പി.ജയരാജൻ സീറ്റ് വിവാദം കണ്ണൂരിൽ സിപിഎം തകർന്നടിയും.പിണറായിയുടെ ധർമ്മടത്തും തിരിച്ചടി. യുഡിഎഫ് 7 സീറ്റ് പിടിച്ചെടുക്കും .തുടർഭരണം നഷ്ടമാകും.

കണ്ണൂർ :പി ജയരാജനെ ഒതുക്കുന്നതു സംബന്ധമായ വിഷയത്തിൽ കണ്ണൂർ ജില്ലയിൽ സിപിഎം തകർന്നടിയാൻ പോകുന്നു..സിപിഎം പാനലിൽ നിലവിൽ മത്സര രംഗത്തുള്ള പലരും സിപിഎം പ്രവർത്തകരുടേയും അനുഭാവികളുടേയും കടുത്ത രോഷത്തിന് ഇരയാകുമെന്നത് എതാണ്ട് ഉറപ്പായിക്കഴിഞ്ഞു.പാർട്ടി ഗ്രാമങ്ങളിൽ നിന്നു വരുന്ന വാർത്തകൾ പോലും നിലവിൽ പറഞ്ഞു കേൾക്കുന്ന സ്ഥാനാർത്ഥികൾക്ക് എതിരാണ്. ധർമ്മടം നിയോജക മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷത്തിനെ വരെ സാരമായി ബാധിക്കുന്ന തരത്തിലാണ് കണ്ണൂർ ജില്ലയിൽ കാര്യങ്ങൾ പോകുന്നത്.

ജില്ലാ സെക്രട്ടറി ആയിരിക്കവെ പി ജയരാജൻ കൈകൊണ്ട ശക്തമായ നടപടികളും നിലപാടുകളും പാർട്ടി പ്രവർത്തകർക്ക് ആവേശം പകരുന്നതായിരുന്നു. എന്നാൽ ആ നിലപാടുകൾ ചില നേതാക്കൾക്ക് അലോസരമുണ്ടായതാണ് പി ജയരാജനെ ഏതുവിധേനയും ഒതുക്കാൻ കാരണമായത് എന്നാണ് കണ്ണൂരിലെ വലിയൊരു വിഭാഗം പ്രവർത്തകരും അനുഭാവികളും അടക്കം പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ല സെക്രട്ടറിയായ പി ജയരാജൻ സ്വീകരിച്ച നിലപാട് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത് ആന്തൂർ മുൻസിപ്പാൽ ചെയർപേഴ്സൺ ആയ പി കെ ശ്യമളക്കാണ്. സിപിഎം നേതാവ് T. ഗോവിന്ദൻ മാഷുടെ ഭാര്യ യാണ് ശ്യമള.

കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്നും വ്യതിചലിച്ചു നീങ്ങുന്ന, പൊതുജനങ്ങൾക്ക് അശേഷം താല്പര്യമില്ലാത്ത ഷംസീർ, ഇ പി ജയരാജൻ തുടങ്ങിയ ജനപ്രതിനിധികൾക്കും ടി ഗോവിന്ദൻ മാഷ്ക്കും അടക്കം P ജയരാജനെ ഒതുക്കേണ്ടത് അവരുടെ നിലനില്പിന്റെ ആവശ്യമായി വന്നു. വലിയൊരു ഗൂഢാലോചനയാൽ പാർലിമെന്റിൽ വടകര സീറ്റ് നൽകി ജില്ലാ സെക്രട്ടറി സ്ഥാനം എടുത്തു മാറ്റി. പിന്നീട് നിരന്തരം ഒതുക്കപ്പെട്ട പി ജയരാജന് നിയമസഭയിൽ സീറ്റ് നൽകാതെ പാർട്ടിയിലെ ഒരു വിഭാഗം കേന്ദ്രികരിച്ച് വീണ്ടും പക വീട്ടൽ നടത്തുകയാണ് എന്നാണ് കണ്ണൂരിൽ നിന്നുള്ള വാർത്തകൾ.

സീറ്റ് വിഷയവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എങ്കിൽ നിലവിലെ പാർട്ടി പ്രവർത്തകരുടെയും സൈബർ സഖാക്കളുടെയും PJ ആർമികളുടേയും പ്രധിഷേധം ജ്വലിച്ചു നിൽക്കുമ്പോൾ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി വിവാദമുയർന്ന ആന്തൂർ മുൻസിപ്പാലിറ്റി ഉൾപ്പെടുന്ന തളിപറമ്പ് നിയോജക മണ്ഡലത്തിൽ ടി ഗോവിന്ദൻ മാഷ് ദയനീയമായി പരാചയപ്പെടും എന്നത് ഉറപ്പാണ്.

