പ്രിയങ്ക ഗാന്ധി എ.ഐ.സി.സി പ്രസിഡണ്ടാകും!കോൺഗ്രസിനെ മുടിച്ച കെസി വേണുഗോപാൽ തെറിക്കും. സംഘടനാ ചുമതലയുള്ള നേതാവായി കപിൽ സിബൽ !എ ഐ സി സി യിൽ വൻ അഴിച്ചു പണി.സച്ചിന്‍, ഡികെ ലിസ്റ്റില്‍, ടീം രാഹുല്‍ തിരിച്ചുവരുന്നു.തലവേദനയായി വാദ്രയും

ന്യൂഡൽഹി : പ്രശാന്ത് കിഷോർ നീക്കത്തിൽ ബിജെപി ഞെട്ടുന്നു .കോൺഗ്രസ് വൻ തിരിച്ചുവരവിലേക്ക് എത്തുകയാണ് .തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഞെട്ടിക്കുന്ന വിജയത്തിനായി തന്ത്രം മെനയുകയാണ് പ്രശാന്ത് കിഷോർ .കോൺഗ്രസ് രാഹുല്‍ ഗാന്ധി-പ്രിയങ്ക ഗാന്ധി എന്നിവരിലേക്ക് മാറിയിരിക്കുകയാണ്. പഞ്ചാബിൽ സിദ്ദുവിനെ എത്തിച്ചതിലൂടെ മാറ്റം ഒരു സൂചനയാണ് നൽകുന്നത് . പാർട്ടിയെ നവീകരിക്കുന്നതിനായി പ്രശാന്ത് കിഷോർ പുതിയ നേതാക്കളുടെ ഒരു ലിസ്റ്റ് തന്നെ രാഹുലിന്റെ മുന്നിൽ കൊടുത്തിട്ടുണ്ട് .

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ദുര്‍ബലമായ ടീം രാഹുലിന്റെ തിരിച്ചുവരവാണ് ലക്ഷ്യം . പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷയാക്കി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ മുന്നിൽ നിൽക്കും .പാർട്ടിയെ നശിപ്പിച്ച വേണുഗോപാൽ സംഘനടനാ ചുമതലയുള്ള സെക്രട്ടറി സ്ഥാനത്ത് നിന്നും തെറിക്കും .പകരം ജി 23 ടീമിലെ പ്രബലൻ സംഘടനാ ചുമതലയുള്ള സെക്രട്ടറിയാകും.സച്ചിൻ പൈലറ്റ് കോൺഗ്രസിന്റെ ഏക വൈസ് പ്രസിഡന്റ് ആകും .

എന്നാൽ പ്രിയങ്ക ഗാന്ധിയെ മുന്നിൽ നിർത്തി ഇനി ഭരിക്കാനും നയിക്കാനും പോകുന്നത് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര ആയിരിക്കും എന്നും ആരോപണം ഉയർന്നിട്ടുണ്ട് .പ്രശാന്ത് കിഷോറിനെ എത്തിച്ചതും വാദ്ര ആണെന്നും ആരോപണം ഉയർന്നു കഴിഞ്ഞു .പ്രശാന്ത് കിഷോർ കോൺഗ്രസ്‌ നേതാക്കളായ സോണിയാഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ പ്രധാന രാഷ്ട്രീയ തീരുമാനം പ്രശാന്ത് കിഷോര്‍ കൈക്കൊള്ളുമെന്ന് സൂചന ലഭിച്ചിരുന്നു.

ഗാന്ധി കുടുംബാംഗങ്ങളുമായി പ്രശാന്ത് കിഷോര്‍ നടത്തിയത് യു പി , പഞ്ചാബ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളല്ലെന്നും അതിലധികം പ്രധാന്യമുള്ള കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഇതേ തുടർന്ന് പ്രശാന്ത് കിഷോർ നൽകിയ നിർദേശത്തെ ഗാന്ധികുടുംബം സ്വീകരിക്കുന്നു. അതിനെ തുടർന്ന് എ ഐ സി സി യിൽ വൻ അഴിച്ചു പണി നടക്കുകയാണ്.എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്. ഈ നിർദേശത്തെ അനുകൂലിക്കുന്ന നിലപാടാണ് ഗാന്ധികുടുംബത്തിന്റെ ഭാഗത്തു നിന്ന് ഉള്ളത്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധുര അനുകൂല പ്രതികരണമാണ് നൽകിയത്.

