തീപിടുത്തം അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല:മുല്ലപ്പള്ളി

സെക്രട്ടറിയേറ്റിലെ തീപിടുത്തം അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സുപ്രധാന രേഖകള്‍ സൂക്ഷിക്കുന്ന പൊതുഭരണ വകുപ്പിലാണ് തീപിടുത്തമുണ്ടായത്. പ്രോട്ടോകോള്‍ വിഭാഗവും സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ് പ്രോട്ടോകോള്‍ വിഭാഗം.അതുകൊണ്ട് തന്നെ തീപിടുത്തവുമായി സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതീവ സുരക്ഷാ മേഖലയില്‍ ഇത്തരമൊരു തീപിടുത്തം എങ്ങനെയുണ്ടായി. ഇത് സംശയകരമാണ്. തീപിടുത്തം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരേണ്ടതുണ്ട്.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവ ഇടിമിന്നലില്‍ നഷ്ടമായെന്നാണ് പറഞ്ഞത്.സ്വര്‍ക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികള്‍ സെക്രട്ടറിയേറ്റില്‍ വന്ന് പോകുന്ന ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് വിവരം മാധ്യമങ്ങള്‍ തന്നെ പുറത്ത് വിട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top