തീവ്രവാദത്തിന് എതിരെ തന്നെ; നിലപാട് വ്യക്തമാക്കി ഗോപാലകൃഷ്ണന്റെ തേരോട്ടം തുടരുന്നു.

തൃശൂർ ജില്ലയിൽ നിന്നും ഒല്ലൂർ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന അഡ്വ:ബി ഗോപാലകൃഷ്ണന്റെ ജനസ്വീകാര്യത ദിനം പ്രതി വർധിക്കുകയാണ്. ലൗ ജിഹാദ്, ന്യൂനപക്ഷ പ്രീണനം എന്നീ വിഷയങ്ങളിൽ ബിജെപിയുടെ നിലപാടിനെ തുറന്നു കാണിക്കുന്ന പ്രതികരണങ്ങൾ കൊണ്ട് തന്നെയാണ് ഗോപാലകൃഷ്ണണ് വ്യത്യസ്തനാകുന്നത്. ഇക്കഴിഞ്ഞ ദിവസം തന്നെ ഗോപാലകൃഷ്ണൻ ക്രൈസ്തവ ദേവാലയത്തിൽ സന്ദർശനം നടത്തിയതും ജനശ്രദ്ധയാകർഷിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങൾ ചർച്ചാ വിഷയമായിരുന്നു.

ഒല്ലൂർ മണ്ഡലത്തിൽ വിമോചന സമരകാലത്ത് പോലീസ് അതിക്രമം നടത്തിയ പള്ളിയിലാണ് ഗോപലകൃഷ്ണൻ സന്ദർശനം നടത്തിയത്. കേരളത്തിൽ ഇടത് വലത് മുന്നണികൾ ക്രൈസ്തവ വിഭാഗത്തിലെ ജനങ്ങൾക്ക് ലഭിക്കേണ്ട അർഹതകൾ മുസ്ലിം വിഭാഗത്തിന് മാത്രമാണ് നൽകുന്നതെന്നും ക്രൈസ്തവരോടുള്ള ഈ അവഗണന രംഗത്ത് കൊണ്ടുവന്നത് താനാണെന്നും അദ്ദേഹം സന്ദർശനത്തിനിടെ വ്യക്തമാക്കിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ഗോപാലകൃഷ്ണൻ ഇക്കാര്യങ്ങൾ പങ്കുവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:

“ന ഭ്രൂയാൽ സത്യമപ്രിയം” – അപ്രിയ സത്യങ്ങൾ പറയരുതെന്നാണ്, പക്ഷെ ചില സത്യങ്ങൾ പറഞ്ഞെ തീരൂ, പ്രത്യേകിച്ച് അവ മറ്റാർക്കെങ്കിലും ദോഷമാകുന്നുണ്ടെങ്കിൽ. കേരളത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെയും ആനുകൂല്യങ്ങളുടെയും നീതിപൂർവമായ വിതരണം നടക്കുന്നുവെന്ന് കരുതുക വയ്യ‌. നമ്മുടെ സംസ്ഥാനത്തു നില നിൽക്കുന്ന ഒരു വലിയ പക്ഷഭേദത്തെ പറ്റി; വലതും ഇടതും മുന്നണികൾക്ക് കൃത്യമായി അറിയാവുന്നതും പക്ഷെ സംഘടിത വോട്ട് ബാങ്കുകളെ പ്രീണിപ്പിച്ചു കൂടെ നിർത്തുന്നതിന്റെ ഭാഗമായി ഭരണഘടനാ വിരുദ്ധം എന്ന് തന്നെ പറയാവുന്ന മൗനം അവലംബിക്കുന്നതുമായ ഒരു വിഷയം. ഈ പോസ്റ്റ് ഒരു വിഭാഗത്തിനും എതിരായല്ല പക്ഷെ അർഹരായവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായിട്ടുള്ളതാണ്. ഒല്ലൂർ സെയിന്റ് അന്തോണീസ് ഫൊറോനാ ചർച്ചിലെ റവ. ഫാദർ. ജോസ് കോനിക്കരയുമായി നടത്തിയ സംഭാഷണം.

Top