ഉപാധ്യക്ഷസ്ഥാനത്തേക്ക് കോൺഗ്രസ് സച്ചിൻ പൈലറ്റിന്റെ പേരാണ് പ്രശാന്ത് നിർദേശിച്ചിരിക്കുന്നത്.ലോക്സഭാ അധ്യക്ഷനായി തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ പേരാണ് നിർദേശിച്ചിരിക്കുന്നത്.സച്ചിന് മുന്നില്‍ രണ്ട് ഓപ്ഷനുകളാണ് ഇപ്പോഴുള്ളത്. ഒന്ന് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയാണ്. അതല്ലെങ്കില്‍ രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി പദം നേടിയെടുക്കുക എന്നതാണ്. ഇതില്‍ ഉപമുഖ്യമന്ത്രി ഏറ്റെടുത്താല്‍ അത് ഗെലോട്ടിന് കീഴിലായി വരും. അതിലുപരി വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതാണ്. 2023ല്‍ കോണ്‍ഗ്രസിലൊരു അഴിച്ചുപണിയുണ്ടാവും. ആ സമയത്ത് രാജസ്ഥാനിലേക്ക് കളം മാറുകയും ചെയ്യാം. ആ തന്ത്രമാണ് ഇപ്പോള്‍ സച്ചിന് മുന്നിലുള്ളത്.

സംഘടനാ ചുമതലയുള്ള നേതാവായി കോൺഗ്രസിലെ മുതിർന്ന നേതാവായ കപിൽ സിബലിന്റെ പേരാണ് പ്രശാന്ത് കിഷോർ നിർദേശിച്ചിരിക്കുന്നത്.പതിനഞ്ചാം ലോകസഭയിലെ മാനവ വിഭവശേഷി വികസനം,ശാസ്ത്ര-സാങ്കേതികം,എർത്ത് സയൻസ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കേന്ദ്രമന്ത്രിയുമായിരുന്നു കപിൽ സിബൽ. അനുഭവപാരമ്പര്യമുള്ള ഒരു മുതിർന്ന നേതാവിനെ സംഘടനാ ചുമതല എൽപ്പിക്കണം എന്ന നിർദ്ദേശത്തെ തുടർന്നാണ് കപിൽ സിബലിലേക്ക് എത്തിയത്. കെ സി വേണുഗോപാലിനെ സംഘടനാ ചുമതലയിൽ നിന്നും മാറ്റണം എന്ന നിർദേശവും ഇതിനു പിന്നിലുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താൻ വേണുഗോപാലിന് കഴിയുന്നില്ല എന്നതും കാരണം തന്നെയാണ്.

എ ഐ സി സി യുടെ ഈ അഴിച്ചു പണി കോൺഗ്രസിന്റെ രക്ഷമാർഗ്ഗം ആയിട്ട് കരുതണം എന്ന വസ്തുതയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. മികച്ച നേതൃത്വ നിര അടുത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ബി ജെ പി ക്ക് എതിരെയുള്ള ആയുധമായി ഈ നേതാക്കൾ മാറും എന്ന നിഗമനത്തിലേക്ക് ആണ് എത്തേണ്ടത്.2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരികയെന്ന വലിയ ലക്ഷ്യം ഏറ്റെടുത്താണ് പ്രശാന്ത് കിഷോറിന്റെ പുതിയ തന്ത്രങ്ങളെന്നാണ്

പഞ്ചാബില്‍ സിദ്ദു വന്നതോടെ സച്ചിന്‍ തന്റെ അടുപ്പക്കാരെ ഹൈക്കമാന്‍ഡിന് മുന്നിലേക്ക് അയച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയാണ് ഇതിനും മുന്‍കൈ എടുക്കുന്നത്. സച്ചിനുമായുള്ള പ്രശ്‌നങ്ങള്‍ രാഹുല്‍ പരിഹരിച്ച് കഴിഞ്ഞു. ഉപമുഖ്യമന്ത്രിയായി സച്ചിന്‍ തിരിച്ചുവരാനുള്ള സാധ്യത ശക്തമാണ്. അതിന് അശോക് ഗെലോട്ടിനെ മറികടക്കാന്‍ രാഹുല്‍ തയ്യാറാണ്.സിദ്ദു പഞ്ചാബില്‍ കൂടുതല്‍ സീറ്റ് നേടി കോണ്‍ഗ്രസ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്. ക്യാപ്റ്റനുള്ള ആശങ്കയും അതാണ്. കാരണം 79 പിന്നിട്ട രാജ്യത്തെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയെ തുടരാന്‍ അനുവദിക്കുന്നതില്‍ താല്‍പര്യമില്ലാത്തയാളാണ് രാഹുല്‍. അതേ ഫോര്‍മുല തന്നെയാണ് രാജസ്ഥാനിലും വരാന്‍ പോകുന്നത്. നൂറ് സീറ്റില്‍ കൂടുതല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 2023ലെ തിരഞ്ഞെടുപ്പില്‍ നേടിയാല്‍ മുഖ്യമന്ത്രി സച്ചിനായിരിക്കും. 2024ലെ ലോക്‌സഭാ പോരാട്ടത്തില്‍ സച്ചിന് നിര്‍ണായക റോളും രാഹുലിനൊപ്പമുണ്ടാവും.

