സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു! 29 പ്രതികള്‍.സരിത്ത് ഒന്നാംപ്രതി; എം ശിവശങ്കര്‍ 29ാം പ്രതി.

കൊച്ചി:നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് മൂവായിരം പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. പി എസ് സരിത്താണ് കേസിലെ ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇരുപത്തി ഒന്‍പതാം പ്രതിയാണ്. കേസില്‍ സരിത്ത് ഒന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഇരുപത്തിയൊമ്പതാം പ്രതിയുമാണ്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നയതന്ത്ര ബഗേജില്‍ കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്തത് കെ.ടി റമീസ് ആണ്. ഇതുവഴി 21 തവണയായി 169 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കടത്തിയ സ്വര്‍ണത്തില്‍ അധികവും ആഭരണങ്ങളാക്കി മാറ്റിതിനാല്‍് മുഴുവന്‍ സ്വര്‍ണവും കണ്ടെത്താനായില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സ്വര്‍ണക്കടത്തിന് സഹായം ചെയ്തത് സ്വപ്‌നയും , സന്ദീപും, സരിത്തുമാണ്. ഇതില്‍ നിന്നുളള ലാഭം ഇവര്‍ പങ്കിട്ട് എടുക്കുകയും ചെയ്തു. നയതന്ത്ര ബാഗേജ് വഴിയുളള സ്വര്‍ണക്കടത്ത് എം ശിവശങ്കര്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കേസില്‍ കളളക്കടത്തിന് നേതൃത്വം നല്‍കിയ സരിത്ത്, സന്ദീപ്, സ്വപ്‌ന എന്നിവരെ കൂടാതെ നിക്ഷേപകരും ജ്വല്ലറി ഉടമകളും പ്രതികളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ ഏതെങ്കിലും മന്ത്രിമാര്‍ക്കോ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കോ സ്വര്‍ണക്കടത്തില്‍ പങ്കുളളതായി കണ്ടെത്താന്‍ കസ്റ്റംസ് കഴിഞ്ഞിട്ടില്ല. സ്വര്‍ണക്കടത്തിലൂടെ കിട്ടിയ പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന് എന്‍ഐഎ കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ ആ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടില്ല. അതേസമയം സ്വര്‍ണക്കടത്തിന്റെ മറ്റൊരു ഇടനിലക്കാരനായ ഫൈസല്‍ ഫരീദടക്കം വിദേശത്തുള്ളവരെ പ്രതികളാക്കുന്നത് പിന്നീട് തിരുമാനിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്ത അറ്റാഷെയും കോണ്‍സുല്‍ ജനലറും നിലവില്‍ പ്രതികളല്ല. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തു നില്‍ക്കുകയാണെന്ന് കസ്റ്റംസ് പറയുന്നു.

2019 ജൂലൈയില്‍ ആരംഭിച്ച അന്വേഷണത്തിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ അഞ്ചിനാണ് യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.21 തവണകളിലായി 169 കിലോ സ്വര്‍ണമാണ് തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ കടത്തിയത്. സ്വര്‍ണം കടത്തുന്നത് സംബന്ധിച്ച് രണ്ട് തവണ പ്രതികള്‍ ട്രയലും നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ കോഫേപോസ കഴിഞ്ഞയാഴ്ച ഹൈക്കോടതി റദ്ദുചെയ്തിരുന്നു.

Top