ഗോപിനാഥ് കരുത്തനായ അണികളുള്ള നേതാവ്, രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ. സുധാകരന്‍

കൊച്ചി:പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിന്റെ പരാതിയില്‍ രണ്ട് ദിവസത്തിനകം പരിഹാരം ഉണ്ടാകുമെന്ന് കെ. സുധാകരന്‍ എംപി ഉറപ്പ് നല്‍കി. പ്രശ്‌ന പരിഹാരത്തിന് കെക.പി.സി.സി നേതൃത്വം തയ്യാറാണ്. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന മൂന്‍ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സുധാകരന്‍.പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി നേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിച്ചു. കെപിസിസി എടുക്കുന്ന തീരുമാനത്തിനൊപ്പം ഡിസിസി നേതൃത്വം ഉണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന നടപടികള്‍ സ്വീകരിക്കാന്‍ കെപിസിസി നേതൃത്വം തയാറാകും. നാളെ കെപിസിസി നേതൃത്വം നേരിട്ട് ഗോപിനാഥുമായും മുതിര്‍ന്ന നേതാക്കളുമായും ബന്ധപ്പെടും. യുക്തമായ നടപടി രണ്ട് ദിവസത്തിനുള്ളില്‍ കൈക്കൊള്ളുമെന്നും കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുമെന്ന് എ.വി. ഗോപിനാഥ് അറിയിച്ചു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനുമായി സംസാരിച്ചിരുന്നു. അദ്ദേഹവും പ്രശ്‌നം തീര്‍ക്കണമെന്നതില്‍ നിര്‍ബന്ധമുള്ളയാളാണ്. കെ.പി.സി.സിയുടെ എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പരമാവധി സീറ്റുകളുള്ള വര്‍ഷമായി ഈ തിരഞ്ഞെടുപ്പ് വര്‍ഷം ആഘോഷിക്കും. സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിക്കും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാവില്ല. ;്രഗൂപ്പിനതീതമായി സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാകും. അതിനു വിരുദ്ധമായി തങ്ങളുടെ ഒന്നും എതിര്‍പ്പുമായി നേതൃത്വത്തിനു മുന്നോട്ടുപോകാന്‍ കഴിയില്ല- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രശ്‌നങ്ങള്‍ സുധാകരന്‍ ഗൗരവമായി കേട്ടുവെന്ന് എ.വി ഗോപിനാഥും പറഞ്ഞു. പാലക്കാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുതിര്‍ന്ന നേതാക്കള്‍ വന്ന് പ്രശ്‌നം കേള്‍ക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ വലിയ കൂട്ടായ്മയാണ്. രണ്ടു ദിവസം പ്രതീക്ഷയോടെ കാത്തിരിക്കും. അതിനു ശേഷം നിലപാടുമായി മുന്നോട്ടുപോകും- അദ്ദേഹം അറിയിച്ചു.

പിണറായി വിജയനും ഇ.പി ജയരാജനുമൊക്കെ എതിരെ അന്വേഷണം വരും. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇതെല്ലാം അന്വേഷിക്കും.പിണറായി വിജയന്റെ മകളും വലിയ സാമ്രാജ്യത്തിന്റെ ഉടമയാണ്. അതിന്റെ മൂലധനത്തെ കുറിച്ച് ചോദിക്കുന്നത് തെറ്റാണോ? ജീവിക്കാന്‍ ഗതിയില്ലാതെ തേരാപാരാ നടന്ന ഇ.പി ജയരാജന്റെ മകന്‍ ഇന്ന് വടക്കന്‍ മലബാറില്‍ വലിയ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുകയാണ്. അതിന്റെ മൂലധനം എവിടെനിന്നാണ്. അതൊക്കെ അന്വേഷിക്കും. മറുപടി പറയേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു.

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലും സുധാകരന്‍ പ്രതികരിച്ചു. കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നത് രോഗ മൂര്‍ച്ഛിച്ചിട്ടൊന്നുമല്ല. അദ്ദേഹം ഒരു വിദഗ്ധ ചികിത്സയ്ക്കും പോയിട്ടില്ല. ഇ.ഡി മകന്റെ കേസ് അന്വേഷിച്ചപ്പോള്‍ സമ്പത്തിന്റെ ഉറവിടം തേടി കേരളത്തിലേക്ക് എത്തിയിരുന്നു. ആ സമയത്താണ് കോടിയേരി മാറിനിന്നത്. ഇ.ഡി ഇവരുടെ സാമ്പത്തിക ഇപാടില്‍ അന്വേഷണം നടത്തിയിട്ടുണ്ട്.. തെളിവുകള്‍ നേടിയിട്ടുണ്ട്. തൊഴിലാളി നേതാവിന്റെ മകന്‍ ഇന്ന് കോടാനുകോടി രൂപയുടെ ആസ്തിയുടെ ഉടമയാണ്. ദുബായില്‍ ഒരു ഹോട്ടലില്‍ വൈറസ് പ്രസിഡന്റാണ്. ഇതില്‍ നിക്ഷേപിക്കാനുള്ള പണം എവിടെനിന്ന് കിട്ടി. ഇപ്പോള്‍ വന്നത് ചെറിയ പടക്കമാണ്. വലിയ പടക്കം വരാനിരിക്കുന്നതേയുള്ളു.

Top