രാഹുൽ ഗാന്ധിയെ കോമാളിവേഷം കെട്ടിക്കുന്നു .പാർട്ടിയിൽ വീണ്ടും പരക്കെ അമർഷം .ഒറ്റക്കൈയില്‍ പുഷ് അപ്,സ്കൂൾ വിദ്യാർഥികൾക്കൊപ്പം ഡാൻസ്, കഴിക്കാൻ പനനൊങ്കും; രാഹുൽ ഷോയിൽ തലകുനിച്ച് പ്രവർത്തകർ

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയാണ് ഇപ്പോള്‍. ഒറ്റകൈയിൽ പുഷ് അപ്പ് എടുക്കുന്നതും സ്കൂൾ വിദ്യാർഥികൾക്കൊപ്പം ഡാൻസ് കളിക്കുന്നതും പനനൊങ്ക് കഴിക്കുന്നതുമായ രാഹുലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. വേദിയില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. വിദ്യാര്‍ഥിനികളുടെ ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധി ചുവടുകള്‍ വെച്ചത്.

രാഹുല്‍ ഗാന്ധിക്കായി കായികാഭ്യാസങ്ങളും വിദ്യാര്‍ഥികള്‍ കാഴ്ചവെച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കരഘോഷങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റത്. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി.

Top