യുവാക്കളുടെ ഒരു നിര തന്നെ രാഹുലിന് മുന്നിലുണ്ട്. രാജസ്ഥാനൊപ്പം കര്‍ണാടകയാണ് അടുത്ത ലക്ഷ്യം. ഇവിടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ഉറപ്പാണ്. ഡികെ ശിവകുമാറാണ് രാഹുലിന്റെ ലിസ്റ്റിലുള്ളത്. വൊക്കലിഗ വിഭാഗത്തിന്റെ പിന്തുണ നേടാനുള്ള കഴിവും ശിവകുമാറിനുണ്ട്. സംസ്ഥാന അധ്യക്ഷനായി അദ്ദേഹം വന്നതും ഇതിന്റെ തുടക്കമാണ്. സിദ്ധരാമയ്യ 2013ല്‍ മുഖ്യമന്ത്രിയായി. 2018ല്‍ പാര്‍ട്ടി നയിച്ചെങ്കിലും തോറ്റു. ഇനി വഴിമാറട്ടെ എന്നാണ് രാഹുലിന്റെ നിലപാട്.

പ്രിയങ്കയും രാഹുലുമാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കുക. പ്രിയങ്കയാണ് പാര്‍ട്ടിയുടെ ട്രബിള്‍ ഷൂട്ടര്‍. പ്രശ്‌നങ്ങള്‍ രാഹുലിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതും പ്രിയങ്കയാണ്. അതേസമയം ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് ഇപ്പോള്‍ കണ്‍ഫ്യൂഷനുള്ളത്. ഒരു വെറ്ററിനെ ഹിമാചലിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യം. വീരഭദ്ര സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഒരു മാസ് ലീഡറുടെ അഭാവം അവിടെയുണ്ട്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. റാവത്ത് ടീം രാഹുലിന്റെ ഭാഗമാണ്.

ഭൂപേഷ് ബാഗലിനെ പോലുള്ള നേതാക്കളെയാണ് രാഹുല്‍ ഇപ്പോള്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്നത്. ഹരിയാനയില്‍ ഭൂപീന്ദര്‍ ഹൂഡയുടെ രാഷ്ട്രീയ കരിയര്‍ അവസാനിപ്പിക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. എന്നാല്‍ ഹൂഡ വിട്ടുകൊടുക്കാന്‍ തയ്യാറല്ല. രണ്‍ദീപ് സുര്‍ജേവാലയാണ് ലിസ്റ്റിലുള്ള നേതാവ്. അതല്ലെങ്കില്‍ കുമാരി സെല്‍ജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡയേക്കാള്‍ ജനപ്രീതി ഇവര്‍ക്കില്ല. ഹൂഡ ജാട്ടുകളുടെയും കര്‍ഷകരുടെയും പ്രിയ നേതാവാണ്.

കമല്‍നാഥിനും പ്രശാന്ത് കിഷോറിനും വലിയ റോള്‍ കോണ്‍ഗ്രസിലുണ്ടാവുമെന്ന് വ്യക്തമാണ്. എഎപി സിദ്ദുവിനെ പാര്‍ട്ടിയില്‍ എടുക്കില്ലെന്നും, പകരം കോണ്‍ഗ്രസില്‍ വിമതനാക്കി നിര്‍ത്തി തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുക എന്നതുമായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് പ്രിയങ്ക പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. അതേസമയം അമരീന്ദര്‍ സിംഗുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രിയങ്ക റെഡിയാണ്. പ്രിയങ്കയുടെ പുതിയ റോള്‍ ക്യാപ്റ്റനെയും അമ്പരിപ്പിച്ചിരിക്കുകയാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പ്രിയങ്ക കോൺഗ്രസ് അധ്യക്ഷയാകും.

Top