കോൺഗ്രസ് സമ്പൂർണ്ണ തകർച്ചയിലേക്ക് !കെപിസിസി സെക്രട്ടറി എം എസ്‌ വിശ്വനാഥ് രാജി വച്ചു.കൂടുതൽ നേതാക്കൾ പാർട്ടി വിടും

കണ്ണൂർ :കേന്ദ്രത്തിലെ പോലെ കേരളത്തിലെ കോൺഗ്രസും സമ്പൂർണ്ണ തകർച്ചയിലേക്ക് .വയനാട്ടില്‍ കെപിസിസി സംസ്ഥാന സെക്രട്ടറി രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേര്‍ന്നു. എം എസ് വിശ്വനാഥനാണ് നേതൃത്വത്തിന്റെ അവഗണനയിലും നിലപാടില്ലായ്മയിലും പ്രതിഷേധിച്ച് രാജിവച്ചത്. ബത്തേരി നഗരസഭ കൗണ്‍സിലര്‍ കൂടിയാണ്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ നാല് സംസ്ഥാന നേതാക്കളാണ് വയനാട്ടില്‍നിന്നും രാജിവച്ചത്.

പാർട്ടിയിൽ നിന്ന് സാധാരണക്കാർ അകന്നു. ചിലർ പാർട്ടിയെ കയ്യടക്കി.പരാതി കേൾക്കാൻ പോലും നേതാക്കൾക്ക്‌ താൽപര്യമില്ല.പ്രശ്ന പരിഹാരത്തിന്‌ നാളെ കെ സുധാകരൻ എത്താനിരിക്കെയാണ്‌ വയനാട്ടിൽ വീണ്ടും രാജി. വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള കെപിസിസി ഭാരവാഹിയാണ് എം എസ് വിശ്വനാഥൻ. അതേസമയം വയനാട്ടിൽ പ്രമുഖ കോൺഗ്രസ്‌ നേതാക്കളുടെ രാജി തുടരുകയാണ് . ബത്തേരി നഗരസഭ കൗണ്‍സിലര്‍ കൂടിയാണ്. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ നാല് സംസ്ഥാന നേതാക്കളാണ് വയനാട്ടില്‍നിന്നും രാജിവച്ചത്.

ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഡിസിസി സെക്രട്ടറിയുമായ പി കെ അനില്‍കുമാര്‍, കെപിസിസി എക്സിക്യുട്ടീവംഗവും മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനുമായ കെ കെ വിശ്വനാഥന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാല്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവച്ചത്. സുജയ വേണുഗോപാല്‍ സിപിഐ എമ്മിനൊപ്പവും പി കെ അനില്‍കുമാര്‍ എല്‍ജെഡിയിലുമാണ് ചേര്‍ന്നത്.

Top