ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ പുറപ്പെട്ട ലാസ്റ്റ് ബസാണിത്: കെ എം ഷാജി.

കൊച്ചി:ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം വിവാദമായതോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ട് തടങ്കലിലാക്കിയിരിക്കുകയായിരുന്നു ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. വീട്ടിലുളളവരുടെ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും അവരെ വിലക്കി. പോലീസും ജില്ലാ മജിസ്‌ട്രേറ്റും അടക്കം പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നു.

അതേസമയം ഹത്രാസിലെ നീതിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ലീഗ് എംഎല്‍എ കെ എം ഷാജി. ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസാണിത്. ഫാസിസ്റ്റുകളും ഫാസിസ്റ്റ് പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താൻ താമസിച്ചേക്കാമെങ്കിലും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും ബസ്‌ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യുമെന്ന് കെ എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു.

പ്രോ-സംഘ് കാരാട്ട് പക്ഷക്കാര്‍ ഒഴികെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ പോലും പ്രതീക്ഷയായി കരുതുന്നത് രാഹുലിനെയാണ്. അതുകൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തിൽ രാഹുലിന്റെ കൂടെ കൈകോർക്കുന്നത്. കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കൾ അദ്ദേഹത്തെ ‘വയനാട് എം പി’ ആക്കി കളിയാക്കുമ്പോൾ അവരുടെ തലതൊട്ടപ്പന്മാർക്ക് ഈ മനുഷ്യൻ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകൻ ആണ്. രാഹുല്‍ അഭിമാനവും പ്രതീക്ഷയുമാണെന്നും കെ എം ഷാജി ഫേസ് ബുക്കില്‍ കുറിച്ചു.

കെ എം ഷാജിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

അതേ, ഇത് ലാസ്റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്റ്റ് ബസ്‌ !!

ഫാസിസ്റ്റുകളും ഫാസിസ്റ്റു പൂജകരും വഴിയിലുടനീളം ഒരുക്കി വെച്ചിട്ടുള്ള ചതിക്കുഴികളും പ്രതിബന്ധങ്ങളും വകഞ്ഞു മാറ്റി ലക്ഷ്യത്തിലെത്താൻ താമസിച്ചേക്കാമെങ്കിലും രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ്സിന്റെയും ബസ്‌ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും; ഫാസിസ്റ്റുകൾ ഒരുക്കിയ ഉരുക്കുകോട്ടകൾ ഭേദിച്ചു രാഹുലും പ്രിയങ്കയും ഹത്രാസിൽ എത്തിയിരിക്കുന്നു എന്നത് അതിന്റെ സൂചകം തന്നെയാണ്!!

രാഹുൽ ഗാന്ധിയിൽ തന്നെയാണ് പ്രതീക്ഷ. കേരളത്തിലെ പ്രോ-സംഘ് കാരാട്ട് പക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരായ ചില ‘ചങ്കുകൾ’ ഒഴികെയുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകൾ പോലും പ്രതീക്ഷ ആയി കാണുന്നത് രാഹുലിനെ തന്നെയാണ്!! അത് കൊണ്ടാണ് സഖാവ് യെച്ചൂരി ഈ പോരാട്ടത്തിൽ രാഹുലിന്റെ കൂടെ കൈ കോർക്കുന്നത്!! അത് കൊണ്ടാണ് യു ഡി എഫ് രാജകീയ ഭൂരിപക്ഷം നൽകി ആ പോരാളിയെ എം പി ആക്കിയത്!!

കാരാട്ട് പക്ഷ പ്രോ-സംഘി സഖാക്കൾ അദ്ദേഹത്തെ ‘വയനാട് എം പി’ ആക്കി കളിയാക്കുമ്പോൾ അവരുടെ തലതൊട്ടപ്പന്മാർക്ക് ഈ മനുഷ്യൻ രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന്റെ പടനായകൻ ആണ്!!

രാഹുൽ, അഭിമാനമാണ് നിങ്ങൾ; പ്രതീക്ഷയും!!

Top