രാഹുലിന് പിന്നാലെ അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ.കെ.സി വേണുഗോപാലിന്റെ അക്കൗണ്ടും പൂട്ടി !

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് താത്കാലികമായി സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. മാദ്ധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല അടക്കം അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ട്വിറ്റർ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് അറിയിച്ചു.രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ അജയ് മാക്കൻ, മഹിള കോൺഗ്രസ് പ്രസിഡന്റ് സുഷ്മിതാ ദേവ്, ലോക്‌സഭ വിപ്പ് മണിയ്‌ക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗ് എന്നിവരുടെ അക്കൗണ്ടുകളാണ് സസ്‌പെൻഡ് ചെയ്തത്. ഇതിന് പുറമെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന കെ.പി ബൈജുവിന്റെ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ആരോപണവുമായി കോൺഗ്രസ് രംഗത്ത്. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ‌ ഹാൻഡിലും ലോക്കു ചെയ്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇന്നു രാവിലെ സമൂഹ മാധ്യമത്തിലൂടെയാണു കോൺഗ്രസ് വിവരം പുറത്തുവിട്ടത്. സംഭവത്തിൽ കേന്ദ്ര സർക്കാരിനും ട്വിറ്ററിനുമെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ് – ട്വിറ്റർ പോര് സജീവമാണ്.

രൺദീപ് സുർജേവാലയ്ക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ അജയ് മാക്കൻ, ലോക്‌സഭയിലെ എംപി മാണിക്കം ടാഗോർ, മുൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്, മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെയും ട്വിറ്റർ അക്കൗണ്ടുകൾ കമ്പനി സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു. പാർട്ടി കമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രണവ് ഝാ ആണ് ഇക്കാര്യം അറിയിച്ചത്. രാഹുലിന്റെ സ്റ്റാഫ് അംഗങ്ങളുടെ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു.

മോദിജീ, താങ്കൾക്ക് ഇത്ര ഭയമാണോ?’ എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കോൺഗ്രസ് ചോദിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാർട്ടിയാണു കോൺഗ്രസ്. അഹിംസയിലൂടെയും ജനഹിതം മാനിച്ചുമായിരുന്നു തങ്ങളുടെ പോരാട്ടം. അന്നു തങ്ങൾ ജയിച്ചുവെന്നും ഇതും ജയിക്കുമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കോൺഗ്രസ് കുറിച്ചു. ഡൽഹിയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ മാതാപിതാക്കളുടെ വീഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് ട്വിറ്റർ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായാണ് കമ്പനി ട്വീറ്റ് നീക്കം ചെയ്തത്. ഇന്ത്യൻ ചട്ടമനുസരിച്ച് ഇത്തരം സാഹചര്യങ്ങളിൽ ഇരയുടെയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന മറ്റ് വിവരങ്ങളോ പങ്കുവെക്കുന്നത് കുറ്റകരമാണ്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.

Top