ഭരണത്തുടർച്ചയെന്ന് മനോരമ ന്യൂസ് സർവേ.എൽഡിഎഫിന് 82 വരെ, എൻഡിഎയ്ക്ക് 3.തുടർഭരണമെന്ന് ടൈംസ് നൗ-സീ വോട്ടർ സർവേയും

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർഭരണം എന്ന് വീണ്ടും സർവേകൾ ടൈംസ് നൗ-സീ വോട്ടർ സർവേ ഫലമാണ് നിലവിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ചിരിക്കുന്നത്.എൽഡിഎഫ്-77, യുഡിഎഫ്-62, ബിജെപി-1 എന്നിങ്ങനെയാണ് മുന്നണികൾ നേടുന്ന സീറ്റ് നിലയെന്ന് സർവേ ഫലം ചൂണ്ടിക്കാട്ടുന്നു..കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണമെന്ന് സർവേ ഫലം. ഇതിന് പുറമെ 39.3% പേർ അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാകണമെന്ന് അഭിപ്രായപ്പെട്ടു. സർവേിൽ പങ്കെടുത്ത 26.5% പേരാണ് ഉമ്മൻ ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. മുല്ലപ്പള്ളിയെ പിന്തുണച്ചത് 8.8% പേരാണ്.

എൽഡിഎഫിന് 77 മുതൽ 82 വരെ സീറ്റ് ലഭിച്ചേക്കാം എന്നാണ് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ . യുഡിഎഫിന് 54 മുതൽ 59 വരെ സീറ്റാണ് സർവേ സൂചിപ്പിക്കുന്നത്. എൻഡിഎയ്ക്ക് 3 സീറ്റ് വരെയും മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു. പ്രവചനത്തിൽ 3% വരെ വ്യത്യാസം ഉണ്ടായേക്കാം. പല മണ്ഡലങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപായിരുന്നു സർവേ നടത്തിയത്. എൽഡിഎഫ് – 43.65%, യുഡിഎഫ് – 37.37%, എൻഡിഎ – 16.46%, മറ്റു കക്ഷികൾ 2.52 ശതമാനം എന്നിങ്ങനെയാണ് ലഭിക്കാൻ സാധ്യതയുള്ള വോട്ട് വിഹിതം. മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എന്‍ഡിഎയ്ക്ക് അനുകൂലമായ സാധ്യതകള്‍. പൂഞ്ഞാറില്‍ മൂന്ന് മുന്നണികള്‍ക്കും പുറത്തുള്ള സ്ഥാനാര്‍ഥിക്ക് അനുകൂലമായ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 26 ശതമാനം പേരുടെ പിന്തുണയുമായി ഉമ്മന്‍ചാണ്ടിയാണ് രണ്ടാമത്. കെ.കെ.ശൈലജയെ 12 ശതമാനവും രമേശ് ചെന്നിത്തലയെ 11 ശതമാനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ 5 ശതമാനവും വി.മുരളീധരനെ 3 ശതമാനവും പിന്തുണച്ചു. പ്രമുഖരായ ആറു നേതാക്കാളുടെ പേരുകളെ അനുകൂലിക്കാതെ മറ്റൊരാള്‍ വരണം എന്ന് നാലു ശതമാനം വോട്ടര്‍മാർ അഭിപ്രായപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ 41.64 ശതമാനം പേർ വലിയ തൃപ്തി പ്രകടിപ്പിച്ചപ്പോൾ, കേന്ദ്ര സർക്കാരിന്റെ ഭരണത്തിൽ 42.54 ശതമാനം പേർ വലിയ അതൃപ്തിയാണ് പ്രകടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനത്തിൽ വലിയ തൃപ്തി പ്രകടിപ്പിച്ചത് 23.88 ശതമാനം പേർ മാത്രമാണ്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനത്തിൽ 33.32 ശതമാനം പേർ അതൃപ്തിയും 31.32 ശതമാനം പേർ തൃപ്തിയും പ്രകടിപ്പിച്ചു.തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് വൻ നേട്ടമുണ്ടാക്കുമെന്ന് മനോരമ ന്യൂസ്– വിഎംആര്‍ അഭിപ്രായ സര്‍വേ. രണ്ടു മണ്ഡലങ്ങളിൽ എൻഡിഎയ്ക്കും സർവേ സാധ്യത പ്രവചിക്കുന്നു. എൽഡിഎഫ്– 12, എൻഡിഎ – 2, യുഡിഎഫ് – 0 എന്ന നിലയിലാണ് ജില്ലയിലെ സാധ്യത പ്രവചിക്കുന്നത്.

