പരവൂര്‍ ദുരന്തത്തിനുപിന്നില്‍ ഹിന്ദു വിരുദ്ധ വിദേശ ശക്തികളോ? തോക്ക് സ്വാമി പറയുന്നതിങ്ങനെ

bhadrananda

പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തം വര്‍ഗ്ഗീയ വത്കരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ ദുരന്തത്തിലും മതങ്ങളെ വലിച്ചിഴക്കുകയാണ്. അപകവടം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ അപകടത്തില്‍നിന്ന് മുതലെടുക്കാന്‍ വര്‍ഗ്ഗീയ വാദികളും വര്‍ഗ്ഗീയ സംഘടനകളും രംഗത്തെത്തി.

പല വൃത്തിക്കേടും ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ തോക്കുമായ് ആത്മഹത്യാ നാടകം കളിച്ച ഹിമവല്‍ ഭദ്രാനന്ദയെപ്പോലുള്ളവര്‍ ഇതിനോടകം വീഡിയോ പോസ്റ്റ് ചെയ്തു. പരവൂര്‍ ദുരന്തം സാധാരണ അപകടമായി കാണാന്‍ കഴിയില്ലെന്നാണ് തോക്ക് സ്വാമി പറയുന്നത്. ഇതിനുപിന്നില്‍ ഹിന്ദുവിരുദ്ധ വിദേശ ശക്തികളാണോയെന്ന് സംശവയമുണ്ടെന്നും ഇയാള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടം ക്രിസ്ത്യന്‍-സിപിഎം-മുസ്ലീം തീവ്രവാദ സംഘടനകള്‍ ആസൂത്രണം ചെയ്തതാണെന്നുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം പരചരണങ്ങള്‍ നടത്തി വര്ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന ട്വിറ്റര്‍ അക്കൗണ്ടുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടിരുന്നു.

ഓം ഹിന്ദു ക്രാന്തി ആര്‍എസ്എസ്, ആര്‍എസ്എസ് തുടങ്ങിയ അക്കൗണ്ടുകളിലൂടെയും സംഘപരിവാര്‍ അനുകൂലികളുടെ അക്കൗണ്ടുകള്‍ വഴിയുമാണ് പ്രചരണം നടക്കുന്നത്.

Top