ബിജെപി 13 മണ്ഡലങ്ങളിൽ വിജയിക്കും.പോളിംഗ് കുറഞ്ഞതിൽ ആശങ്ക ഇല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് 13 മണ്ഡലങ്ങളിൽ വിജയം നേടുമെന്ന് ബിജെപി .നേരത്തേ സംസ്ഥാനത്ത് 10 മണ്ഡലങ്ങളിലായിരുന്നു ബിജെപി പ്രതീക്ഷ പുലർത്തിയത്. എന്നാൽ വോട്ടെടുപ്പിന് പിന്നാലെ അത് 13 ആയെന്നാണ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. സിറ്റിംഗ് മണ്ഡലമായ നേമം തന്നെയാണ് ഇതിൽ ആദ്യത്തേത്. നേമത്ത് ഇക്കുറി 69.65 ശതമാണ് പോളിംഗ് രേഖപ്പെടുത്തിയത്. പോളിംഗ് കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നു. പാർട്ടി വോട്ടുകൾ എല്ലാം തന്നെ പെട്ടിയിൽ വീണെന്നും 13 മണ്ഡലങ്ങൾ മറിയുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. ഇതാണ് ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്ന മണ്ഡലങ്ങൾ.

ഈ ശ്രീധരനിലൂടെ പാലക്കാട് പിടിക്കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശവാദം. മണ്ഡലത്തിൽ ഭൂരിപക്ഷ വോട്ടുകൾക്ക് പുറമെ നിഷ്പക്ഷ വോട്ടുകളും കിട്ടിയിട്ടുണ്ടെന്നാണ് ബിജെപി കണക്ക് കൂട്ടൽ. മാത്രമല്ല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം സഹായം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഈ ശ്രീധരൻ തന്നെ പറയുന്നു.

പാലക്കാട് ജില്ലയിലെ മറ്റൊരു മണ്ഡലമായ മലമ്പുഴയിലും ബിജെപിക്ക് പ്രതീക്ഷ ഉണ്ട്. ഇവിടെ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ജയിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണയും കൃഷ്ണകുമാർ തന്നെയായിരുന്നു ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിച്ചത്. മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ കൃഷ്ണകുമാറിന് സാധിച്ചിരുന്നു. അതേസമയം ക്രോസ് വോട്ടിംഗ് ആശങ്ക ഇവിടെ നിലനിൽക്കുന്നുണ്ട്.

തൃശ്ശൂരിലും പത്തനംതിട്ടയിലും തൃശ്ശൂരിൽ രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് പ്രതീക്ഷ. സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂരും ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുടയിലും. പത്തനംതിട്ടയിൽ അടൂർ, കോന്നി ആറൻമുള മണ്ഡലങ്ങളിലും ആലപ്പുഴയിൽ ചെങ്ങന്നൂരും ചേർത്തലയും കൊല്ലത്ത് ചാത്തന്നൂരിലുമാണ് ബിജെപി പ്രതീക്ഷ. വട്ടിയൂർക്കാവിൽ തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ പോളിംഗ് ശതമാനത്തിൽ ഉണ്ടായ ഇടിവും ശക്തമായ ത്രികോണ പോരാട്ടവും വിവി രാജേഷിന് അനുകൂലമാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. 45000 ത്തിലധികം വോട്ട് മണ്ഡലത്തിൽ നേടാനാകുമെന്നാണ് കണക്ക് കൂട്ടൽ. ഇതുകൂടാതെ തിരുവനന്തപുരം സെൻട്രലിലും കഴക്കൂട്ടത്തും ബിജെപി ഉയർന്ന പ്രതീക്ഷ പുലർത്തുന്നുണ്ട്

മഞ്ചേശ്വരത്ത് പ്രതീക്ഷ ഉയർന്ന നിലയിലാമ് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇക്കുറി കാസർഗോഡ് അക്കൗണ്ട് തുറക്കുമെന്നാണ് ദേശീയ നേതൃത്വവും പ്രതീക്ഷിക്കുന്നത്. കടുത്ത പ്രചരണമായിരുന്നു സുരേന്ദ്രൻ മണ്ഡലത്തിൽ കാഴ്ച വെച്ചത്. ഇവിടെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നു. ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് ഇതിനോടകം തന്നെ മണ്ഡലത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തിൽ യുഡിഎഫ് പരാജയപ്പെട്ടാൽ ഉത്തരവാദി സിപിഎം ആണെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പ്രതികരിച്ചത. അതേസമയം മഞ്ചേശ്വരത്ത് മുസ്ലീം വോട്ടുളുടെ ഏകീകരണം ഇക്കുറിയും നടന്നിട്ടുണ്ടെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.

