ഇ ഡി ക്ക് തിരിച്ചടി!! കേസിന് സ്‌റ്റേ ഇല്ല; ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി

കൊച്ചി ഇഡിയ്ക്ക് വീണ്ടും തിരിച്ചടി!. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ ഇല്ല. ചൊവ്വാഴ്ച കേസ് പരിഗണിക്കും വരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.കേസിന് പിന്നില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ഇ ഡിയുടെ ആരോപണം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ നിലനില്‍ക്കുന്നതല്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന എവിടെയും പറഞ്ഞിട്ടില്ലെന്നും മൊഴി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥകള്‍ സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

അതേസമയം, ഹര്‍ജിക്കൊപ്പം സ്വപ്‌നയുടെ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കിയതില്‍ കോടതി അതൃപ്തി അറിയിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങളാണ് ഹര്‍ജിക്കൊപ്പം നല്‍കിയത്. ഇത് ഉചിതമാണോയെന്നാണ് കോടതി ചോദിച്ചത്.

മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യല്‍ വേളയില്‍ സ്വപ്നയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടു എന്ന ഒരു വനിതാ പൊലീസുകാരിയുടെ മൊഴിയായിരുന്നു കേസിന് ആധാരം. എന്നാല്‍ ഈ പൊലീസ് ഉദ്യോഗസ്ഥ പറയുന്ന ഓഗസ്റ്റ് 12, 13 തീയതികളില്‍ സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മൊഴി എടുത്തിട്ടേയില്ലെന്നാണ് കോടതിയ്ക്ക് മുന്നില്‍ ഇഡിയുടെ വാദം.

Top