കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് കെപിസിസി.നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്

തിരുവനന്തപുരം :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. വൈകീട്ടോടെ അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാകും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഖാര്‍ഗെയും തരൂരും അഞ്ച് പത്രികകളാണ് സമര്‍പ്പിച്ചത്. തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരക സന്ദര്‍ശനത്തിന് ശേഷം ആരംഭിക്കും.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരായ നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് കെപിസിസി. മത്സര രംഗത്തുള്ള മല്ലികാർജുൻ ഖർഗെയും ശശി തരൂരും പ്രബലരാണ്. യുക്തിക്കനുസരിച്ച് ആർക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാമെന്നും കെപിസിസി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കമാൻഡിന്റെ പിന്തുണയോടെയാണ് മല്ലികാർജുൻ ഖർഗെ മത്സര രംഗത്തെത്തിയിരിക്കുന്നത്. ജി 23 നേതാക്കളുടെ പിന്തുണയും ഖർഗെ നേടിയിരുന്നു. എന്നാൽ കേരളത്തിൽ നിന്നുൾപ്പെടെ വലിയ പിന്തുണ ശശി തരൂരിനുണ്ട്.

യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ പിന്തുണയുമായി പരസ്യമായി രംഗത്തെത്തി. നാമനിർദേശ പത്രികയിൽ ഒപ്പിടുകയും ചെയ്തു. എം.കെ.രാഘവൻ എംപി, കെ.സി.അബു, തമ്പാനൂർ രവി തുടങ്ങിയവരും ശശി തരൂരിന്റെ പത്രികയിൽ ഒപ്പുവച്ചിട്ടുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന നടക്കും. വൈകീട്ടോടെ അംഗീകരിക്കപ്പെട്ട പത്രികകള്‍ ഏതെന്ന് വ്യക്തമാകും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഖാര്‍ഗെയും തരൂരും അഞ്ച് പത്രികകളാണ് സമര്‍പ്പിച്ചത്. തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരക സന്ദര്‍ശനത്തിന് ശേഷം ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരായ നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും.

തെരഞ്ഞെടുപ്പില്‍ ജി23 നേതാക്കളും പിന്തുണയ്ക്കുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ്. ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവര്‍ ഖാര്‍ഗെയുടെ പ്രതികയില്‍ ഒപ്പിട്ടു. ജി23 പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു.അതേ സമയം, എ.കെ.ആന്റണി ഉൾപ്പെടെയുള്ളവരുടെ പിന്തുണ മല്ലികാർജുൻ ഖർഗെയ്ക്കാണ്.

ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഖാര്‍ഗെ ഏറെക്കാലം കര്‍ണാടക കാബിനറ്റ് മന്ത്രിയായിരുന്നു.2005ല്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷനായിരുന്ന ഖാര്‍ഗെ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ലാണ് ആദ്യമായി ലോക്‌സഭ അംഗമാകുന്നത്. യുപിഎ മന്ത്രിസഭയില്‍ തൊഴിയില്‍ വകുപ്പ് മന്ത്രിയായി. റെയില്‍ മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവാണ്.

Top