മഞ്ചേശ്വരത്ത് പ്രതീക്ഷ ഉയർന്ന നിലയിലാമ് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഇക്കുറി കാസർഗോഡ് അക്കൗണ്ട് തുറക്കുമെന്നാണ് ദേശീയ നേതൃത്വവും പ്രതീക്ഷിക്കുന്നത്. കടുത്ത പ്രചരണമായിരുന്നു സുരേന്ദ്രൻ മണ്ഡലത്തിൽ കാഴ്ച വെച്ചത്. ഇവിടെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നു. ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് ഇതിനോടകം തന്നെ മണ്ഡലത്തിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മണ്ഡലത്തിൽ യുഡിഎഫ് പരാജയപ്പെട്ടാൽ ഉത്തരവാദി സിപിഎം ആണെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി പ്രതികരിച്ചത. അതേസമയം മഞ്ചേശ്വരത്ത് മുസ്ലീം വോട്ടുളുടെ ഏകീകരണം ഇക്കുറിയും നടന്നിട്ടുണ്ടെന്ന ആശങ്ക ബിജെപിക്ക് ഉണ്ട്.

അതേസമയം നേമത്ത് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളതെന്നാണ് കോൺഗ്രസ് നേതാവും നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ പ്രതികരിച്ചത്. തനിക്ക് എല്ലാ സമുദായങ്ങളുടേയും വോട്ട് ലഭിച്ചുവെന്നും മുരളീധരൻ പറയുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് ആകെ കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ഭൂരിപക്ഷമായി കിട്ടുമെന്നും കെ മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേസമയം നേമം ബിജെപിയിൽ നിന്ന് തിരിച്ചുപിടിക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. തപാൽ, സർവ്വീസ് വോട്ടുകൾ കൂടി ചേരുമ്പോൾ പോളിംഗ് ശതമാനം 77 കടന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മുൻവർഷത്തെ അപേക്ഷിച്ച് ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവ് വന്നത് മുന്നണികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞത് വിജയ സാധ്യതയെ ബാധിക്കില്ലെന്നാണ് ബിജെപി അവകാശപ്പെട്ടു .

അതേസമയം മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.മഞ്ചേശ്വരത്ത് എൽഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മഞ്ചേശ്വരത്ത് ബിജെപി അക്കൗണ്ട് തുറന്ന് കെ സുരേന്ദ്രന്‍ ജയിച്ചാല്‍, അതിന്റെ എല്ലാ ഉത്തരവാദിത്തവും പിണറായി വിജയനാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ മഞ്ചേശ്വരത്ത് സിപിഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇത് വലിയ കോലാഹലങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് താൻ പറഞ്ഞതിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാലക്കാട് ചില മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ വോട്ട് തനിക്ക് ലഭിച്ചെന്ന ഇ. ശ്രീധരന്റെ വാദത്തോടും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. അത്രത്തോളം പറഞ്ഞ സ്ഥിതിക്ക് ആ മുതിർന്ന നേതാക്കന്മാരുടെ പേരുകൂടി ഇ. ശ്രീധരന് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ സിപിഎമ്മുമായി യാതൊരു ഡീലും ഇല്ലെന്ന് പറഞ്ഞിരുന്നു. അതേസമയം ആദ്യ ഘട്ട പ്രചാരണത്തില്‍ മഞ്ചേശ്വരത്ത് യുഡിഎഫിന് മന്ദഗതിയുണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഇത് മറികടന്നിട്ടുണ്ട്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമാകുക. ബിജെപിയുടെ എല്ലാ അക്കൗണ്ടുകളും പൂട്ടിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ മഞ്ചേശ്വരത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ ആശങ്കയുണ്ട്. ബിജെപിയുമായുള്ള ഡീലിന്റെ ശില്‍പ്പി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം കേരളത്തില്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ സുരേന്ദ്രന്‍ ജയിക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വരെ കരുതുന്നത്. എന്നാല്‍ സര്‍വേകളില്‍ അധികവും ലീഗിനാണ് ഇവിടെ ജയം പ്രവചിച്ചത്.

മഞ്ചേശ്വരത്ത് നല്ല മാര്‍ജിനില്‍ ജയിക്കുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. സ്ത്രീ വോട്ടര്‍മാര്‍ വലിയ തോതില്‍ വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ തന്നെ ചതിയിലൂടെയാണ് തോല്‍പ്പിച്ചത്. ആ വഞ്ചനയ്‌ക്കെതിരെയാണ് ജനം വോട്ട് ചെയ്തത്. മോദി സര്‍ക്കാരിനുള്ള പിന്തുണ മംഗലാപുരത്ത് അടക്കമുള്ള വികസനവും ഗുണം ചെയ്തിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത്തവണ മുസ്ലീം ലീഗ് മേഖലകളേക്കാള്‍ കൂടുതല്‍ പോളിഗുണ്ടായത് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലാണ്.

 

Top