ഖുര്‍ആന്‍ വിതരണം:സി-ആപ്റ്റില്‍ എന്‍.ഐ.എ പരിശോധനനടത്തി; ജീവനക്കാരനെ ചോദ്യം ചെയ്യുന്നു..

തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ കൊണ്ടുവന്ന ഖുര്‍ ആന്‍ പുറത്തു വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍.ഐ.എ സംഘം സി-ആപ്റ്റില്‍ പരിശോധന നടത്തുന്നു.യുഎഇ കോൺലുലേറ്റേിൽ നിന്ന് സി ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനമോടിച്ച ഡ്രൈവർമാരെ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരുന്നു. വട്ടിയൂര്‍ക്കാവിലെ ഓഫീസിലാണ് കൊച്ചി എന്‍.ഐ.എ യൂണിറ്റിലെ അംഗങ്ങള്‍ പരിശോധന നടത്തിയത്. ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണെന്നും സൂചനയുണ്ട്.

യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജില്‍ വന്ന മതഗ്രന്ഥം ചട്ടം ലംഘിച്ച് മന്ത്രി കെ.ടി ജലീലിന്റെ ചുമതലയിലുള്ള സി-ആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയി എന്നാണ് ആരോപണം. മതഗ്രന്ഥം കൈപ്പറ്റിയതില്‍ ചട്ടം ലംഘനത്തിന് കസ്റ്റംസ് കേസെടുത്തിരുന്നു.

മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനം.കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന നിലനില്‍ക്കേയാണ് സി-ആപ്റ്റിലെ പരിശോധന.

Top