കൊടിക്കുന്നിലിനെതിരെ മുരളി !ഒരു കൂട്ടരെ വെള്ളംകോരികളാക്കുന്നതില്‍ യോജിപ്പില്ല

തിരുവനന്തപുരം :വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറില്ല എന്നും മുല്ലപ്പള്ളി മാറിയാൽ മാറാം എന്നും വെല്ലുവിളിക്കുന്ന കൊടിക്കുന്നിൽ സുരേഷിനെതിരെ പ്രതികരണവുമായി കെ മുരളീധരൻ രംഗത്ത് വന്നു . ‘ഞാന്‍ ഉള്‍പ്പെടെയുള്ള എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ധാരാളം ജോലികളുണ്ട്. ഇതിനിടെ വിവിധ കമ്മറ്റികളിലും പങ്കെടുക്കണം. പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുക്കണം. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തന്റെ താത്പര്യം കോണ്‍ഗ്രസ് അധ്യക്ഷനെ നേരത്തെ കണ്ട് പറഞ്ഞിട്ടുണ്ട്’ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘടന ശക്തിപ്പെടുത്താന്‍ എണ്ണം കൂട്ടിയതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ മരളീധരന്‍ കൊടിക്കുന്നില്‍ സുരേഷിനെതിരെ ഒളിയമ്പെയ്യുകയും ചെയ്തു. എം.എല്‍എ ആകാനും എംപിയാകാനും കെ.പി.സി.സി ഭാരവാഹി ആകാനും ഒരു കൂട്ടരും ബാക്കിയുള്ളവര്‍ വിറകുവെട്ടാനും വെള്ളം കോരാനും. അതിനോട് തനിക്ക് യോജിപ്പില്ലെന്നും എന്നാല്‍ ഹൈക്കമാന്റ് എന്തു തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും നേതൃത്വം ചെയ്യുന്നതൊക്കെ ശരിയാണോ എന്ന് കാലം തെളിയിക്കുമെന്നും മുരളി പറഞ്ഞു .കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറയുന്നതാണ് സംഘടനയ്ക്ക് എപ്പോഴും നല്ലതെന്ന് കെ.മുരളീധരന്‍ പറഞ്ഞു .


പുനസംഘടനാ ചര്‍ച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് പട്ടികയിൽ കടുത്ത അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ഗ്രൂപ്പുകൾ തയ്യാറാക്കിയ പട്ടികയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും കടന്നു കൂടിയെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. ക്രിമിനൽ പശ്താത്തലം ഉള്ളവരെ ഒഴിവാക്കി മാത്രമെ ലിസ്റ്റ് പ്രഖ്യാപിക്കാവു എന്ന കര്‍ശന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ.

എന്നാൽ മുല്ലപ്പള്ളിയുടെ ആവശ്യം അംഗീകരിക്കാൻ ഗ്രൂപ്പ് നേതാക്കൾ തയ്യാറാവുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പുനസംഘടനാ പട്ടികയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവര്‍ കടന്ന് കൂടി സാഹചര്യം കെപിസിസി പ്രസിഡന്‍റ് ഹൈക്കമാന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. നിലവിൽ തയ്യാറാക്കിയ ജംബോ ലിസ്റ്റിൽ ഹൈക്കമാന്‍റിന് വലിയ അമര്‍ഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

25 പേരുടെ പട്ടികയുമായായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ എത്തിയിരുന്നത്. എന്നാൽ ഗ്രൂപ്പ് നേതാക്കൾ ഇടപെട്ട് പട്ടികയിൽ തിരുത്തൽ വരുത്തുകയായിരരുന്നു. ഒരാൾക്ക് ഒറ്റപ്പദവി അടക്കമുള്ള കാര്യങ്ങളിലും ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദം തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പലതലങ്ങളിൽ ചര്‍ച്ചകൾ നടന്നെങ്കിലും കെപിസിസി പുനസംഘട അനന്തമായി നീളുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ജംബോ പട്ടികയിൽ എന്ത് ചെയ്യുമെന്ന് സംശയിച്ച് നിൽക്കുന്ന സന്ദർഭത്തിലാണ് പട്ടികയിൽ കടന്ന് കൂടിയ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പേരുകൾ പുതിയ തലവേദനയാകുന്നത്. ആലപ്പുഴ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്ന് തയ്യാറാക്കിയ ഭാരവാഹികളുടെ പട്ടികയിലാണ് ക്രിമിനൽ പശ്ചാത്തലമുള്ളവർ കടന്നു കൂടിയതായി ആരോപണം ഉയരുന്നത്.

എ, ഐ ഗ്രൂപ്പു നേതാക്കളുമായി അടുപ്പമുള്ളവരാണ് പട്ടികയിൽ കടന്ന് കൂടിയത് എന്നത് കൊണ്ട് തന്നെ ഇവരെ മാറ്റാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചാൽ പോലും വഴങ്ങാത്ത അവസ്ഥയാണെന്നാണ് പുറതത് വരുന്ന സൂചനകൾ. ഇതാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സഹായത്തിനായി ഹൈക്കമാന്റിനെ സമീപച്ചതുമെന്നാണ് റിപ്പോർട്ട്. തന്റെ നിലപാടിനെ പൂര്‍ണമായി തള്ളുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന സമിതിയുമായി യോജിച്ച് പോകാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഹൈക്കമാന്‍ഡ് നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുന്നത് ജമ്പോ പട്ടികയാണെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്ന സൂചനയാണ് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചത്. മുല്ലപ്പള്ളി നിലപാട് കര്‍ശനമാക്കിയതോടെ ഒരിക്കല്‍ അവസാനിപ്പിച്ച പുനഃസംഘടന ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് സൂചനകൾ. പട്ടിക ഉടന്‍ എന്ന് വ്യക്തമാക്കിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഇപ്പോള്‍ കേരളത്തിലുള്ള ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ദില്ലിയില്‍ എത്തിയാലേ പ്രഖ്യാപനം നടത്തു എന്നാണ് സൂചിപ്പിക്കുന്നത്.

Top