ഷാരൂഖിന് വിവാഹാഭ്യര്‍ത്ഥന; തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ ആരാധികയോട് ഷാരൂഖ് പറഞ്ഞതെന്ത്?

M_Id

താരങ്ങളോട് ആരാധകര്‍ക്ക് തോന്നുന്ന ഇഷ്ടം ഒരുതരം ഭ്രാന്തമാകാറുണ്ട്. കൊച്ചു കുട്ടികള്‍ നായകന്മാരെ കണ്ട് എനിക്ക് അയാളെ കല്യാണം കഴിക്കണമെന്ന് പറയാറുണ്ട്. രക്ഷിതാക്കള്‍ അതുകേട്ട് ചിരിക്കും. എന്നാല്‍, കളി തമാശ മാറി കുറച്ച് കാര്യമായാലോ? ഇത്തരത്തില്‍ പണി കിട്ടിയത് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിനാണ്.

ഷാരൂഖിനോട് കടുത്ത ആരാധനയുള്ള ഒരു ആരാധിക പറഞ്ഞതിങ്ങനെ.. തന്നെ ഇന്നു തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു പെണ്‍കുട്ടി ട്വിറ്ററിലൂടെ പറഞ്ഞത്. ഇത്തരമൊരു ചോദ്യം കേട്ടാല്‍ നിങ്ങളുടെ മറുപടി എന്തായിരിക്കും. എന്തായാലും തന്റെ ആരാധികയ്ക്ക് നല്ല അടിപൊളി മറുപടി തന്നെ കൊടുത്തു കിംഗ്ഖാന്‍. എല്ലാവര്‍ക്കും വിവാഹം മതി, ഇവിടെ ആര്‍ക്കും സുഹൃത്തുക്കളാകേണ്ടേ? എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഇത്തരത്തില്‍ രസകരമായ നിരവധി ചോദ്യങ്ങള്‍ ഷാരൂഖിനെ തേടിയെത്തി. എല്ലാത്തിനും ഖാന്‍ നല്ല കിടിലന്‍ മറുപടിയും നല്‍കി. ഫോണ്‍ നമ്പര്‍ കിട്ടുമോ എന്നായിരുന്നു ഒരു ആരാധികയുടെ ട്വീറ്റ്. ഫോണ്‍ നമ്പര്‍ മാത്രമാക്കേണ്ട തന്റെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി കൂടി നല്‍കാമെന്ന് ഖാന്റെ മറുപടി.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏത് വിഷയമായിരുന്നു ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് ബയോളജി എന്നു മറുപടി. ജെന്നിഫര്‍ ലോപ്പസും മെറില്‍ സ്ട്രീപ്പുമാണ് ഷാരൂഖിന്റെ ഇഷ്ട ഹോളിവുഡ് നായികമാര്‍. സല്‍മാന്റെ സുല്‍ത്താന്‍ കണ്ടില്ലെന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ഷാരൂഖ് പറഞ്ഞു.

Top