നിതീഷ് കുമാര്‍ ബിജെപിയിലേക്ക് !പ്രതിപക്ഷസഖ്യം മുള്‍മുനയിൽ !ജെഡിയു പോയാല്‍ ‘ഇന്ത്യാ സഖ്യം’തകർന്ന് തരിപ്പണമാകും !

ന്യുഡൽഹി : ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ വീണ്ടും ബിജെപി മുന്നണിയിലേക്ക് .ഇന്ത്യ മുന്നണി തകർന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമകാവ്യത്തില്‍ വലിയ മാറ്റം ഉണ്ടാകും . ഇതോടെ പ്രതിപക്ഷസഖ്യം മുള്‍മുനയിലായി. മലക്കംമറിച്ചിലുകളിലൂടെ രാഷ്ട്രീയ അതിജീവനം ഉറപ്പാക്കുന്നതില്‍ അഗ്രഗണ്യനാണ് നിതീഷ് കുമാര്‍. അക്കാര്യത്തില്‍ ഇന്ത്യയില്‍ ഇന്നുള്ള നേതാക്കളില്‍ ഏറ്റവും പരിചയസമ്പന്നനും നിതീഷാണ്. അതുകൊണ്ടുതന്നെ ‘ഇന്ത്യ’ മുന്നണി ശ്വാസമടക്കിയാണ് ജെഡിയു അധ്യക്ഷന്റെ നീക്കങ്ങള്‍ ഉറ്റുനോക്കുന്നത്.

ബിജെപി ഇതരകക്ഷികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ബിജെപിയെ നഖശിഖാന്തം എതിര്‍ക്കുന്നയാളെന്ന പ്രതിച്ഛായ ഞൊടിയിടയില്‍ സൃഷ്ടിക്കും നിതീഷ്. ‘സംഘമുക്ത ഭാരത്’, ‘മണ്ണില്‍ച്ചേര്‍ന്നാലും ബിജെപിയ്ക്കൊപ്പമില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തന്നെ ഉദാഹരണം. എട്ടുതവണ ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ നാലുതവണയും മുന്നണിമാറ്റത്തിലൂടെയാണ് പദവി ഉറപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് മൂന്നാം തുടര്‍ഭരണം സ്വപ്നം കാണുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയ പരീക്ഷണമാണ് ഇന്ത്യാ മുന്നണി. നിലവില്‍ 28 രാഷ്ട്രീയ പാര്‍ട്ടികളാണ് ഇന്ത്യാ മുന്നണിക്കൊപ്പമുള്ളത്. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇന്ത്യാ മുന്നണി രൂപീകരിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാക്കളിലൊരാളാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാര്‍. എന്നാലിപ്പോള്‍ ഇന്ത്യാ മുന്നണിയെ പ്രതിസന്ധിയിലാക്കി നിതീഷ് മറുകണ്ടം ചാടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

നിലവില്‍ 543 ലോക്സഭ സീറ്റുകളില്‍ 142 എണ്ണമാണ് ഇന്ത്യാ മുന്നണിയില്‍പ്പെട്ട പാര്‍ട്ടികള്‍ക്ക് കൈവശമുള്ളത്. ഇതില്‍ 16 സീറ്റുകളാണ് ജെഡിയുവിനുള്ളത്. പാര്‍ട്ടികളുടെ പട്ടിക നോക്കിയാല്‍ നിലവില്‍ ലോക്സഭയില്‍ അംഗങ്ങളുടെ എണ്ണത്തില്‍ ബിജെപിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും പിന്നില്‍ ഏഴാമതാണ് ജെഡിയുവിന്‍റെ സ്ഥാനം. പ്രധാനമായും ബിഹാറിലാണ് ജെഡിയുവിന് കൂടുതല്‍ കരുത്തുള്ളത്. ബിഹാറില്‍ ഒറ്റയ്ക്ക് വിജയം നേടാനാവില്ലെങ്കിലും ലോക്സഭ ഫലം നിര്‍ണായിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമാവാനുള്ള കഴിവ് ജെഡിയുവിനുണ്ട്. ഇത് ഇന്ത്യാ സഖ്യത്തിന് തിരിച്ചടി നല്‍കുന്ന ഘടകമാണ്.

നിതീഷ് കുമാര്‍ അടുത്തിടെയാണ് ഇന്ത്യാ മുന്നണിയുമായി അകൽച്ച പ്രകടിപ്പിച്ച് തുടങ്ങിയത്. വർഷങ്ങളോളം എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാ‍ർഥി ആയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർജെഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹാസഖ്യം വിട്ട് എൻഡിഎയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു.

നിതീഷ് കുമാര്‍ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യാ’ മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. ‘ഇന്ത്യ’ മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻഡിഎ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. സീറ്റ് വിഭജനം പോലും എങ്ങുമെത്താതെ ഇന്ത്യാ മുന്നണി തപ്പിത്തടയുമ്പോഴാണ് സഖ്യത്തില്‍ നിതീഷ് കുമാര്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

2013 ജൂണില്‍ ആണ് ആദ്യത്തെ കളംമാറ്റം. എന്‍ഡിഎ സര്‍ക്കാരിനെ നയിച്ചിരുന്ന നിതീഷ് പെട്ടെന്ന് ബിജെപി ബന്ധം ഉപേക്ഷിച്ചു. നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് ഉറപ്പായപ്പോഴായിരുന്നു മനംമാറ്റം. എന്‍ഡിഎയ്ക്ക് കളങ്കമില്ലാത്ത, മതേതര പ്രതിച്ഛായയുള്ള നേതാവ് വേണം എന്നായിരുന്നു നിതീഷിന്റെ നിലപാട്. ഈ സമയത്താണ് അദ്ദേഹം സംഘമുക്ത ഭാരതത്തിനുവേണ്ടി ആഹ്വാനം ചെയ്തത്.

രണ്ടുവര്‍ഷത്തിനുശേഷം ബദ്ധവൈരിയായ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. മഹാസഖ്യം 243ല്‍ 178 സീറ്റും നേടി അധികാരത്തിലെത്തി. നിതീഷ് മുഖ്യമന്ത്രിയായി. ബിഹാറില്‍ മൂന്ന് ‘സി’കളെക്കുറിച്ച് പ്രസംഗിച്ചാണ് നിതീഷ് വോട്ടര്‍മാരെ കയ്യിലെടുത്തിരുന്നത്. ക്രൈം, കറപ്ഷന്‍, കമ്യൂണലിസം (കുറ്റകൃത്യങ്ങള്‍, അഴിമതി, വര്‍ഗീയത). 2017ല്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ഇതേ നിലപാട് പറഞ്ഞ് നിതീഷ് സഖ്യം വേര്‍പെടുത്തി.

Top