ഏറ്റുമാനൂരിലും പൂഞ്ഞാറിലും സീറ്റില്ല: കഴിഞ്ഞ തവണത്തെ സമ്മർദ്ദ തന്ത്രം പുറത്തെടുത്തിട്ടും രക്ഷയില്ല; ഏറ്റുമാനൂരിൽ സമ്മർദ തന്ത്രം പുറത്തെടുത്ത സജി മഞ്ഞക്കടമ്പൻ വെട്ടിൽ

കോട്ടയം : പാർട്ടിക്കാർക്ക് പോലും വേണ്ടാത്ത ജില്ലാ പ്രസിഡൻ്റായ സജി മഞ്ഞക്കടമ്പൻ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കടുത്ത സമ്മർദത്തിൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ജില്ല പ്രസിഡൻ്റായ സജി മഞ്ഞക്കടമ്പനെ ഏതെങ്കിലും സീറ്റിൽ പരിഗണിക്കുന്നതിനെ കോൺഗ്രസ് നേതൃത്വം ശക്തമായി എതിർത്തിരുന്നു. ഇത് കൂടാതെ സജി മത്സരിക്കാൻ പദ്ധതിയിട്ടിരുന്ന പൂഞ്ഞാർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുക കൂടി ചെയ്തതോടെയാണ് ഇയാൾ വെട്ടിലായത്.

നേരത്തെ പൂഞ്ഞാർ സീറ്റിലേക്ക് സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പരിഗണിച്ചിരുന്നു. എന്നാൽ ജയസാധ്യത ഒട്ടുമില്ലാത്ത സജി
മഞ്ഞക്കടമ്പനെ പൂഞ്ഞാറിൽ സ്ഥാനാർത്ഥി ആക്കുന്നതിനെ കോൺഗ്രസിൽ നിന്നു തന്നെ ശക്തമായി എതിർക്കുകയായിരുന്നു. ഇതേതുടർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പൂഞ്ഞാർ സീറ്റ് പോലും നൽകാൻ കോൺഗ്രസ് തയ്യാറായില്ല. പൂഞ്ഞാറിൽ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റും കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അഡ്വക്കേറ്റ് ടോമി കല്ലാനിയെ ആണ് കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിയെ പരിഗണിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെയാണ് ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് വിട്ടു നൽകിയത്. യുഡിഎഫ് സീറ്റ് വിട്ടു നൽകിയതോടെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിനു സമീപത്തെ പാറമ്പുഴയിൽ തന്നെ താമസിക്കുന്ന പ്രിൻസ് ലൂക്കോസിനെ തന്നെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി പരിഗണിക്കുമായിരുന്നു. എന്നാൽ തനിക്ക് ഏറ്റുമാനൂർ സീറ്റ് വേണമെന്ന അവകാശവാദവുമായി ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ ഇതിനിടെ രംഗത്തെത്തി. ഇവിടെയും കോൺഗ്രസിലെ പ്രാദേശിക ഘടങ്ങളെല്ലാം സജി മഞ്ഞക്കടമ്പനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സജി സ്ഥാനാർഥിയായാൽ പിന്തുണയ്ക്കില്ലെന്നും പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുമെന്നും പോലും കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രതികരിച്ചിരുന്നു.

കോൺഗ്രസ് പാരമ്പര്യമുള്ള പ്രിൻസ് ലൂക്കോസിനെ സ്ഥാനാർഥി ആക്കുന്നതിനെ ആണ് ഏറ്റുമാനൂരിലെ കോൺഗ്രസ് പ്രവർത്തകർ പിന്തുണയ്ക്കുന്നത്. ഇതോടെയാണ് സജി മഞ്ഞക്കടമ്പൻ ഒരു ഭാഗത്തെ കൂട്ടുപിടിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ സജിയുടെ നിലപാടിനൊപ്പം പ്രവർത്തകർ ആരും തന്നെ ഇല്ല എന്ന് കേരള കോൺഗ്രസ് അവകാശപ്പെടുന്നു. ഏറ്റുമാനൂർ വീഡിയോ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് ഒരു ന്യൂനപക്ഷത്തെ കൂട്ടുപിടിച്ച് സീറ്റ് കിട്ടാത്ത വിഷമത്തിൽ സജി വ്യാജ പ്രചരണം നടത്തുന്ന എന്നാണ് കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ തന്നെ ആരോപിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സമാനരീതിയിലുള്ള സമ്മർദ്ദതന്ത്രവുമായി ആയി സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തിയിരുന്നു. അന്ന് പൂഞ്ഞാർ സീറ്റിനുവേണ്ടി ടി വി ശക്തമായ ബാധിച്ച സജി മഞ്ഞക്കടമ്പിലിനെ , പ്രിൻസ് ലൂക്കോസിൻ്റെ കൈവശമിരുന്ന യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സ്ഥാനം നല്കിയാണ് കെഎം മാണി ആശ്വസിപ്പിച്ചത്. എന്നിട്ട് പോലും ആരും ജോസ് കെ മാണിക്കൊപ്പം നിൽക്കാതെ അവസാനനിമിഷം സജി മഞ്ഞക്കടമ്പിൽ കാലം മാറുകയായിരുന്നു.

ഏതു രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും നിന്നാലും ആരും അവർക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന രീതിയാണ് സജി മഞ്ഞക്കടമ്പൻ്റെത് എന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റൊരു പാർട്ടിയും സജീയെ സ്വീകരിക്കില്ലെന്നും അവർ പറയുന്നു. ഈ സാഹചര്യത്തിലാണ് സജിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഏറ്റുമാനൂർ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്. പൂഞ്ഞാറിൽ സജി മത്സരിച്ചാൽ നാലാം സ്ഥാനത്താകുമെന്നും , ഏറ്റുമാനൂരിൽ മത്സരിച്ചാൽ കെട്ടിവച്ച കാശ് പോലും നഷ്ടമാകുമെന്നുമാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ഈ സാഹചര്യത്തിൽ രണ്ടു സീറ്റിലേക്കും സജി മഞ്ഞക്കടമ്പനെ പരിഗണിക്കരുതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.

Top