നേമത്ത് എൻഡിഎയ്ക്കാണ് സാധ്യത. യുഡിഎഫിനു സ്ഥാനാര്‍ഥി ആകുന്നതിനു മുന്‍പാണു സര്‍വേ നടന്നത് എന്നത് പ്രധാനമാണ്. അരുവിക്കരയിലും കോവളത്തും അട്ടിമറി സാധ്യതയുണ്ടെന്ന് സർവേ പറയുന്നു. പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലും എൽഡിഎഫിനു സാധ്യത പ്രവചിക്കുന്നു. വര്‍ക്കലയില്‍ എല്‍ഡിഎഫാണ് മുന്നിൽ. സാമാന്യം നല്ല മാര്‍ജിനിലാണ് മുന്നിലുള്ളത്. യുഡിഎഫിനു സ്ഥാനാര്‍ഥി ആകുന്നതിനു മുന്‍പായിരുന്നു സര്‍വേ.

ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിൽ എല്‍ഡിഎഫിനാണു മുൻതൂക്കം. കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്തും എൽഡിഎഫിനാണ് സർവേ ജയസാധ്യത പ്രവചിക്കുന്നത്. സര്‍വേ നടത്തിയ കാലയളവില്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കും സ്ഥാനാര്‍ഥി ആയില്ലെന്നത് ശ്രദ്ധേയമാണ്. ഈ കാലയളവില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ തന്നെയാണ്. മൂന്നാം സ്ഥാനത്താണ് യുഡിഎഫ്.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് കഴക്കൂട്ടം പ്രതികരിച്ചത് ഇങ്ങനെ: 45 ശതമാനം പേരും ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണ് എന്ന് രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല വിഷയമല്ല എന്ന് കരുതുന്നു. 25 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വട്ടിയൂർക്കാവ് എൽഡിഎഫ് നിലനിർത്തുമെന്നാണ് സർവേ. അവിടെയും സര്‍വേ കാലത്ത് യുഡിഎഫിന് സ്ഥാനാര്‍ഥി ആയിട്ടില്ല. ഇവിടെ സിറ്റിങ് എംഎല്‍എയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ഏറ്റവും മികച്ചതാണെന്ന് 11.36 ശതമാനം പേരും മികച്ചതാണെന്ന് 49.43 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്ന് പറഞ്ഞത് 35.22 ശതമാനം. മോശം എന്ന് പറഞ്ഞത് 3.40 ശതമാനം. വളരെ മോശമെന്ന് അഭിപ്രായപ്പെട്ടവര്‍ 0.56 ശതമാനം.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎയ്ക്ക് നേരിയ മുൻതൂക്കമെന്ന് സർവേ സൂചിപ്പിക്കുന്നു. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ എൻഡിഎ ഒന്നാമതും എൽഡിഎഫ് രണ്ടാമതും യുഡിഎഫ് മൂന്നാമതും എന്നാണ് പ്രവചിക്കുന്നത്. അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം എന്ന ചോദ്യത്തോട് വാമനപുരം പ്രതികരിച്ചത് ഇങ്ങനെ: എൽഡിഎഫിനെ 43 ശതമാനം പേര്‍ പിന്തുണച്ചു. 26 ശതമാനം യുഡിഎഫിനെയും 20 ശതമാനം എൻഡിഎയെയും പിന്തുണച്ചു. 11 ശതമാനം പേർ മറ്റുകക്ഷികളെ പിന്തുണയ്ക്കുന്നു.

അഴിമതി തടയുന്നതില്‍ ആരാണ് മെച്ചം എന്ന ചോദ്യത്തിനു വര്‍ക്കലയിലെ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫിനെയാണ് കൂടുതല്‍ വിശ്വാസം, 57 ശതമാനം പിന്തുണച്ചു. യുഡിഎഫിനൊപ്പം 35 ശതമാനം അണിനിരന്നപ്പോള്‍ 7 ശതമാനത്തിന്റെ പിന്തുണ മാത്രമേ എന്‍ഡിഎയ്ക്കുള്ളൂ. 1 ശതമാനം മറ്റു കക്ഷികള്‍ക്കൊപ്പം.ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണോ എന്ന ചോദ്യത്തിന് നെടുമങ്ങാട് നല്‍കിയ ഉത്തരം: 37 ശതമാനം പേരും അതെയെന്നു രേഖപ്പെടുത്തി. 30 ശതമാനം പേര്‍ ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ല എന്ന് കരുതുന്നു. 33 ശതമാനം പേര്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

Top