സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതികള്‍ക്കെതിരെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച്‌ എന്‍ഫോഴ്സ്മെന്റ്!..

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‍സ്‍മെന്‍റ്(ഇഡി). സ്വ പ്‍ന സുരേഷ് ,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ ഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് കുറ്റപത്രത്തില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഇഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ സന്ദീപിന്റെ രഹസ്യമൊഴി എന്‍ ഐ എ രേഖപ്പെടുത്തിയിരുന്നു.സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ കേസില്‍ ജാമ്യം കിട്ടിയാലും എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ പ്രതികള്‍ക്ക് പുറത്തു പോകാന്‍ സാധിച്ചേക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top