മഞ്ചേശ്വരത്ത് യുഡിഎഫ് പരാജയപ്പെട്ടേക്കും.മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ :മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മഞ്ചേശ്വരത്ത് ബിജെപി അക്കൗണ്ട് തുറന്ന് കെ സുരേന്ദ്രന്‍ ജയിച്ചാല്‍, അതിന്റെ എല്ലാ ഉത്തരവാദിത്തവും പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ മഞ്ചേശ്വരത്ത് സിപിഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ കോലാഹലങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് താൻ പറഞ്ഞതിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാലക്കാട് ചില മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ വോട്ട് തനിക്ക് ലഭിച്ചെന്ന ഇ. ശ്രീധരന്റെ വാദത്തോടും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. അത്രത്തോളം പറഞ്ഞ സ്ഥിതിക്ക് ആ മുതിർന്ന നേതാക്കന്മാരുടെ പേരുകൂടി ഇ. ശ്രീധരന് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സിപിഎമ്മുമായി യാതൊരു ഡീലും ഇല്ലെന്ന് പറഞ്ഞിരുന്നു. അതേസമയം ആദ്യ ഘട്ട പ്രചാരണത്തില്‍ മഞ്ചേശ്വരത്ത് യുഡിഎഫിന് മന്ദഗതിയുണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇത് മറികടന്നിട്ടുണ്ട്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമാകുക. ബിജെപിയുടെ എല്ലാ അക്കൗണ്ടുകളും പൂട്ടിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ മഞ്ചേശ്വരത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ ആശങ്കയുണ്ട്. ബിജെപിയുമായുള്ള ഡീലിന്റെ ശില്‍പ്പി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കേരളത്തില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വരെ കരുതുന്നത്. എന്നാല്‍ സര്‍വേകളില്‍ അധികവും ലീഗിനാണ് ഇവിടെ ജയം പ്രവചിച്ചത്.

മഞ്ചേശ്വരത്ത് നല്ല മാര്‍ജിനില്‍ ജയിക്കുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതില്‍ വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ തന്നെ ചതിയിലൂടെയാണ് തോല്‍പ്പിച്ചത്. ആ വഞ്ചനയ്‌ക്കെതിരെയാണ് ജനം വോട്ട് ചെയ്തത്. മോദി സര്‍ക്കാരിനുള്ള പിന്തുണ മംഗലാപുരത്ത് അടക്കമുള്ള വികസനവും ഗുണം ചെയ്തിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത്തവണ മുസ്ലീം ലീഗ് മേഖലകളേക്കാള്‍ കൂടുതല്‍ പോളിഗുണ്ടായത് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലാണ്.

ക്രോസ് വോട്ടിംഗില്ലെങ്കില്‍ എന്തായാലും ജയിക്കും. എല്ലാ വെല്ലുവിളിയെയും മറികടന്ന് ജയിക്കുമെന്നാണ് ലഭിക്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട്. നേമത്ത് ബിജെപിക്ക് ആശങ്കയേ ഇല്ല. ഉറപ്പായും അവിടെ ജയിക്കും. നല്ല ഭൂരിപക്ഷവും ഉണ്ടാവും. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തെ മറ്റ് മണ്ഡലങ്ങളിലും മികച്ച മുന്നേറ്റമുണ്ടാക്കും. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കാട്ടാക്ക, എന്നീ മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കും. കേരളത്തില്‍ ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല. 35 സീറ്റുകളില്‍ ബിജെപി മികച്ച പോരാട്ടമാണ് നടത്തിയെതന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top