഉല്ലാസ്‌ കോവൂരും പ്രവർത്തനം തുടങ്ങി. സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ എതിർപ്പ്‌ മറികടന്ന്‌ ബാബുദിവാകരന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഷിബു ബേബിജോൺ–- എൻ കെ പ്രേമചന്ദ്രൻ കൂട്ടുകെട്ടിനോട്‌ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമുണ്ട്‌.

ചാത്തന്നൂരിൽ ഫോർവേഡ്‌ ‌ബ്ലോക്കിന്‌ സീറ്റ്‌ ഉറച്ച മട്ടിലാണ്‌. സംസ്ഥാന സെക്രട്ടറി റാംമോഹൻ സ്ഥാനാർഥിയാകാനാണ്‌ സാധ്യത. എന്നാൽ, ബിന്ദുകൃഷ്‌ണ കൊല്ലത്തുനിന്ന്‌ മാറേണ്ടി വന്നാൽ ചാത്തന്നൂരിലാണ്‌ നോട്ടം. പീതാംബരക്കുറുപ്പ്‌, മോഹൻ ശങ്കർ, നെടുങ്ങോലം രഘു എന്നിവരുടെ പേരും ഉയരുന്നു. കൊട്ടാരക്കരയിൽ പി സി വിഷ്‌ണുനാഥിന്റെ പേര്‌ ആദ്യഘട്ടത്തിൽ മുന്നിലുണ്ടായിരുന്നെങ്കിലും കൊടിക്കുന്നിൽ എതിർപ്പ്‌ ശക്തമാക്കിയതോടെ വിഷ്‌ണുനാഥ്‌ പിൻവലിഞ്ഞ മട്ടിലാണ്‌. പകരം കൊല്ലം സീറ്റിലാണ്‌ നോട്ടം. ബിന്ദുകൃഷ്‌ണ ഏറെനാളായി ചരടുവലിക്കുന്ന കൊല്ലത്ത്‌ വിഷ്‌ണുനാഥിന്റെ ശ്രമം വിജയിക്കാതിരിക്കാൻ പല തന്ത്രങ്ങളും രൂപപ്പെടുന്നു. കെപിസിസി സെക്രട്ടറി സൂരജ്‌ രവിയും കൊല്ലത്ത്‌ സീറ്റ്‌ പ്രതീക്ഷയിലാണ്‌.

Top