അഴിക്കോട്, പേരാവൂർ മണ്ഡലങ്ങൾ ഇക്കുറി പിടിച്ചെടുക്കണമെന്ന തീരുമാനവുമായി ബഹുദൂരം മുന്നോട്ട് പോയ CPM പ്രവർത്തകരുടെ വികാര വിക്ഷോഭങ്ങളിൽ കാലിടറാൻ തുടങ്ങി. ആവേശം ചോർന്ന പ്രവർത്തനം അഴിക്കോട് മുസ്ലിം ലീഗിന് ഗുണം ചെയ്യും എന്നതുപോലെ പേരാവൂരിൽ കോൺഗ്രസ്സിന് ആവേശം പകരുകയും ചെയ്യും. ഇരു മണ്ഡലങ്ങളിലും ഭൂരിപക്ഷം വർദ്ധിപ്പിക്കാനും അത് യുഡിഎഫിന് സഹായകമാകും

കഴിഞ്ഞ തവണ കടന്നപ്പള്ളി രാമചന്ദ്രനിലൂടെ പിടിച്ചെടുത്ത കണ്ണൂർ ഇത്തവണ UDF ന് തിരിച്ചുപിടിക്കാനാകും. പി ജയരാജന്റെ അസാനിദ്ധ്യം പകർന്ന പ്രവർത്തനമാണ് കണ്ണൂർ കോർപ്പറേഷൻ നഷ്ടപ്പെടാൻ ഇടയായത് എന്ന യാഥാർത്ഥ്യം കൺമുൻപിൽ നിൽക്കുമ്പോൾ പുത്തൻ വിവാദങ്ങൾ കരുത്തു പകരുന്നത് UDF ക്യാമ്പുകളിലാണ്.

കണ്ണൂർ ജില്ലാ സ്പോർട് കൗൺസിൽ വൈസ് പ്രസിഡന്റ് ധീരജ് കുമാറിന്റെ രാജി ഒരു തുടക്കം മാത്രമാണ്. കണ്ണൂരിൽ CPM ന് കടന്നു കയറാൻ കഴിയാത്ത RSS – BJP കോട്ടയായ അമ്പാടി മുക്കിൽ നിന്നു അവരുടെ 50 ഓളം പ്രവർത്തകരെയും കുടുബഗങ്ങളേയും അടർത്തിമാറ്റി CPM കൊടിപിടിപ്പിച്ച ജയരാജന് എതിരെ വിഭാഗിയത വളർന്നാൽ അത് സിപിഎമ്മിന്റെ തളർച്ചയിൽ ചെന്നവസാനിക്കും എന്നത് ഉറപ്പാണ്. മറ്റ് പാർട്ടികളിൽ നിന്ന് ഇനി ഒരാളും CPM ലേക്ക് വരികയില്ല എന്ന് മാത്രമല്ല ജില്ലയിൽ BJP യുടെ വളർച്ചക്ക് വേഗത കൂട്ടുകയും ചെയ്യും.

പി ജയരാജന്റെ തട്ടകമായ കൂത്തുപറമ്പും തെട്ടടുത്ത തലശ്ശേരിയും കൈവിടും എന്നതും ഉറപ്പാണ്. ഫലത്തിൽ CPM ന്റെ ഈ വിഭാഗിയത അവരുടെ ഈറ്റില്ലത്തിൽ സർവ്വനാശത്തിന്റെ വിത്ത് വിതക്കുകയാണ്. സിപിഎമ്മിന്റെ ഉരുക്കു കോട്ടയായ കണ്ണൂരിൽ 7 സീറ്റുകൾ യുഡിഎഫ് നേടി ചരിത്രം കുറിക്കുന്ന തിരഞ്ഞെടുപ്പാകും വിവാദങ്ങൾക്ക് വിരാമം കുറിച്ചില്ലെങ്കിൽ ഇത്തവണ സംഭവിക്കുന്നത്.പയ്യന്നൂർ, കല്യാശ്ശേരി, ധർമ്മടം,മട്ടന്നൂർ സീറ്റുകൾ കൊണ്ട് സിപിഎമ്മിന് തൃപ്തിപ്പെടേണ്ടി വരും

2006-ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് 98ഉം ഐക്യജനാധിപത്യ മുന്നണിക്ക് 42ഉം സീറ്റുകളാണ് ലഭിച്ചത്. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി 2006 മേയ് 18ന് സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐ.(എം.)ലെ പ്രശ്നങ്ങള്‍ മന്ത്രിസഭയ്ക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചു. മുഖ്യമന്ത്രി അച്യുതാനന്ദനും സി.പി.ഐ.(എം.) ഔദ്യോഗിക ഗ്രൂപ്പും രണ്ടുചേരിയിലായി. ഇത് ഭരണത്തെ ബാധിച്ചു.

അർഭരണം ലക്‌ഷ്യം വെച്ച വി എസ നയിച്ച 13-ാം കേരള നിയമസഭയിലേക്ക് 2011 ഏപ്രില്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ 72 സീറ്റോടെ യു.ഡി.എഫ് മുന്നിലെത്തി. എല്‍.ഡി.എഫ് 68 സീറ്റുംനേടി. ബി.ജെ.പി രണ്ട് നിയോജക മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫ് -38, ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീംലീഗ്-20, കേരളാ കോണ്‍ഗ്രസ്(എം)-9, സോഷ്യലിസ്റ്റ് ജനത-2, കേരള കോണ്‍ഗ്രസ്(ബി), കേരള കോണ്‍ഗ്രസ്(ജേക്കബ്), ആര്‍.എസ്.പി (ബി) എന്നിവ ഒന്നുവീതം. ഇതായിരുന്നു യു.ഡി.എഫിന്റെ കക്ഷിനില. കുറഞ്ഞ രണ്ട് സിറ്റിനാൽ തുടർ ഭരണം നഷ്ടപ്പെട്ട വിഎസ് അച്യുതാനന്ദൻ സർക്കാറിന്റെ തനിയാവർത്തനത്തിന് കണ്ണൂർ ജില്ലയിലെ സീറ്റ് വിവാദവും വിഭാഗിയതയും മാറിയാൽ അതിന് ഇത്തവണയും മറുപടി പറയേണ്ടി വരിക മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ കൂടി ആയിരിക്കും.

Top